പറഞ്ഞത് മൂന്നും പച്ചക്കള്ളം! എല്ലാവരും കൂടി എന്നെ കള്ളിയാക്കുന്നെന്ന് പറഞ്ഞ് കരഞ്ഞ് എലീന

കണ്ണിന് അസുഖം ബാധിച്ച് മത്സരാര്‍ഥികളെല്ലാം ചികിത്സയ്ക്ക് പുറത്ത് പോയതിന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ഥി എത്തിയിരുന്നു. രസകരമായ കാര്യം സഹോദരമാരായ അമൃത സുരേഷും അഭിരാമിയും ഒന്നിച്ച് വന്നതാണ്. സംഗീത ലോകത്ത് നിന്നും ഒരുപാട് ആരാധകരെ സ്വന്തമാക്കിയാണ് സഹോദരിമാര്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. പുറത്ത് നിന്ന് മത്സരം പഠിച്ചിട്ടായിരുന്നു ഇരുവരും വന്നത്.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു

ഇതോടെ ബാക്കി ഉണ്ടായിരുന്ന മത്സരാര്‍ഥികളെ തകര്‍ക്കുന്ന തരം പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. രജിത്തിനൊപ്പം ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പ് ഉണ്ടാക്കി. സുജോ, സാന്‍ഡ്ര, രഘു എന്നിവരെയും കൂട്ടി. രണ്ട് പേരും ഒരു മത്സരാര്‍ഥി ആയതിനാല്‍ മത്സരങ്ങളിലെല്ലാം ഒന്നിച്ചായിരുന്നു പങ്കെുത്തത്. ഇതോടെ വിജയങ്ങള്‍ സഹോദരിമാര്‍ക്ക് മാത്രമായി. മറ്റുള്ളവര്‍ ഇതില്‍ അസ്വസ്ഥരായിരുന്നു.

alina-amrutha

കഴിഞ്ഞ ദിവസങ്ങളില്‍ ക്യാപ്റ്റനായ ഫുക്രുവിന് നേരെയും എലീനയ്ക്ക് നേരെയും ആരോപണങ്ങളുമായിട്ടാണ് അമൃതയും അഭിരാമിയും എത്തിയത്. ഒരു ഭക്ഷണത്തിന്റെ പേരില്‍ നടന്ന വഴക്ക് മോഹന്‍ലാലിന്റെ മുന്നിലും എത്തിയിരുന്നു. ഇന്നലത്തെ എപ്പിസോഡില്‍ വീട്ടില്‍ ഗ്രൂപ്പിസം ഉണ്ടെന്നും അമൃതയും അഭിരാമി സഹോദരിമാരുടെ നേതൃത്വത്തെ കുറിച്ചുമെല്ലാം എലീന വെളിപ്പെടുത്തിയിരുന്നു.

അവരെല്ലാം ഒരു സംഘമായതോടെ ഞങ്ങള്‍ക്കും ഗ്രൂപ്പായി മാറി നില്‍ക്കേണ്ടി വന്നെന്നും മോഹന്‍ലാലിനോട് എലീന പറഞ്ഞു. ഇതെല്ലാം കേട്ടതോടെ അമൃത അസ്വസ്ഥയാവുന്നതും കാണാമായിരുന്നു. എന്നാല്‍ ഇതെല്ലാം എലീന നുണ പറഞ്ഞതാണെന്നാണ് തൊട്ടടുത്ത ദിവസം അമൃത പറയുന്നത്. പുതിയ പ്രമോ വീഡിയോയിലാണ് രസകരമായ ഇക്കാര്യങ്ങള്‍ കാണിച്ചിരിക്കുന്നത്.

fukru

വാഷ് റൂമില്‍ നിന്നുമായിരുന്നു എലീനയും അമൃതയും തമ്മില്‍ സംസാരം ഉണ്ടായത്. മഫിന്‍ ഇല്ലെന്ന് ആദ്യം നുണ പറഞ്ഞത് എലീനയാണ്. അത് എലീന സമ്മതിക്കുകയും ചെയ്തു. ഞാന്‍ എന്തൊക്കെയാണ് സംസാരിക്കുന്നത്, എന്റെ റിയാക്ഷന്‍ എന്താണെന്ന് അറിയുന്നവരാണ് ഇവിടെയുള്ളതെന്ന് എലീന പറയുന്നു. കള്ളം പറയുമ്പോള്‍ ഞങ്ങള്‍ അത് തമാശയായി എടുക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടാണ്.

പിന്നെ ലാലേട്ടന്റെ മുന്നിസ് വെച്ച് പറഞ്ഞത് അത് കള്ളം തന്നെയാണ്. ഞാന്‍ ഇതുവരെയും കള്ളം പറയാതെയാണ് ഇവിടം വരെ എത്തിയതെന്ന് എലീന പറയുന്നു. എന്നാല്‍ താന്‍ വന്നതിന് ശേഷമുള്ള മൂന്ന് കാര്യങ്ങളിലും എലീന പറഞ്ഞത് പച്ചക്കള്ളമാണെന്ന് അമൃത വാദിച്ചു. ഇതോടെ എലീന കരച്ചില്‍ തുടങ്ങി. ഞാന്‍ ഇവിടെ കള്ളത്തരം പറഞ്ഞ് കള്ളിയാണെന്ന് എല്ലാവരും പറയുന്നെന്ന് എലീന പറഞ്ഞു. ഫുക്രുവും ആര്യയും ഷാജിയും കൂടി സമാധനിപ്പിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X