പാട്ട് കേട്ട് ഡാന്‍സ് ചെയ്യുമ്പോഴും കരച്ചില്‍! ദയ അച്ചുവിനെ ട്രോളി മല്‍സരാര്‍ത്ഥികള്‍
ബിഗ് ബോസ് രണ്ടാം സീസണില്‍ വേറെ ലെവല്‍ കളികളാണ് നടന്നു കൊണ്ടിരിക്കുന്നത്. രജിത്ത് കുമാര്‍ പുറത്തുപോയ ശേഷം അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് റിയാലിറ്റി ഷോയില്‍ അരങ്ങേറിയത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയിലേക്ക് എത്തിയത്.
തുടക്കം മുതല്‍ രജിത്ത് കുമാറിനൊപ്പം നിന്ന ആളായിരുന്നു ദയ. മാഷെ പിന്തുണച്ചുകൊണ്ടായിരുന്നു ദയയുടെ മുന്നേറ്റം. അന്നൊക്കെ രജിത്ത് ആരാധകരുടെ വോട്ടും ദയയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് കണ്ണ് രോഗം മൂലം ദയയ്ക്ക് പുറത്ത് പോവേണ്ടി വന്നു. തിരിച്ചെത്തിയ ശേഷമാണ് രജിത്തുമായി ദയ പിണങ്ങിയത്.

പവനെ കിട്ടിയപ്പോ മാഷ്‌ക്ക് എന്നെ വേണ്ട എന്നായിരുന്നു ദയ അന്ന് പറഞ്ഞത്. അത് വരെ പുളളിയെ കുറ്റം പറഞ്ഞ ദയ, രജിത്ത് പുറത്തുപോയ ശേഷം സങ്കടപ്പെട്ടിരുന്നു. തുടര്‍ന്നുളള ദിവസങ്ങളില്‍ എന്നും കരയുന്ന ദയയെ ആണ് ബിഗ് ബോസ് ഹൗസില്‍ കണ്ടത്. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും സങ്കടപ്പെട്ട് കരയുകയാണ് ദയ.

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ഇക്കാര്യം പറഞ്ഞ് ദയയെ എല്ലാവരും ചേര്‍ന്ന് ട്രോളിയിരുന്നു. ആര്യ,ഫുക്രു, എലീന, പാഷാണം ഷാജി തുടങ്ങിയവര്‍ ചേര്‍ന്നാണ് ദയയെ ട്രോളിയത്. ആര്യയും ഫുക്രുവും സംസാരിക്കുന്ന സമയത്ത് എലീന അവിടേക്ക് വന്നിരുന്നു. എന്താണ് എലീനയ്ക്ക് സങ്കടമെന്ന് അപ്പോള്‍ ദയ ചോദിച്ചു. ചിരിയും തമാശയും ഒന്നുമില്ല എന്നും ദയ എലീനയോട് പറഞ്ഞിരുന്നു.

ഇത് കേട്ട് എലീനയ്ക്ക് ഇപ്പോള്‍ കുട്ടികളിയില്ല എന്നാണ് എലീന മറുപടി നല്‍കിയത്. വെറുതെ ചായ കൊടുക്കല്‍ മാത്രമാണ് പണിയെന്നും എലീന പറഞ്ഞു. എലീന ബിഗ് ബോസില്‍ ഒന്നും ചെയ്യുന്നില്ല എന്ന സുജോയുടെ വിമര്‍ശനത്തെ പരിഹസിക്കുന്ന തരത്തിലായിരുന്നു നടിയുടെ മറുപടി. തുടര്‍ന്ന് ബിഗ് ബോസില്‍ നിന്നും പോകുന്നതില്‍ വിഷമമുണ്ടോയെന്ന് പാഷാണം ഷാജി എലീനയോട് ചോദിച്ചു.

എലീനയ്ക്ക് അത് കേട്ട് സങ്കടം വന്നു. പിന്നാലെ എലീനയ്ക്ക് സങ്കടം വന്നുവെന്ന് ദയ പറഞ്ഞപ്പോള്‍ ഓ ആരാണ് പറയുന്നത് എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുകയായിരുന്നു. തുടര്‍ന്ന് എന്ത് പറഞ്ഞാലും സങ്കടം വരുന്ന ദയ ചേച്ചിയെ ഞാന്‍ അനുകരിച്ച് കാണിക്കാം എന്ന് എലീന പറഞ്ഞു. എലീന ദയയെ അനുകരിച്ച് കാണിക്കുകയും ചെയ്തു. രാവിലെ ബിഗ് ബോസ് പാട്ട് വെക്കുന്ന സമയത്ത് ദയ കരഞ്ഞതും എലീന അനുകരിച്ചു.
Recommended Video

തുടര്‍ന്ന് എന്തിനായിരുന്നു പാട്ട് കേട്ട് ഡാന്‍സ് ചെയ്യുമ്പോഴും കരഞ്ഞതെന്ന് ഫുക്രു ദയയോട് ചോദിച്ചു. എന്തായിരുന്നു പാട്ട് എന്ന് ആര്യയും ചോദിച്ചു. അത് എന്തോ ആലോചിച്ച് കരഞ്ഞതാണെന്നാണ് ദയ മറുപടി നല്‍കിയത്. ഓ നേതാവ് എന്ന പാട്ടാണല്ലോയെന്ന് ആര്യ പറഞ്ഞു. പിന്നാലെ നേതാവിനെ മിസ് ചെയ്തതുകൊണ്ടാണോ കരഞ്ഞത് എന്ന് മറ്റുളളവര്‍ ചോദിച്ചു. അത് കേട്ട് ദയ ചിരിച്ചു. കൂടെ ഉണ്ടായിരുന്നവര്‍ പിന്നെയും ട്രോളിക്കൊണ്ടിരുന്നു.


Click it and Unblock the Notifications