ഇവിടെ ഗ്രൂപ്പിസമുണ്ട്! പട്ടിയെപ്പോലെ ഞാന്‍ ഇവരുടെ പിന്നാലെ പോയിട്ടുണ്ട്! തുറന്നടിച്ച് എലീന!

ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. 11ാമത്തെ ആഴ്ചയിലെത്തിയ പരിപാടിയില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 100ാം ദിനമെന്ന ലക്ഷ്യവുമായാണ് മത്സരാര്‍ത്ഥികള്‍ മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് കഴിഞ്ഞയാഴ്ച സംഭവിച്ചത്. ടാസ്‌ക്കിനിടയില്‍ രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചിരുന്നു. തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യം കൈവിട്ടുപോവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ പരിപാടിയില്‍ നിന്നും മാറ്റിയത്. ശനിയാഴ്ചയായിരുന്നു ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടന്നത്. രേഷ്മയോട് ക്ഷമ ചോദിച്ചിട്ട് പോവാനായി നില്‍ക്കുകയാണ് താനെന്നായിരുന്നു രജിത് പറഞ്ഞത്. രേഷ്മയുടെ മാതാപിതാക്കളുമായും അദ്ദേഹം സംസാരിച്ചിരുന്നു.

കണ്ണിന് സാരമായ അസുഖം ബാധിച്ച രേഷ്മ ചികിത്സ തുടരുന്ന കാര്യത്തെക്കുറിച്ച് രജിതിന് അറിയാമായിരുന്നു. ബോധപൂര്‍വ്വം അദ്ദേഹം പച്ചമുളക് തേക്കില്ലെന്നും അബദ്ധവശാല്‍ സംഭവിച്ചതാണെന്നുമായിരുന്നു മറ്റുള്ളവരും പറഞ്ഞത്. രജിത്തിന്റെ ക്ഷമാപണം സ്വീകരിച്ച രേഷ്മ അദ്ദേഹം തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് രജിത് കുമാര്‍ പുറത്തേക്ക് പോയത്. ഈ തീരുമാനത്തില്‍ ആരാധകരും ഞെട്ടിയിരുന്നു. രേഷ്മയ്ക്കും മോഹന്‍ലാലിനും ഏഷ്യാനെറ്റിനുമെതിരെ വ്യാപകമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇതിന് ശേഷമുള്ള എപ്പിസോഡിലാണ് രേഷ്മയെ പുറത്താക്കിയത്. അതിനിടയിലായിരുന്നു ബിഗ് ബോസിലെ ഗ്രൂപ്പിസം ചര്‍ച്ചയായത്.

ബിഗ് ബോസില്‍ ഗ്രൂപ്പിസമുണ്ട്

ബിഗ് ബോസില്‍ ഗ്രൂപ്പിസമുണ്ട്

കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ രണ്ട് ഗ്രൂപ്പുകളാണ് ബിഗ് ബോസിലുള്ളത്. രജിതും സംഘവും ആര്യയും സംഘവും മറുവശത്തുമായിരുന്നു. രജിത് പുറത്തേക്ക് പോയപ്പോഴും അദ്ദേഹത്തിനൊപ്പമുള്ളവര്‍ അതേ പോലെ തുടരുകയായിരുന്നു. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വഴക്കിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു എലീന പൊട്ടിത്തെറിച്ചത്. ഇവിടെ ഗ്രൂപ്പിസമുണ്ട്. സുജോയും സംഘവും ഒരു ടീമായതിനാലാണ് തങ്ങള്‍ക്ക് അപ്പുറത്ത് ടീമായി നില്‍ക്കേണ്ടി വന്നതെന്നായിരുന്നും താരം പറഞ്ഞത്. മോഹന്‍ലാലിന് മുന്നില്‍ വെച്ചായിരുന്നു എലീനയുടെ തുറന്നുപറച്ചില്‍.

