കോഴിക്കോട്ടെ അറിയപ്പെടുന്ന ഫാമിലിയാണ്! കാമുകനെക്കുറിച്ച് എലീന! വീട്ടുകാരുടെ എതിര്‍പ്പിന് കാരണം ഇത്!

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് എലീന പടിക്കല്‍. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. വില്ലത്തിയായുള്ള വരവിന് വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു താരം പറഞ്ഞത്. പുറമേ കാണുന്നത് പോലെയല്ല അഭിനയം അത്ര എളുപ്പമുള്ള ജോലിയല്ലെന്നും താരം പറഞ്ഞിരുന്നു. അവതാരകയായുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. വിവിധ പരിപാടികളുമായി മുന്നേറുന്നതിനിടയിലാണ് എലീന ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയിരിക്കുകയാണ് താരം.

തുടക്കം മുതല്‍ എലിമിനേഷന്‍ നോമിനേഷനിലും എലീന ഇടംപിടിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും എലീന തുറന്നുപറഞ്ഞിരുന്നു. താന്‍ പ്രണയത്തിലാണെന്നുള്ള കാര്യത്തെക്കുറിച്ച് മുന്‍പ് താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രണയത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചത്. ഇടയ്‌ക്കൊക്കെ തനിക്ക് സങ്കടം വരാറുണ്ടെന്നും അത് വീട്ടുകാര്‍ കാണുമല്ലോയെന്നോര്‍ത്ത് അടക്കി വെക്കുകയാണെന്നും എലീന പറഞ്ഞിരുന്നു. കരയാത്തതിന് പിന്നിലെ കാരണവും അതാണെന്ന് താരം പറഞ്ഞിരുന്നു. ആര്യയോട് സംസാരിക്കുന്നതിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്.

 പ്രണയത്തിലാണ്

പ്രണയത്തിലാണ്

പ്രണയത്തിലാണ് താനെന്ന് നേരത്തെ തന്നെ എലീന പടിക്കല്‍ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. വീട്ടില്‍ നിന്നും മാറി നില്‍ക്കാറുണ്ടെങ്കിലും പൊതുവെ അമ്മക്കുട്ടിയാണ് താനെന്നും താരം പറഞ്ഞിരുന്നു. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുമൊക്കെ അറിയാനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു എലീനയുടെ മാതാപിതാക്കള്‍ പറഞ്ഞത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ പറയുന്നതിനിടയിലായിരുന്നു എലീന തന്റെ കാര്യം തുറന്നുപറഞ്ഞത്.

വീട്ടില്‍ നിന്നും എതിര്‍പ്പ്

വീട്ടില്‍ നിന്നും എതിര്‍പ്പ്

തന്റെ പ്രണയത്തിന് വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ടെന്ന് എലീന പറയുന്നു. ആര്യയോടും മഞ്ജുവിനോടും സംസാരിക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. എതിര്‍പ്പിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും താരം തുറന്നുപറയുന്നുണ്ടായിരുന്നു. മതമാണ് അവരെ അലട്ടുന്ന ആദ്യത്തെ പ്രശ്‌നം. രണ്ടാമത്തെ കാര്യം ബിസിനസാണ് ഇതേക്കുറിച്ചാണ് അവര്‍ പറയുന്നതെന്നും എലീന പറയുന്നു.

ബിസിനസ് വേണ്ട

ബിസിനസ് വേണ്ട

ബിസിനസാവുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും അവര്‍ സൂചിപ്പിച്ചിരുന്നു. ടെന്‍ഷന്‍ നിറഞ്ഞ ജീവിതമായിരിക്കും അപ്പോള്‍.താനാഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതമായിരിക്കില്ല അപ്പോഴുണ്ടാവുന്നതെന്നും അവര്‍ പറയാറുണ്ടെന്നും എലീന ആര്യയോട് പറഞ്ഞിരുന്നു. എപ്പോഴും റോളിങും ടെന്‍ഷനുമാണ്. ആ ടെന്‍ഷന്‍ നിന്നേയും ബാധിക്കും. ഒരു വര്‍ഷം മാത്രമേ അവന്‍ എഞ്ചിനീയറായി ജോലി ചെയ്യുകയുള്ളൂ. അതിന് ശേഷം ബിസിനസിലേക്ക് ഇറങ്ങാനാണ് അവന്റെ തീരുമാനം. അത് അവര്‍ക്കും അറിയാം.

രഘുവിനോട് ചോദിച്ചു

രഘുവിനോട് ചോദിച്ചു

മതവും വലിയൊരു വിഷയമാണ്. തന്റേത് ക്രിസത്യന്‍ കുടുംബവും അവന്റേത് ഹിന്ദു കുടുംബവുമാണ്. നിന്നെ വളര്‍ത്തിയ രീതിയില്‍ അവര്‍ക്ക് നോക്കാന്‍ പറ്റുമോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അവന്റെ കുടുംബത്തെക്കുറിച്ച് താന്‍ രഘുവിനോട് ചോദിച്ചിരുന്നതായും എലീന പറയുന്നു. കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബമാണ് അവന്റേത്. വലിയ ഓര്‍ത്തഡോക്‌സല്ല, എന്നാല്‍ അത് പോലെ തന്നെയാണ്. ക്രിസ്ത്യന്‍ ഫാമിലി കുറച്ചുകൂടി ഫ്രീയാണ്. ഇതൊക്കെയാണ് തന്‍രെ മാതാപിതാക്കളെ അലട്ടുന്നത്.

Recommended Video

Bigg Boss Malayalam Audience Response | Rejith Kumar Fans | FilmiBeat Malayalam
ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

ഇതേക്കുറിച്ചൊന്നും തങ്ങള്‍ ചിന്തിക്കുന്നില്ല. താന്‍ പ്രാക്ടിക്കലായി കാര്യങ്ങളെ സമീപിക്കുന്നയാളാണ്. ഒറ്റക്കുട്ടിയായതിനാലാവാം അവര്‍ ഇത്രയുമധികം ചി്ന്തിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ മഞ്ജുവും ആര്യയും അത് ശരിവെച്ചിരുന്നു. ബിഗ് ബോസിലേക്കെത്തിയതിന് ശേഷം മികച്ച പിന്തുണയാണ് എലീനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X