വേറെ ലെവല്‍ കളിയില്‍ വീണ്ടും ട്വിസ്റ്റ്! എലീനയും ഫുക്രുവും പിണങ്ങി! ആത്മമിത്രങ്ങള്‍ ഇനി ശത്രുക്കളോ?
മോഹന്‍ലാല്‍ പറയുന്നത് പോലെ ബിഗ് ബോസ് ഹൗസിലെ കളി മാറുകയാണ്. വേറെ ലെവല്‍ കളികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്‌ക്കിനിടയിലും അല്ലാതെയുമൊക്കെയായി ഗ്രൂപ്പ് തിരിഞ്ഞുള്ള പോരാട്ടവും ഇതിനിടയില്‍ നടക്കുന്നുണ്ട്. ഗെയിമിന്റെ ഭാഗമാണെങ്കിലും ഇപ്പോഴത്തെ പോക്കില്‍ വലിയ താല്‍പര്യമില്ലെന്ന് പലരും പറഞ്ഞിരുന്നു. അഭിരാമി-അമൃത സഹോദരിമാരുടെ വരവിന് പിന്നാലെയായാണ് ബിഗ് ബോസ് രണ്ടായി പിരിഞ്ഞതെന്നാണ് ഫുക്രു പറഞ്ഞത്. ഇത്തവണത്തെ എവിക്ഷന്‍ നോമിനേഷനിടയിലായിരുന്നു ഫുക്രു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മത്സരം മുറുകുന്നതിനനുസരിച്ച് പുതിയ ഓഫറുകളും ബിഗ് ബോസ് നല്‍കുന്നുണ്ട്. വ്യക്തിഗത പോയിന്റുകള്‍ പരിഗണിച്ചുള്ള സ്ഥാനക്രമങ്ങളും പ്രധാനമാണെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.
തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ് മത്സരാര്‍ത്ഥികള്‍. സൗഹൃദം മാറ്റിവെച്ച് മത്സരത്തിലേക്ക് ഇറങ്ങുന്നവരുമുണ്ട്. ഗെയിമിനേയും ടാസ്‌ക്കിനേയും അതേ രീതിയില്‍ കാണാനും സുഹൃത് ബന്ധം നിലനിര്‍ത്തി മുന്നേറുന്നവരുമുണ്ട്. ഫുക്രുവിന്റെ അടുത്ത സുഹൃത്താണ് എലീന പടിക്കല്‍. എല്ലാവരുമായും അടുത്ത സൗഹൃദമുണ്ടെങ്കിലും എലീനയ്ക്ക് പ്രത്യേക സ്ഥാനമാണ് ഫുക്രു നല്‍കിയിട്ടുള്ളത്. കണ്ണിന് അസുഖം ബാധിച്ച് എലീന പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമമായതും ഫുക്രുവിനായിരുന്നു. നാളുകള്‍ക്ക് ശേഷം എലീന തിരിച്ചെത്തിയതിന്റെ സന്തോഷവും ഫുക്രു പങ്കുവെച്ചിരുന്നു. എന്നാല്‍ ഇരുവരും വഴക്കിടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. എലീനയും മാറുകയാണെന്നും ഫുക്രു പറയുന്നുണ്ടായിരുന്നു.
Recommended Video

ഫുക്രുവിന്റെ ദേഷ്യം
എലീനയും ഫുക്രുവും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരും പ്രണയത്തിലാവുമോയെന്ന തരത്തിലുള്ള സംശയങ്ങളിലായിരുന്നു എല്ലാവരും. എന്നാല്‍ അതിനിടയില്‍ ഫുക്രു തന്നെയായിരുന്നു ഈ സംശയം മാറ്റിയത്. അവളുടെ റിലേഷനെക്കുറിച്ചുള്ള കാര്യമെല്ലാം തനിക്കറിയാമെന്ന് ഫുക്രു പറഞ്ഞിരുന്നു. എലീനയോട് ദേഷ്യപ്പെടുന്ന ഫുക്രുവിനെയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. തങ്ങള്‍ ഇരുവരും വഴക്കിട്ടുവെന്നും പിണക്കത്തിലാണെന്നും എലീനയും പറഞ്ഞിരുന്നു. പിണക്കം മാറ്റാനായി ശ്രമിക്കുന്ന എലീനയ്ക്ക് ഫുക്രു മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല.

