ബിഗ് ബോസില്‍ പകര്‍ച്ചവ്യാധി! മത്സരാര്‍ഥികള്‍ എല്ലാം ഒന്നിച്ച് പുറത്തേക്ക്! അനാഥമായി ബിഗ് ബോസ് വീട്

Recommended Video

Bigg Boss Malayalam : അനാഥമാകുമോ ബിഗ്‌ബോസ്? മത്സരം നിർത്തിവെക്കുമോ? | FilmiBeat Malayalam

കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനോട് കൂടി എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ 2 ഒരു മാസം കഴിഞ്ഞ് മുന്നോട്ട് പോവുകയായിരുന്നു. ആദ്യം ഉണ്ടായിരുന്ന മത്സരാര്‍ഥികളില്‍ പലരെയും എലിമിനേഷനിലൂടെ പുറത്താക്കി ശക്തരായ പലരെയും വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു. എന്നാല്‍ അപ്രത്യക്ഷിതമായൊരു പ്രതിസന്ധി ബിഗ് ബോസിനെ മുഴുവന്‍ കവര്‍ന്നെടുത്തിരിക്കുകയാണ്.

പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ചാണ് എലിമിനേഷനില്‍ വരുന്ന ഓരോരുത്തരും പുറത്ത് പോവുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഖമില്ലാത്തവരെയാണ് പുറത്താക്കിയത്. ഒരുമിച്ച് നാല് പേര്‍ പുറത്ത് പോയതിന് പിന്നാലെ രണ്ട് പേരെ കൂടി കഴിഞ്ഞ എപ്പിസോഡില്‍ പുറത്താക്കിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ ആരുമില്ലെന്ന് കാണിച്ച് ചിത്രങ്ങളും പ്രചരിക്കുകയാണ്.

മത്സരാര്‍ഥികള്‍ പുറത്ത്

ആദ്യം രജിനി ചാണ്ടിയായിരുന്നു ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. എലിമിനേഷനിലൂടെയാണ് രാജിനി പുറത്തായത്. പിന്നാലെ സുരേഷും പുറത്ത് പോയി. അതേ ദിവസം തന്നെ പരീക്കുട്ടിയെയും വീട്ടിലേക്ക് വിട്ടിരുന്നു. ആദ്യം കണ്ണില്‍ അസുഖം വരുന്നത് പരീക്കുട്ടിയ്ക്ക് ആയിരുന്നു. കുറച്ച് ദിവസം ചികിത്സയ്ക്ക് വേണ്ടി കൊണ്ട് പോയെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായി വന്നത് കൊണ്ടായിരുന്നു ഈ നീക്കം. തൊട്ട് അടുത്ത ദിവസം സുഖമില്ലാത്തത് കാരണം സോമദാസിനെയും വീട്ടിലേക്ക് പറഞ്ഞ് വിട്ടിരുന്നു.

മത്സരാര്‍ഥികള്‍ പുറത്ത്

ഇതിനിടെ തെസ്‌നി ഖാന്‍ മാത്രമാണ് വീണ്ടും എലിമിനേഷന്‍ പ്രക്രിയയിലൂടെ പുറത്ത് ആയത്. പിന്നീടുള്ള ദിവസങ്ങളില്‍ ബിഗ് ബോസില്‍ വലിയ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. മത്സരാര്‍ഥികള്‍ക്ക് ഒന്നടങ്കം കണ്ണില്‍ അസുഖം വന്ന് തുടങ്ങി. രഘു, അലക്‌സാന്‍ഡ്ര, സുജോ, രേഷ്മ, പവന്‍ എന്നിങ്ങനെ അഞ്ച് പേരെ ചികിത്സയ്ക്ക് വേണ്ടി ബിഗ് ബോസ് വീട്ടില്‍ നിന്നും മാറ്റിയിരുന്നു. രണ്ട് ദിവസം പുറത്ത് പാർപ്പിച്ചതിന് ശേഷം അസുഖം മാറി പവന്‍ മാത്രമായിരുന്നു തിരിച്ച് വന്നത്. ബാക്കി നാല് പേരും വീട്ടിലേക്ക് മടങ്ങി പോയെന്നായിരുന്നു ബിഗ് ബോസ് അറിയിപ്പ് കൊടുത്തത്.

 മത്സരാര്‍ഥികള്‍ പുറത്ത്

നാല് പേര്‍ ഒന്നിച്ച് പോയതോടെ അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ വിഷമത്തിലായി. അവര്‍ തിരിച്ച് വരുമെന്ന് തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. ആര്യ അടക്കമുള്ളവര്‍ അക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും രണ്ട് പേര്‍ കൂടി പുറത്ത് പോയെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരിക്കുന്നത്. ദയ അശ്വതിയ്ക്കാണ് ആദ്യം കണ്ണിന് അസുഖം വന്നത്. ദയയെ വിളിപ്പിച്ചതിന് പിന്നാലെ എലീനയ്ക്കും അസുഖം ഉണ്ടെന്നും ചികിത്സയ്ക്കായി പുറത്ത് വരണമെന്നും ബിഗ് ബോസ് അറിയിച്ചു. അങ്ങനെ എലീനയും പുറത്തേക്ക് പോയി.

 മത്സരാര്‍ഥികള്‍ പുറത്ത്

ഇതോടെ ആറ് പേര്‍ തൊട്ട് അടുത്ത ദിവസങ്ങളിലായി ബിഗ് ബോസില്‍ നിന്നും പുറത്ത് പോയിരിക്കുകയാണ്. ഇവര്‍ ഇനി തിരിച്ച് എത്തുമോ എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ലെങ്കിലും ബാക്കി മത്സരാര്‍ഥികളുടെ അവസ്ഥ എന്താണെന്ന് കൂടി അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെയാണ് ബിഗ് ബോസിലെ എല്ലാവരെയും പ്രധാന വാതിലിലൂടെ പുറത്തേക്ക് വിളിപ്പിച്ചത്. എല്ലാവരും പോയതിന് ശേഷം അനാഥമായി കിടക്കുന്ന വീടും പ്രേക്ഷകരെ കാണിച്ചിരുന്നു. പരിശോധനയ്ക്ക് വേണ്ടിയാണ് എല്ലാവരെയും പുറത്ത് വരുത്തിപ്പിച്ചത്. ശേഷം ഇവരെ തിരിച്ച് കൊണ്ട് വരികയും ചെയ്തു. ഈ സമയത്തിനുള്ളില്‍ വീട് മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X