രജിത്ത് സര്‍ ബിഗ് ബോസില്‍ നിന്നും സിനിമയിലേക്ക്? ഡോക്ടറെ ക്ഷണിച്ച് സംവിധായകന്‍ ആലപ്പി ആഷ്‌റഫ്
ബിഗ് ബോസ് രണ്ടാം സീസണില്‍ എറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുളള മല്‍സരാര്‍ത്ഥിയാണ് രജിത്ത് കുമാര്‍. നേരത്തെ ഷോയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയത് ആരാധകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടെ രേഷ്മയുടെ കണ്ണില്‍ മുളകു തേച്ചതിനെ തുടര്‍ന്നായിരുന്നു രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചത്. രജിത്തിന്റെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
രജിത്ത് ഉടന്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തുമെന്നുളള ശുഭപ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. രജിത്ത് ആര്‍മികള്‍ എല്ലാം അദ്ദേഹത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയില്‍ സജീവമാണ്. ലാലേട്ടന്‍ വരുന്ന ബിഗ് ബോസിന്റെ വാരാന്ത്യ എപ്പിസോഡില്‍ രജിത്ത് സര്‍ വരുമെന്നാണ് ആരാധകര്‍ പറയുന്നത്.
Recommended Video

ഇതിനിടെ രജിത്ത് കുമാറിനെ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ടുളള സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. രജിത്തിനെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിട്ടുളള സംവിധായകനാണ് ആലപ്പി അഷ്‌റഫ്. മുന്‍പ് ഫുക്രു രജിത്തിനെ പിടിച്ചു തളളിയതിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചും എത്തിയിരിക്കുകയാണ് സംവിധായകന്‍. ആലപ്പി അഷ്‌റഫ് തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നത്. യുവസംവിധായകന്‍ പെക്‌സണ്‍ ആംബ്രോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രേസി ടാസ്‌ക്ക് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.

പുതുമുഖങ്ങള്‍ക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടര്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടര്‍ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്, സംവിധായകന്‍ പറഞ്ഞു. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകരെന്നും ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ രജിത്ത് ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. രജിത്ത് സാറിന്റെ സിനിമയ്ക്ക് പിന്തുണ അറിയിച്ചാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. സാറിന്റെ പടം ഫസ്റ്റ് ഷോ തന്നെ കണ്ടിരിക്കുമെന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. സിനിമയ്‌ക്കൊപ്പം രജിത്തിന്റെ ബിഗ് ബോസിലേക്കുളള തിരിച്ചുവരവിനായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

രജിത്ത് പുറത്തുപോയത് എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. കൂടുതലായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലുളളവരാണ് ഞെട്ടിത്തരിച്ചത്. അദ്ദേഹം രേഷ്മയോട് കാണിച്ചതിനെ എല്ലാവരും കുറ്റപ്പെടുത്തിയാണ് സംസാരത്തിച്ചത്. ആരോടും അങ്ങനെ ചെയ്യരുതെന്നെന്നും രജിത്തേട്ടന്‍ ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മറ്റുളളവര്‍ പറഞ്ഞിരുന്നു. അതേസമയം ബിഗ് ബോസ് നല്‍കിയ സീക്രട്ട് ടാസ്‌ക്കായിരുന്നു അതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications