വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പാണ്! ബിഗ്ബോസ് വീട്ടിൽ സിനിമാസ്റ്റൈൽ പ്രണയകഥ വെളിപ്പെടുത്തി എലീന

മികച്ച പ്രേക്ഷാഭിപ്രായമാണ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നത്. ആദ്യ സീസണിന് തുടക്കത്തിൽ കുറച്ച് പാളിച്ചകൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടാം സീസണിൽ വളരെ ശാന്തമായിട്ടാണ് ഷോ മുന്നോട്ട് നീങ്ങുന്നത്. ബിഗ് ബോസ് ആരംഭിച്ച് ഒരു ആഴ്ച പൂർത്തിയാകാൻ പോകുകയാണ്. അംഗങ്ങൾ തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതയും ഇതുവരെയുണ്ടായിട്ടില്ല.

ഇത്തവണത്തെ ബിഗ്ബോസ് ഹൗസിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അംഗങ്ങളായി എത്തിയിരിക്കുന്നത്. നമ്മള കുടുകുട ചിരിപ്പിക്കുന്ന പല താരങ്ങളാണ് ഇക്കുറി ബിഗ്ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. വേദിയിൽ ചിരിപ്പിക്കുമെങ്കിലും ഇവരുടെ യഥാർഥ ജീവിതം അത്ര രസകരമല്ല. ഇപ്പോഴിത അതികം ആർക്കുമറിയാത്ത് പ്രണയകഥ വെളിപ്പെടുത്തുകയാണ് നടിയും അവതാരകയുമായ എലീന.

 പ്രണയം

രഞ്ജനി ചാണ്ടിയോടൊണ് തന്റെ പ്രണയകഥ എലീന വെളിപ്പെടുത്തിയത്. ഇരുവരും മത്രമുണ്ടായിരുന്ന സമയത്തായിരുന്നു പ്രണയത്തെ കുറിച്ച് എലീന വെളിപ്പെടുത്തിയത് . ഒരു സിനിമ സ്റ്റൈൽ പ്രണയകഥയാണെന്ന് എലീന തന്നെ പറയുന്നുണ്ട്. സർപ്രൈസ് ഏറ്റവുമധികം ഇഷ്ടമുള്ള തനിയ്ക്ക് ഒരുപാട് സർപ്രൈസ് നൽകിയിരുന്നു. തന്നെ കാണാനായി എല്ലാ വെള്ളിയാഴ്ചകളിലും ചെന്നൈയിൽ നിന്ന് വണ്ടിയോടിച്ച് ബാംഗ്ലൂരു എത്തുമായിരുന്നു. എന്നാൽ ഇതൊന്നും ഞാൻ മൈന്റ് ചെയ്തിരുന്നില്ല.

ഹെൽത്തി റിലേഷൻ

ഒരിക്കൽ താൻ പ്രണയത്തെ കുറിച്ച് അവനോട് ചോദിച്ചു. തനിയ്ക്ക് എന്നെ പ്രണയിക്കണോ എന്ന്. അപ്പോൾ എന്നോട് പറഞ്ഞു. വിവാഹം കഴിക്കണമെന്നല്ല സീരിയസ് ആണെങ്കിൽ ഞാനും അങ്ങനെ തന്നെയാണ്. പണ്ട് ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്. പഠിത്തം കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്ന് പറഞ്ഞ് തുടങ്ങിയ ഒരു ആരോഗ്യകരമായ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നീട് അത് സീരിയസ് ആകുകയായിരുന്നു.

വീട്ടുകാരുടെ  എതിർപ്പ്

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഞാൻ തന്നെ ഈ കാര്യം എന്റെ വീട്ടിൽ പറയുകയായിരുന്നു. ആളുടെ വീട്ടിൽ ആദ്യം തന്നെ ഇത് അറിഞ്ഞിരുന്നു. വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പാണ്. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. എന്നാലും തങ്ങൾ പഴയതു പോലെ‌തന്നെയാണ് . വീട്ടുകാർ സമ്മതിക്കുമ്പോൾ മതി. അല്ലാത്തപ്പോൾ വേണ്ട എന്നാണ് തങ്ങളെടുത്ത തീരുമാനം.

Recommended Video

Bigg Boss Malayalam : യുദ്ധം തുടങ്ങി രേഷ്മയും അലക്‌സാണ്ട്രയും | FilmiBeat Malayalam
 ഡെ വിത്ത്  എ സ്റ്റാർ

കൗമുദി ടിവി അവതരിപ്പിക്കുന്ന ഡെ വിത്ത് സ്റ്റാർ എന്ന പരിപാടിയിലൂടെയാണ് പ്രണയത്തെ കുറിച്ചുള്ള സൂചന പുറത്തു വന്നത്. നടി രേഖ അതിഥിയായി എത്തിയ എപ്പസോഡിലായിരുന്നു മനസ്സിലുണ്ടായിരുന്ന എലീനയുടെ പ്രണയം മറനീക്കി പുരത്തു വന്നത്. രേഖക്കൊപ്പമുണ്ടായിരുന്ന നടനും മെന്റലിസ്‌റ്റുമായ യുവ കൃഷ്‌ണയാണ് എലീനയെ ഹിപ്‌നോട്ടൈസ് ചെയ്‌തത്. ആദ്യം 'മസിലു' പിടിച്ചിരുന്നെങ്കിലും താരത്തിന്റെ മനസിലുണ്ടായിരുന്ന ആദ്യ പ്രണയത്തെ യുവ പുറത്തു ചാടിക്കുകയായിരുന്നു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X