 അമൃത പറഞ്ഞത്

അമൃത പറഞ്ഞത്

തനിക്ക് കാര്യങ്ങളൊന്നും പെട്ടെന്ന് മനസ്സിലാവില്ലെന്നാണ് ഇവരുടെ ധാരണ. അത് വെച്ചാണ് ഇവരെല്ലാം കളിയാക്കിയത്. കഴിഞ്ഞ ദിവസം വഴക്കായിട്ടില്ല താന്‍ ഇവരോട് സംസാരിച്ചത്. പോയി ചോദിച്ചതാണ്. എന്നാല്‍ അതിനിടയില്‍ സുജോ പരിഹസിച്ചിരുന്നു. അതില്‍ എലീന പടിക്കല്‍ എന്നെഴുതി വെച്ചിരുന്നോയെന്നായിരുന്നു സുജോയുടെ ചോദ്യം. മുന്‍പൊരിക്കല്‍ ഇവരോട് സംസാരിക്കാനായി നിന്നപ്പോള്‍, നീ കൈ കഴുകിയോ, നീ ഭക്ഷണം കഴിച്ചില്ലേ എന്നൊക്കെയായിരുന്നു അമൃതയുടെ ചോദ്യം. ഇത് കേട്ട് സഹിക്കവയ്യാതെ എന്താ ഞാന്‍ ഇവിടെ നിന്നും പോണോയെന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു അമൃത പറഞ്ഞത്.

 എലീനയുടെ തുറന്നുപറച്ചില്‍

എലീനയുടെ തുറന്നുപറച്ചില്‍

ഒരു പട്ടിയെപ്പോലെ താന്‍ ഇവരുടെ പിന്നാലെ അലഞ്ഞിട്ടുണ്ട്. ഇവരെല്ലാം സംസാരിക്കാതെയും മുഖം തരാതെയും മാറിപ്പോവാറാണ് പതിവ്. വികാരധീനയായാണ് എലീന സംസാരിച്ചത്. തനിക്ക് ഗ്രൂപ്പിസത്തോട് താല്‍പര്യമില്ലെങ്കിലും ഇപ്പുറത്തേക്ക് നില്‍ക്കേണ്ടി വന്നതും ഇവരെല്ലാം കാരണമാണെന്നും എലീന പറഞ്ഞിരുന്നു. ഇവിടെ ഗ്രൂപ്പിസമുണ്ടെന്നും രണ്ടുടീമിനുമൊപ്പമായാണ് താന്‍ നില്‍ക്കാറുള്ളതെന്നുമായിരുന്നു രേഷ്മ പറഞ്ഞത്. എലീനയ്ക്ക് പിന്നാലെയായി മോഹന്‍ലാല്‍ രേഷ്മയോടും ഗ്രൂപ്പിസത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു.

ഭക്ഷണത്തെച്ചൊല്ലിയുള്ള വഴക്ക്

ഭക്ഷണത്തെച്ചൊല്ലിയുള്ള വഴക്ക്

വിശപ്പ് സഹിക്കാനാവാതെ അമൃതയും സംഘവും മാറ്റിവെച്ച ഭക്ഷണം കഴിക്കാനായി ഹാളിലേക്ക് എത്തിയിരുന്നു. പൂരി മാറ്റിവെച്ചിട്ടുണ്ടെന്നും കുറച്ച് കഴിഞ്ഞ് കഴിച്ചോളാനുമായി ആര്യ ഇവരോട് പറഞ്ഞിരുന്നു. ഫുക്രു അതെടുത്ത് മാറ്റിവെക്കുകയായിരുന്നു. വിശക്കുന്നുണ്ടെന്ന് അമൃത പലയാവര്‍ത്തി പറഞ്ഞിട്ടും അത് കൊടുക്കാതെ വെക്കുകയായിരുന്നു ഫുക്രു. ആ നിലപാടിനോട് യോജിക്കാനാവില്ലെന്നായിരുന്നു രഘുവും സംഘവും പറഞ്ഞത്. ഇതാദ്യമായാണ് ഭക്ഷണത്തെച്ചൊല്ലി ബിഗ് ബോസില്‍ വഴക്കുണ്ടായത്.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
എലീനയും ഫുക്രുവും

എലീനയും ഫുക്രുവും

എലീനയുടെ അടുത്ത സുഹൃത്താണ് ഫുക്രു. ടാസ്‌ക്കിനെക്കുറിച്ചായാലും മറ്റ് വിഷയങ്ങളെക്കുറിച്ചായാലും ഇവര്‍ സംസാരിക്കാറുണ്ട്. ഇവരുടെ ബന്ധത്തില്‍ സംശയം തോന്നുന്നുണ്ടെന്ന് പലരും പറഞ്ഞിരുന്നു. എലീനയുമായി വഴക്കിടുന്നതിനിടയില്‍ ഫുക്രു ചേട്ടന്‍ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് സുജോ പരിഹസിച്ചിരുന്നു. തന്നെ ഈ വിഷയത്തില്‍ വലിച്ചിട്ടതിനെക്കുറിച്ചായിരുന്നു ഫുക്രുവിന് പരാതി. പറയാനുള്ളത് നേരിട്ട് പറയുകയെന്നല്ലാതെ എലീനയോട് പറഞ്ഞത് ഫുക്രുവിന് ഇഷ്ടമായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X