ബോളിവുഡിനെ കടത്തിവെട്ടുന്ന പ്രണയം! ബിഗ് ബോസില്‍ എലീനയുടെയും ഫുക്രുവിന്റെയും പ്രണയം പൂത്തുലയുന്നു
ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പ് വിജയകരമായി തുടരുകയാണ്. കഴിഞ്ഞ തവണ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയം ഏറെ ചര്‍ച്ചയായതിനാല്‍ ഇത്തവണയും അങ്ങനെ ഒരു ബന്ധമുണ്ടാവുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ചില സാധ്യതകള്‍ ചൂണ്ടി കാണിച്ചിരുന്നെങ്കിലും അതൊന്നും ശരിയായിരുന്നില്ല.

Recommended Video
പതിനാറം ദിവസത്തെ എപ്പിസോഡില്‍ രേഷ്മയും പ്രദീപും പ്രണയത്തിലാണെന്ന് എല്ലാവരും കളിയാക്കിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സിനിമയെ പോലും കടത്തിവെട്ടുന്നൊരു പ്രണയരംഗമാണ് ബിഗ് ബോസില്‍ അരങ്ങേറിയത്. മഞ്ജു, ആര്യ, തെസ്‌നി ഖാന്‍, രഘു എന്നിവരെല്ലാം ചേര്‍ന്ന് തും പാസ് ആയേ എന്ന ഹിന്ദി ഗാനം പാടിയപ്പോള്‍ ഫുക്രുവായിരുന്നു അഭിനയിച്ചത്. ഞങ്ങള്‍ എല്ലാവരെയും പറ്റിക്കാന്‍ പോവുകയാണ്. ബിഗ് ബോസില്‍ പ്രണയിതാക്കളായി ഇനി ഞങ്ങള്‍ അഭിനയിക്കും. പക്ഷേ പൊതു ജനങ്ങള്‍ തെറ്റിദ്ധരിക്കരുതെന്ന് ഫുക്രു പറഞ്ഞിരുന്നു.
വെറും അഭിനയമായിരുന്നില്ല. എലീനയെ സ്‌നേഹിക്കുന്നത് പോലെയായിരുന്നു. ഇത് വര്‍ക്കൗട്ട് ആയെന്നൊക്കെ ഫുക്രു പറഞ്ഞെങ്കിലും പാട്ട് പാടി ഡാന്‍സ് കളിക്കുന്നതിനിടെ ഫുക്രുവിനെ കറക്കി എറിയുകയാണ് എലീന. ഒടുവില്‍ ഫുക്രുവിന്റെ കാല്‍ ബെഞ്ചില്‍ പോയി ഇടിച്ചു. അവസാനം ഒരു മുടന്തനെ പോലെ നടന്ന് പോവുന്ന ഫുക്രുവിനെയും കാണാം.


Click it and Unblock the Notifications











