For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് ശേഷമുള്ള ആദ്യ പ്ലാൻ ഇതാണ്, വിവാഹ വിശേഷം പങ്കുവെച്ച് എലീന പടിക്കൽ

  |

  അവതാരക അഭിനേത്രി എന്നിങ്ങനെ മിനിസ്ക്രീനിൽ സജീവമാണ് എലീന പടിക്കൽ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സീരിയലിലൂടെയാണ് എലീന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. നെഗറ്റീവ് കഥപാത്രമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആങ്കറിംഗിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ബിഗ് ബോസ് സീസൺ 2ൽ എത്തുന്നത്. ബിഗ് ബോസ് ഷോ എലീനയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുകയായിരുന്നു. ഷോയിലൂടെ മികച്ച പ്രേക്ഷകരെ നേടാൻ എലീനയ്ക്ക് കഴിഞ്ഞിരുന്നു. ഷോ അവസാനിപ്പിക്കും വരെ താരം ഹൗസിലുണ്ടായിരുന്നു.

  alina padikal

  മോഹൻലാലും മമ്മൂട്ടിയും വിദേശത്ത്, മഞ്ജു 'മുംബൈ'യിൽ, താരങ്ങളുടെ, താരങ്ങളുടെ ഓണം...

  ഇപ്പോഴിത ജീവിത്തിലെ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് എലീന. ആറ് വർഷത്തെ പ്രണയത്തിന് ശേഷം എലീനയും റോഹിതും വിവാഹിതരാവുകയാണ്. ആഗസ്റ്റ് 30 ന് കോഴിക്കോട് വെച്ചാണ് വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടക്കുന്നത്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനുള്ളത്. ഹിന്ദു-ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടാണ് വിവാഹം നടക്കുക.

  ഓണം ആഘോഷിക്കാനായി ശ്രീനിലയിൽ വേദിക, സഞ്ജനയ്ക്കും ശീതളിനും സംഭവിച്ചത്, ടെൻഷനടിച്ച് പ്രതീഷ്...

  ഇപ്പോഴിത വിവാഹത്തിന് ശേഷമുള്ള ഭാവി പരിപാടികളെ കുറിച്ച് മനസ് തുറക്കുകയാണ് എലീന. പ്രണയ വിവാഹമായിരുന്നെങ്കിലും സാധാരണ കമിതാക്കളെ പോലെ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ കാത്തിരിക്കുകയാണെന്നാണ് എലീന പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ യാത്രകളെ ഒരുപാട് ഇഷ്ടടപ്പെടുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് തന്നെ ആദ്യത്തെ പ്ലാൻ യാത്ര ചെയ്യുകയാണെന്നും എലീന പറയുന്നുണ്ട്.

  ഐശ്വര്യ കരിയറിൽ സജീവമല്ലാത്തതിന് കാരണം മകൾ ആരാധ്യയാണ്, കാരണം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

  വിവാഹത്തിന് ധരിക്കുന്ന സ്പെഷ്യൽ സാരിയെ കുറിച്ചും ബിഗ് ബോസ് താരം പറയുന്നുണ്ട്. വിവാഹത്തിന് വളരെ സിമ്പിളായിട്ടുള്ള ഒരു നോർമൽ ഹിന്ദു വെഡ്ഡിങ് സാരി ആണ് ധരിക്കുന്നത്. തന്റെ സുഹൃത്തായ ആര്യ നയരാണ് സാരി ഡിസൈൻ ചെയ്യുന്നത്. . എന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സാരിയിൽ അച്ഛന്റേയും അമ്മയുടേയും പേര് എഴുതണമെന്നുള്ള ഒരു ആഗ്രഹം ഞാൻ ആര്യയോട് പറഞ്ഞിരുന്നു. സാരിയിൽ അച്ഛന്റേയും അമ്മയുടേയും ഒരു സന്ദേശം ഉണ്ടാകും. അത് സാരി കിട്ടുമ്പോൾ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. തനിക്ക് അതിനെ കുറിച്ച് ഒരു സൂചനയുമില്ലെന്ന് എലീന അഭിമുഖത്തിൽ പറയുന്നു.

  ബാലയുടെ ഭാര്യയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി ശ്രീശാന്ത്, ആശംസകളുമായി ആരാധകർ

  വിവാഹത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് നേരത്തെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''.ആഡംബരങ്ങളോടൊന്നും വലിയ താൽപര്യമില്ല. എന്നാൽ സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നുമാത്രമേ ആഗ്രഹമുളളൂ. സുഹൃത്തുക്കളിൽ അധികം പേരും കേരളത്തിന് പുറത്തുള്ളവരാണ്. കസിൻസ് പലരും വിദേശത്താണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് അവർക്കൊന്നും കല്യാണത്തിന് വരാനാവില്ല. ആക്കാര്യത്തിൽ ദുഃഖമുണ്ടെന്നും'' എലീന അഭിമുഖത്തിൽ പറഞ്ഞു

  വീടുകളുടെ വാടക കൊണ്ടാണ് ചേട്ടത്തിയും മോളും ജീവിക്കുന്നത്, കലാഭവൻ മണിയുടെ സഹോദരന്റെ പഴയ അഭിമുഖം...

  സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

  ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. ആഗസ്റ്റോടെ കൊവിഡ് പ്രതിസന്ധികൾ മാറുമെന്നാണ വിചാരിച്ചത്. അങ്ങനെയാണ് ആഗസ്റ്റ് 30 ലേയ്ക്ക് ഡേറ്റ് തീരുമാനിക്കുന്നത്. എന്നാൽ വിചാരിച്ചത് പോലെയുണ്ടായില്ലെന്നും എങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും എലീന അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  English summary
  Bigg Boss malayalam Season 2 Alina Padikkal about after wedding Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X