ഡേറ്റിംഗിനെക്കുറിച്ച് എലീനയ്ക്ക് സംശയം! മറുപടി നല്‍കി രജിത് കുമാര്‍! ആ പ്രണയം ശ്രേഷ്ഠമെന്നും താരം!
Recommended Video
ബിഗ് ഹൗസിലെ അടുത്ത പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. പേളിമാണിയും ശ്രിനിഷ് അരവിന്ദും ബിഗ് ഹൗസിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയിരുന്നു. സീസണ്‍ രണ്ടിലെ പ്രണയം ആരൊക്കെ തമ്മിലാവുമെന്ന ചര്‍ച്ചകള്‍ ബിഗ് ഹൗസിനകത്തും നടക്കുന്നുണ്ട്. രഹസ്യ പ്രണയത്തെക്കുറിച്ചുള്ള സംശയം പലരും ഉന്നയിക്കുന്നുണ്ട്. മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനിടയിലാണ് എലീനയും രജിതും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു ഇവരുടെ ചര്‍ച്ച. ശ്രദ്ധയോടെ കേട്ടിരുന്ന് തന്റെ അഭിപ്രായം പറഞ്ഞ എലീന തനിക്കുള്ള സംശയവും ചോദിച്ചിരുന്നു.
പ്രണയം വിശുദ്ധമാണ്, അത് യൗവ്വനത്തില്‍ തുടങ്ങുന്നതാണ് നല്ലത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നതെങ്കില്‍ അത് കുറച്ചുകൂടി ശ്രേഷ്ഠമാണെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. തന്റെ അപ്പനും അമ്മയും അങ്ങനെയാണെന്നായിരുന്നു എലീന പറഞ്ഞത്. എല്ലാം അറിഞ്ഞിട്ട് കെട്ടുമ്പോള്‍ അതിലൊരു പുതുമയില്ല. ഒരു ചടങ്ങിന് വേണ്ടി കല്യാണം കഴിക്കുന്നു. അതിലെന്താണ് പുതുമ, തിരിച്ചാണെങ്കില്‍ രണ്ടുപേരും അന്യോന്യം അറിയാന്‍ ശ്രമിക്കും. താനൊരിക്കലും പ്രണയവിവാഹത്തെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അറേഞ്ചഡ് മാര്യേജില്‍ അവനെ അല്ലെങ്കില്‍ അവളെ ഇഷ്ടപ്പെട്ടു, അന്യോന്യം പഠിക്കാനായി കുറേ സമയം വേണം. ഈ പഠിക്കുന്നതിന്റെ പാറ്റേണാണോ ഡേറ്റിംഗെന്നായിരുന്നു എലീന ചോദിച്ചത്. പഠിക്കുന്നതിന്റെ ഡീസന്റ് പാറ്റേണായിട്ട് ഡേറ്റിംഗിനെ എടുക്കാമെന്നായിരുന്നു രജിതിന്റെ മറുപടി. എവിടെയെങ്കിലും അവരുടെ പോസിറ്റീവും നെഗറ്റീവുമൊക്കെ അറിയുന്നതിനെയാണ് ഡേറ്റിംഗ് എന്ന് പറയുന്നതെന്നും എലീന പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അത് വേറെ തലത്തിലേക്കും ആ വിശുദ്ധി പോവുന്നതുമായ സംഭവങ്ങളുമുണ്ടെന്നും രജിത് കുമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.


Click it and Unblock the Notifications