മോഹന്‍ലാലിനൊപ്പം നിന്ന് ദയ പറഞ്ഞത് നാടകം, രജിത്തിനെതിരെയുള്ള ആരോപണം... വെളിപ്പെടുത്തലുമായി എലീന

മത്സരാർഥികൾക്ക് ബാധിച്ച കണ്ണ് രോഗം ബിഗ് ബോസ് ഹൗസിന്റെ സമവാക്യം തന്നെ മാറ്റിയിരിക്കുകയാണ്. സുജോ, രഘു, അലസാൻഡ്ര, രേഷ്മ, ദയ, എലീന എന്നിവരായിരുന്നു ബിഗ് ബോസ് ഹൗസിൽ നിന്ന് കണ്ണിന് അസുഖം ബാധിച്ച് പുറത്തു പോയത്. ആഴ്ചകൾക്ക് ശേഷമായിരുന്നു ഇവർ വീട്ടിലെത്തിയത്. ഹൗസിൽ നിന്ന് പോയത് പോലെയല്ല ഇവരുടെ മടങ്ങി വരവ്.

തുടക്കത്തിൽ ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സുജോ-സാൻഡ്ര, രഘു-വീണ- ആര്യ, ദയ- രജിത്. നേരത്തെ പല ടാസ്ക്കുകളിലും വീടിനുളളിലും ഇവർ ഒന്നിച്ചു നിന്നിരുന്നു. എന്നാൽ വീട്ടിനുളളിൽ തിരിച്ചെത്തിയതോടെ ഈ അടുപ്പം കണ്ടിരുന്നില്ല. ശത്രുക്കളായിരുന്ന പലരും രണ്ടാം വരവിൽ മിത്രങ്ങളാവുകയായിരുന്നു. ബിഗ് ബോസ് ഹൗസിൽ ഏറ്റവും ചർച്ചയായത് ഡോക്ടറും രജിത്ത് കുമാറും ദയയും തമ്മിലുള്ള തർക്കമാണ്. രജിത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു ദയയുടെ രണ്ടാം വരവ്.

 ദയ-രജിത് തർക്കം

ഹൗസ് അംഗങ്ങൾ ഒറ്റക്കെട്ടായി രജിത്തിനെതിരെ നിന്നപ്പോഴും ഡോക്ടർക്ക് പൂർണ്ണ പിന്തുണയുമായി ദയ കൂടെയുണ്ടായിരുന്നു. മോഹൻലാലിന്റെ മുന്നിൽ വെച്ച് തന്നെ പരസ്യ പിന്തുണ നൽകിയിരുന്നു. എന്നാൽ വീട് വിട്ട് പുറത്തു പോയി തിരികെ വന്നപ്പോൾ മാഷിനെതിരെ രൂക്ഷവിമർശനമാണ് ദയ ഉന്നയിക്കുന്നത്. തന്നെ പറ്റിച്ചു എന്ന തരത്തിലായിരുന്നു ഡോക്ടറിനെതിരെയുള്ള വിമർശനം. രജിത് കുമാർ പരാതിയുമായ കോടതിയുടെ മുന്നിൽ വരെ എത്തിയിരുന്നു. എന്നാൽ അവസാനം വിജയം ദയയ്ക്ക് ആയിരുന്നു.

മുൻകൂട്ടി പ്ലാൻ ചെയ്തത്

ദയ ലാലേട്ടന് മുന്നിൽ പറഞ്ഞത് പ്ലാൻ ചെയ്തതാണെന്ന് എലീന രജിത്തിനോട് പറയുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ രജിത്തിനോട് ഇക്കാര്യം പറയുമെന്നാണ് കൂടെ തിരിച്ചെത്തിയ രേഷ്മയുൾപ്പെടെയുളളവർ വിചാരിച്ചുവെന്നും രജിത്തിന് മുന്നിൽ എലീന വിശദീകരിക്കുകയാണ്. അതേ സമയം ഈ സംഭവം അവിടെ പറയുന്നത് കള്ളത്തരമാണെന്ന് എല്ലാവര്‍ക്കും അറിയാം, ലാലേട്ടനും എല്ലാവര്‍ക്കും അറിയാമായിരുന്നു എലീന പറയുന്നു.

   ദയ  ഉന്നയിക്കുന്നത്

ദയ പറഞ്ഞത് പവൻ വന്നപ്പോൾ അയാളോടൊപ്പം പോയി. പിന്നീട് അമൃതയും അഭിരാമയും വന്നപ്പോള്‍ അവരോടൊപ്പം പോയി, ഇങ്ങനെ പച്ചക്കള്ളം പറയുന്ന സഹോദരിയെ എങ്ങനെ വിശ്വസിക്കുമെന്ന് രജിത് കുമാർ ചോദിക്കുന്നു. എന്നാൽ ഈ പറയുന്നത് മോഹൻലാൽ വന്നപ്പോൾ ഉളളകാര്യമല്ലേ എന്ന് എലീന സംശംയം പ്രകടിപ്പിച്ചു. എല്ലവരേയും പറ്റിക്കാൻ ചെയ്തതാണെന്ന് എലീന പറയുന്നതിനോടൊപ്പം ദയ വന്ന ആ സമയം തന്നെ പറയണമായിരുന്നുവെന്നും അതിനുള്ള ബുദ്ധി അവര്‍ക്കില്ലെന്നും എലീന കൂട്ടിച്ചേർത്തു.

Recommended Video

രജിത് കുമാറിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് | FilmiBeat Malayalam
 മാഷ്  പറ്റിച്ചു

ഡോക്ടർ പറ്റിച്ചു എന്ന തരത്തിലാണ് ദയ ബിഗ് ബോസ് വേദിയിൽ വെളിപ്പെടുത്തിയത്. കണ്ണിന് സുഖമില്ലാതെ ആശുപത്രിയിൽ എത്തിയപ്പോൾ പോലും തന്നോട് മിണ്ടുകയോ കണ്ട ഭാവം നടിക്കുകയൊ ചെയ്തില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ താൻ കൈ എടുത്ത് കാണിച്ചെന്ന് ഡോക്ടർ പറയുമ്പോൾ ഇല്ലയെന്നും ആ പറഞ്ഞത് പച്ച ക്കള്ളമാണെന്നുമാണ് ദയ പറഞ്ഞത്. ഇത് ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ച വിഷയമായിരുന്നു. പല വഴക്കുകളും സൃഷ്ടിച്ചിരുന്നു. തുടർന്നാണ് പരാതിയുമായി രജിത് കോടതിയിൽ എത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X