സാന്‍ഡ്ര പറഞ്ഞത്
സാന്‍ഡ്രയാണ് തന്നോട് ഫുക്രുവിന്റെ ദേഷ്യത്തെക്കുറിച്ച് പറഞ്ഞത്. രഘു, സുജോ, മാഷ് എന്നിവരോട് താന്‍ സംസാരിക്കുന്നതില്‍ ഫുക്രുവിന് എന്താണ് പ്രശ്‌നമെന്നും എലീന ചോദിച്ചിരുന്നു. എനിക്ക് പ്രശ്‌നമൊന്നുമില്ല, അത് നിന്റെ ഇഷ്ടമല്ലേ, നിന്റെ തീരുമാനമല്ലേ അതെന്നുമായിരുന്നു ഫുക്രു പറഞ്ഞത്. പിന്നെ നീ സാ്ന്‍ഡ്രയോട് പറഞ്ഞതോ, അത് അവളോട് തന്നെ ചോദിക്കൂ, അല്ലെങ്കില്‍ അവളോട് വന്ന് എന്നോട് സംസാരിക്കാന്‍ പറയൂയെന്നുമായിരുന്നു ഫുക്രുവിന്റെ മറുപടി. എലീനയുടെ ചോദ്യങ്ങള്‍ക്കൊന്നും ഫുക്രു കൃത്യമായ മറുപടിയും നല്‍കുന്നുണ്ടായിരുന്നില്ല.

പെട്ടെന്ന് എന്ത് പറ്റി
പെട്ടെന്ന് നിനക്ക് എന്താണ് പറ്റിയതെന്ന് ചോദിച്ച് എലീന ഫുക്രുവിനെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. ഇത് തന്റെ ഗെയിം പാറ്റേണാണെന്ന് ഫുക്രു പറഞ്ഞപ്പോള്‍ ഇന്നലെ രാത്രി വരെയില്ലാത്ത എന്ത് ഗെയിമാണ് ഇപ്പോള്‍ എന്നായിരുന്നു എലീനയുടെ ചോദ്യം. നീ നിന്റെ രീതിയില്‍ പോയി കളിക്ക്, ഇത് വെറുതെയിരിക്കേണ്ട സ്ഥലമല്ലല്ലോ, ഇന്നലെ നിനക്ക് പറഞ്ഞുതന്നത് ഇവിടെ സംഭവിച്ച കാര്യങ്ങളാണെന്നും ഫുക്രു എലീനയോട് പറഞ്ഞിരുന്നു. പെട്ടെന്ന് മാറ്റിമാറ്റിപ്പറയുമ്പോള്‍ തനിക്ക് ആശയക്കുഴപ്പമുണ്ടെന്നായിരുന്നു എലീനയുടെ മറുപടി.

ശത്രുക്കളാവുമോ?
ബിഗ് ബോസ് ടൈറ്റില്‍ ലക്ഷ്യമാക്കി നീങ്ങുന്ന മത്സരാര്‍ത്ഥികളിലൊരാളാണ് ഫുക്രു. ക്യാപ്റ്റനായതിന് പിന്നിലെ പ്രതികാരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം താരം സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ വിജയിച്ചതിന് ശേഷമായാണ് അദ്ദേഹം ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. ജയിക്കുന്നതിനായി അങ്ങേയറ്റത്തെ പരിശ്രമമായിരുന്നു ഫുക്രു നടത്തിയത്. മത്സരം മുറുകുന്നതിനിടയില്‍ ഒപ്പമുള്ളവരെ തള്ളി കുതിക്കേണ്ടി വരും. അതിന് മുന്നോടിയായാണോ ഫുക്രു എലീനയെ അവഗണിക്കുന്നതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.


Click it and Unblock the Notifications