രജിത്തിനെ അനുകരിച്ച് എലീന! സുജോയെപ്പോലെ മസില്‍ പെരുപ്പിച്ച് പ്രദീപ്! കിടിലന്‍ ടാസ്ക്കുമായി ബിഗ് ബോസ്
മത്സരങ്ങളും തര്‍ക്കങ്ങളും മാത്രമല്ല പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ബിഗ് ബോസില്‍ നടക്കുന്നുണ്ട്. രസകരമായ ടാസ്‌ക്കുകളുും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് പുതിയ എപ്പിസോഡിലുള്ളത്. ബിഗ് ബോസ് വീട്ടിനുള്ളിലെ ഏതെങ്കിലും ഒരു വ്യക്തിയെ അനുകരിച്ച് കാണിക്കാനായിരുന്നു നിര്‍ദേശം. സാജുവായിരുന്നു ബിഗ് ബോസിന്‍രെ നിര്‍ദേശം മറ്റുള്ളവരുടെ മുന്നില്‍ വായിച്ചത്. 17 പേരുമായാണ് ബിഗ് ബോസ് തുടങ്ങിയത്. മൂന്ന് പേരാണ് ഇതിനകം പുറത്തേക്ക് പോയത്. ട്വിസ്റ്റുകളും നാടകീയ മുഹൂര്‍ത്തങ്ങളുമൊക്കെയായി മുന്നേറുകയാണ് പരിപാടി.
പ്രദീപ് ചന്ദ്രനായിരുന്നു ആദ്യം ടാസ്‌ക്ക് ചെയ്യാനായി എത്തിയത്. സുജോ മാത്യുവിനെയായിരുന്നു പ്രദീപ് അനുകരിച്ചത്. ജിമ്മിലെ പ്രകടനവും മസില്‍ കാണിക്കുന്നതുമൊക്കെയായിരുന്നു അദ്ദേഹം കാണിച്ചത്. ഇത് കണ്ട് സുജോയും ചിരിക്കുന്നുണ്ട്. ആര്യയായിരുന്നു പിന്നീട് എത്തിയത്. യോഗ ചെയ്യുന്നതും അതിനിടയില്‍ സ്വയം സംസാരിക്കുകയും ചെയ്യുന്ന രജിത്ത് കുമാറിനെയായിരുന്നു എലീന കാണിച്ചത്. തെസ്‌നിഖാനെയായിരുന്നു മഞ്ജു അനുകരിച്ചത്. ഫുക്രുവിനെ അനുകരിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന രജിത്തിനേയുമാണ് പുതിയ പ്രമോയില്‍ കാണുന്നത്.

Recommended Video
അനുകരണകലയില്‍ അഗ്രഗണ്യരായവരും ഇത്തവണ ബിഗ് ഹൗസിലുണ്ട്. ഇവര്‍ ആരെയായിരിക്കും അനുകരിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ടാസ്‌ക്കുകളിലെ മോശം പ്രകടനം കാരണം ഫുക്രുവിനേയും ദയ അശ്വതിയേയും കഴിഞ്ഞ ദിവസം ജയിലില്‍ അടച്ചിരുന്നു. ശക്തരാണെന്ന്് എല്ലാവരും ഒരുപോലെ വിലയിരുത്തിയവരാണ് ഇത്തവണ എലിമിനേഷനില്‍ ഇടം നേടിയിട്ടുള്ളത്. രജിത്ത് കുമാറും ആര്യയും പുറത്താവില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പ്രദീപ് ചന്ദ്രന്‍, വീണ നായര്‍, ആര്‍ജെ രഘു തുടങ്ങിയവരെല്ലാം ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications