നമുക്ക് പറ്റിയ സ്ഥലമല്ല ,ബിഗ് ബോസിലേയ്ക്ക് വരേണ്ടിയിരുന്നില്ലെന്ന് എലീന, ഉപദേശവുമായി വീണ

ബിഗ് ബോസ് സീസൺ 2 ആരംഭിച്ച് ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ സീസണിൽ നിന്ന് വ്യത്യസ്തമായ ഒരു അന്തരീക്ഷത്തോടെയാണ് രണ്ടാം സീസൺ ആരംഭിക്കുന്നത്. ഹൗസിന്റെ ഘടനയിലും അംഗങ്ങളുടെ തിരഞ്ഞെടുപ്പുലും ഇത് പ്രതിഫലിക്കുന്നുണ്ട്. അധികവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങളുമാണ് ഇക്കുറി ബിഗ് ബോസിൽ എത്തിയിരിക്കുന്നത്. ഇവരുടെ പല പ്രവർത്തികളും പ്രകടനങ്ങളും വീട്ടിൽ പൊട്ടിച്ചിരികൾക്ക് വേദിയാകാറുണ്ട്.

എന്നാൽ ഇപ്പോൾ ഈ ചിരിയൊക്കെ മങ്ങി വരുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നുണ്ട്. അടുത്ത സുഹൃത്തുക്കൾ വീട്ടിനുളളിൽ അകലുന്ന കാഴ്ചയാണ് കാണുന്നത്. കൂടാതെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഷോയിൽ വന്നതിനെ കുറിച്ചോർത്ത് ദുഃഖിക്കുന്നവരുമുണ്ട്. ഇപ്പോഴിത അത് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ എലീന പടിക്കൽ

Recommended Video

Bigg Boss Malayalam : Season 2 Day 11 Review | FilmiBeat Malayalam
  അടുത്ത സുഹൃത്തുക്കൾ


ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് എലീന പടിക്കലും സുജോ മാത്യുവും. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും അടുക്കുകയും , എല്ലാവരോടും നല്ലതു പോലെ പെരുമാറാനും എലീന ശ്രമിക്കാറുണ്ട്. സുജോയുമായും വളരെ വേഗം എലീന സൗഹൃദത്തിലാവുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ തന്ഡറെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എലീനയെന്നും സുജോ പബ്ലിക്കായി പറയുകയും ചെയ്തിരുന്നു. ‌ അടുത്ത സുഹൃത്തുക്കളാണെങ്കിലു ഇവർ തമ്മിൽ ചെറിയ തരത്തിലുളള അഭിപ്രായ ഭിന്നത ഉയർന്നിരുന്നു.

    എലീനയ്ക്ക്  ഉപദേശം

രജിത് കുമാറിന്റെ പല അഭിപ്രായങ്ങൾ മറ്റുളളവർക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്ന് പറഞ്ഞു തുടങ്ങിയ സംസാരമാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. എലീന രജിത് കുമാറിനോട് ഇത് നേരിട്ട് പറയുകയായിരുന്നു. ഈ സമയം സുജോയും കൂടെയുണ്ടായിരുന്നു. എന്നാൽ തന്നോട് ഇത് വരെ പറഞ്ഞിട്ടില്ലെന്നും മറ്റു ചിലരോടുള്ള സംഭാക്ഷണമാണ് ഇത് പറയാൻ കാരണമെന്നും എലീന പറഞ്ഞു. സാൻഡ്രയും സുജോയും ഉൾപ്പെട്ട ഒരു സംഭവമായിരുന്നു എലീന പറഞ്ഞത്. എന്നാൽ അത് മിസ് അണ്ടർ സ്റ്റാൻഡിങ്ങ് ആണെന്നും സംഭവിച്ചതിന്റെ സത്യാവസ്ഥ സുജോ എലീനയോട് വ്യക്തമാക്കി എലീനയ്ക്ക് ക്ഷമയില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും. ഇനിയും ജീവിതത്തിൽ ഒരുപാട് മുന്നോട്ട് പേകാനുണ്ടെന്നും രജിത് ഉപദേശം നൽകി. സുജോയോടും രജിത്തിനോടുമുളള പ്രശ്നം പരിഹരിച്ച് എലീന അവിടെന്ന് പോകുകയും ചെയ്തു.

 ബിഗ് ബോസിൽ വരണ്ടായിരുന്നു

അവിടെയുണ്ടായ സംഭവം സൻഡ്രയോട് എലീന പറയുകയും ചെയ്തു. ശേഷം വീണയ്ക്ക് അരുകിൽ എത്തിയ എലീന ബിഗ്ബോസ് ഷോ നമുക്ക് ചേരുന്ന പരിപാടിയല്ലെന്ന് വീണയോട് പറഞ്ഞു. ഷോ അവതാരികയായി നിന്നാൽ മതിയാരുന്നു, ഇത് നമുക്ക് ചേരുമെന്നും തോന്നുന്നില്ലെന്നും പറഞ്ഞ എലീനയേട് നീ നീ ആയി നിന്നാൽ മതിയെന്നുള്ള ഉപദേശമായിരുന്നു വീണ നൽകിയത്. എന്നാൽ അത് തോന്നുന്നില്ലെന്നും എലീന പറഞ്ഞു.

 ഫേക്ക്  ഗെയിം


എലീന ഫേക്ക് കളിയാണ് കളിക്കുന്നതെന്നുളള ആരോപണം ബിഗ് ബോസ് ഹൗസിൽ പരക്കെ ഉയർന്നിട്ടുണ്ട്. എവിക്ഷനിൽ മത്സരാർഥികൾ ഇത് പറയുകയും ചെയ്തിരുന്നു. ഇതുവരെയായിട്ടും എലീനയെ മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും അംഗങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസിലുളള പലരും താരത്തിന്റെ പെരുമാറ്റത്തിലും മറ്റും അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X