എലീന പറഞ്ഞ രഹസ്യം മോഹന്‍ലാല്‍ കേട്ടു! പിന്നാലെ ഉറപ്പും നല്‍കി! പകപ്പോടെ മറ്റ് മത്സരാര്‍ത്ഥികളും!

വാരാന്ത്യത്തിലെ എലിമിനേഷന് മുന്നോടിയായി മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മത്സരത്തിലേക്ക് തിരികെ എത്തിയവരോടും അദ്ദേഹം സംസാരിച്ചിരുന്നു. പോവുന്നതിന് മുന്‍പത്തെപ്പോലെ തന്നെയാണോ എല്ലാവരുമെന്നും, എന്തെങ്കിലും മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ടോയെന്നുമൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്. എലീനയുടെ മൈക്കിലെ സ്റ്റിക്കറിനെക്കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു. ഇത് നേരത്തെ കൈയ്യിലുണ്ടായിരുന്നതാണെന്നും ഇപ്പോള്‍ അത് കണ്ടപ്പോള്‍ ഒട്ടിച്ചതാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. ഇത് ഫുക്രുവും ഒട്ടിച്ചിട്ടുണ്ടല്ലോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അത് ഞാന്‍ അവനും കൊടുത്തിരുന്നുവെന്നും എലീന പറഞ്ഞിരുന്നു.

മൈക്കിനിടയിലാണോ ഇത് ഒട്ടിച്ചതെന്നും മോഹന്‍ലാല്‍ എലീനയോട് ചോദിച്ചിരുന്നു. അയ്യോ, അങ്ങനെയല്ലെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്. ഇതിനിടയിലായിരുന്നു മൈക്ക് പൊത്തിപ്പിടിച്ച് സംസാരിച്ചതിനെക്കുറിച്ച് ചോദിച്ചത്. ആരാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ എലീന കൈപൊക്കുകയായിരുന്നു. ഫുക്രുവിനോട് എലീന എന്താണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും ഏതിനെക്കുറിച്ചാണ് ലാലേട്ടന്‍ ചോദിക്കുന്നതെന്നുമായിരുന്നു എലീനയ്ക്ക് സംശയം.

Alina Padikkal

Recommended Video

Bigg Boss Malayalam Season 2 Day 56 Review | FilmiBeat Malayalam

എന്തായിരുന്നു പറഞ്ഞത്, അത് ഞാന്‍ പറയണോ, മൈക്ക് പൊത്തിപ്പിടിച്ചിട്ട് പറയുകയാണ്, എല്ലാം ഞാന്‍ കേട്ടു. കുഴപ്പമില്ല, ലാലേട്ടന്‍ മാത്രം അറിഞ്ഞാല്‍ മതി. സംഗതി പബ്ലിക്കായിരിക്കും, പേടിക്കേണ്ട. ഞാന്‍ ആരുടെ അടുത്തും പറയുന്നില്ല, പക്ഷേ സംഗതി പബ്ലിക്കായിരിക്കും എന്നും മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. മോഹന്‍ലാലിന്റെ ഭാവവും പറച്ചിലും കേട്ടപ്പോള്‍ പ്രേക്ഷകരും ചിരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചെത്താനായതിന്റെ സന്തോഷത്തിലാണ് എലീന പടിക്കല്‍. പ്രിയകൂട്ടുകാരി എത്തിയ സന്തോഷം ഫുക്രുവിനുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X