ഫുക്രുവിനോടുള്ള എലീനയുടെ സ്‌നേഹം കണ്ടോ? ബിഗ് ബോസിലെ ഹെയര്‍ സ്‌റ്റൈലിസ്റ്റായി എലീന

കേരളത്തിലെ ശ്രദ്ധേയരായ അവതാരകമാരില്‍ ഒരാളാണ് എലീന പടിക്കല്‍. ബിഗ് ബോസിലേക്ക് വന്നതോടെയാണ് എലീനയെ കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുന്നത്. തുടക്കത്തില്‍ എലീന ഭയങ്കര ഗെയിമാണ് കളിക്കുന്നതെന്ന് എല്ലാവരും കരുതിയെങ്കിലും സത്യം അതല്ലെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ കണ്ണിന്റെ ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയതോടെയായിരുന്നു എലീനയുടെ നഷ്ടം എല്ലാവരും തിരിച്ചറിയുന്നത്. പ്രത്യേകിച്ച് ഫുക്രു.

എലീനയുമായി അടുത്ത സൗഹൃദമാണ് ഫുക്രുവിനുള്ളത്. ചികിത്സയ്ക്ക് ശേഷം തിരിച്ച് വന്ന എലീനയ്‌ക്കൊപ്പം തന്നെയായിരുന്നു. ഇപ്പോള്‍ ഇരുവരുടെയും രസകരമായൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് വീടിനുള്ളില്‍ എലീന ഒരു ഹെയര്‍ സ്‌റ്റൈലിഷ് ആയിരിക്കുകയാണ്. വാഷ് റൂമില്‍ നിന്നും ഫുക്രുവിന്റെ മുടി മുറിച്ച് കൊടുക്കുകയാണ് എലീന.

elina-fukru

മുടി മുറിക്കാന്‍ എലീനയെ ഫുക്രു സഹായിക്കുന്നുണ്ടെങ്കിലും ഒരു പ്രാവിശ്യം മുറിച്ചപ്പോള്‍ ലേശം കൂടി പോയി. ആദ്യം മുറിച്ച മുടിയും രണ്ടാമത് മുറിച്ചതും വെച്ച് ഇത് കുറച്ച് കൂടുതല്‍ മുറിഞ്ഞ് പോയെന്ന് ഫുക്രു കാണിച്ച് കൊടുക്കുകയാണ്. നിന്നെ മുടി മുറിക്കാന്‍ സഹായിച്ചതും പോര എന്നിട്ട് ഇപ്പോള്‍ കുറ്റം പറയുകയാണോ എന്ന് എലീന ചോദിക്കുന്നു.

എന്തായാലും ഇരുവരുടെയും സൗഹൃദം എല്ലാവരും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. നേരത്തെ പ്രദീപ് ചന്ദ്രനും രേഷ്മയുടെയും സമാനമായ വീഡിയോ പ്രചരിച്ചിരുന്നു. അന്ന് പ്രദീപിന്റെ മുടി ഡൈ ചെയ്യുന്നതിന് സഹായിച്ച രേഷ്മയെ എല്ലാവരും കളിയാക്കിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരെ മത്സരാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു റിലേഷന്‍ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

alina-fukru

ജനുവരിയില്‍ ആരംഭിച്ച ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് പകുതി മുക്കാലും കഴിഞ്ഞിരിക്കുകയാണ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ ഇനി ഏകദേശം ഒരു മാസം കൂടിയേ അവശേഷിക്കുന്നുള്ളു. അവസാനം ആരാവും വിജയി എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രജിത് കുമാര്‍ പുറത്ത് പോയി തിരിച്ച് വരാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X