ബിഗ് ബോസില്‍ നിന്നും എലീനയും ദയ അശ്വതിയും പുറത്തേക്ക്! ഞെട്ടിത്തരിച്ച് മത്സരാര്‍ത്ഥികള്‍!
Recommended Video
കണ്ണിന് അസുഖം ബാധിച്ച് 5 പേരായിരുന്നു ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയായി മറ്റുള്ളവരെ മെഡിക്കല്‍ സംഘം പരിശോദിച്ചിരുന്നു. ആര്‍ജെ രഘുവിനായിരുന്നു ആദ്യം അസുഖം വന്നത്. വാരാന്ത്യത്തിലെ എപ്പിസോഡിനിടയില്‍ മോഹകയും മോഹന്‍ലാല്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കണ്ണ് തിരുമ്മുകയും കണ്ണില്‍ നിന്ന് വെള്ളം വരികയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയായാണ് രേഷ്മയും ഇതേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. സുജോ മാത്യു, അലക്‌സാന്‍ഡ്ര, പവന്‍ ജിനോ തോമസ്, ഇവരും കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോവുകയായിരുന്നു. അസുഖം മാറിയതിന് ശേഷം ഇവര്‍ തിരിച്ചുവരുമെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ലേറ്റസ്റ്റ് വിവരം ബിഗ് ബോസ് പങ്കുവെച്ചത്.
നാല് പേര്‍ക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും ഒരാള്‍ ബിഗ് ബോസിലേക്ക് തിരിച്ചുവരികയാണെന്നുമായിരുന്നു ബിഗ് ബോസ് അറിയിച്ചത്. സങ്കടത്തോടെയായിരുന്നു എല്ലാവരും ഇത് കേട്ടത്. പവനായിരുന്നു ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയത്. തനിച്ചായിരുന്നു താനെന്നും മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും പവന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടുപേര്‍ കൂടി കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ്. 6 പേരാണ് ഇത്തരത്തില്‍ കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയത്.

രണ്ടുപേര്‍ കൂടി
പ്രേക്ഷകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന പരിപാടിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് . കാത്തിരിപ്പിനൊടുവിലായെത്തിയ പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ ലെവല്‍ മാറി വേറെ കളികളിലേക്ക് എത്തുന്നതിനിടയിലാണ് അപ്രതീക്ഷിതമായ തിരിച്ചടി. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് 4 പേര്‍ ബിഗ് ഹൗസിന് പുറത്ത് കഴിയുകയാണ്. ഇതിനിടയിലാണ് രണ്ടുപേര്‍ക്ക് കൂടി അസുഖം ബാധിച്ചത്. ഇതിന് പിന്നാലെയായി മത്സരാര്‍ത്ഥികളെ ആശുപത്രിയിലേക്കെത്തിച്ച് പരിശോധന നടത്തിയിരുന്നു.

എലീന പുറത്തേക്ക്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകമാരിലൊരാളാണ് എലീന പടിക്കല്‍. ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനായി എലീന എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ടാസ്‌ക്കുകളിലെ പ്രകടനങ്ങളും പാട്ടും ഡാന്‍സുമൊക്കെയായി താരം സജീവമാണ്. ഫുക്രുവാണ് എലീനയുടെ അടുത്ത സുഹൃത്ത്. കണ്ണിന് അസ്വസത്ഥയുണ്ടെന്ന് എലീന പറഞ്ഞപ്പോള്‍ ആര്യയായിരുന്നു മരുന്നൊഴിച്ച് നല്‍കിയത്. ഇതിനിടയിലാണ് ഇടത് കണ്ണ് ചുവന്നിരിക്കുന്നത് ആര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെയായാണ് എലീനയ്ക്ക് അസുഖമാണെന്നും പെട്ടെന്ന് തന്നെ പരിഹാരം കാണണമെന്നും ആര്യ ബിഗ് ബോസിനോട് ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് എലീന പോയത്.

ദയ അശ്വതിക്കും അസുഖം
നിലാവത്ത് അഴിച്ചുവിട്ട കോഴിയായാണ് പലരും ദയയെ വിശേഷിപ്പിച്ചത്. എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമില്ലെന്നും ആള് ശുദ്ധഗഗിക്കാരിയും പാവവുമാണെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. ടാസ്‌ക്കുകളില്‍ ദയ കൂടുതല്‍ ആക്ടിവായി വരികയായിരുന്നു. അതിനിടയിലാണ് ദയയ്ക്ക് കണ്ണിന് അസുഖം ബാധിച്ചത്. ഇതോടെ ദയയേയും ബിഗ് ഹൗസില്‍ നിന്നും മാറ്റുകയായിരുന്നു. ആദ്യം ബിഗ് ബോസ് വിളിപ്പിച്ചത്. ദയയെ ആയിരുന്നു.

മറ്റുള്ളവര്‍ക്ക് ഞെട്ടല്‍
ലക്ഷ്വറി ബഡജ്റ്റ് ടാസ്‌ക്കിന്റെ ഭാഗമായി നാണയം ശേഖരിക്കുന്നതിന്റെ തിരക്കിലായിരുന്നു എല്ലാവരും. തങ്ങള്‍ക്ക് കിട്ടിയ നാണയം കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടുകളിലാണ് എല്ലാവരും. ഫുക്രു, ഷാജി, സൂരജ് ഇവരാണ് കൂടുതല്‍ നാണയങ്ങള്‍ സ്വന്തമാക്കി മുന്നിലുള്ളത്. ഇതിനിടയിലാണ് ദയയും എലീനയും പുറത്തേക്ക് പോയത്. തങ്ങള്‍ക്ക് ലഭിച്ച നാണയം ഫുക്രുവിനെ ഏല്‍പ്പിച്ചായിരുന്നു ഇരുവരും പോയത്. അപ്രതീക്ഷിതമായി ഇവര്‍ പോയപ്പോള്‍ മറ്റുള്ളവര്‍ക്ക് ഞെട്ടലായിരുന്നു.

ആര്യയും ജസ്ലയും
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ ആര്യയും അസുഖ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് ആരാധകരെ അസ്വസ്ഥരാക്കുന്നുണ്ട്. കണ്ണില്‍ മരുന്നൊഴിക്കുകയും ഐ ഡ്രോപ് കൈയ്യില്‍ വെച്ചുമാണ് ആര്യ നടക്കുന്നത്. അടുത്തിടെ പരിപാടിയിലേക്കെത്തിയ ജസ്ലയും ഇതേ അവസ്ഥയിലാണ്. അടുത്തതായി ഇവരും പുറത്തേക്ക് പോവേണ്ടി വരുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പുറത്ത് പോയവരൊന്നും തിരിച്ചുവരില്ലേയെന്ന സംശംയ പ്രേക്ഷകര്‍ക്ക് മാത്രമല്ല അകത്തുള്ളവര്‍ക്കുമുണ്ട്.


Click it and Unblock the Notifications