രജിത് കുമാറിനെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍! പരാതിയുമായി സംവിധായകന്‍!
ബിഗ് ബോസ് സീസണ്‍ 2ല്‍ രജിത് കുമാറിനെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. ഇത് സംബന്ധിച്ച് അദ്ദേഹം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. പരാതിയുടെ പകര്‍പ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ഇപ്രകാരമാണ്:
ഏഷ്യാനെറ്റിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന ബിഗ് ബോസ് 2 എന്ന 16 പേരുമായി തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി ഡോക്ടര്‍ രജിത് കുമാര്‍ എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയയിലൂടെ തന്നെ കാണാവുന്നതാണ് സർ.
ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,മോശം വാക്കുകളും പരാമര്‍ശങ്ങളും ഉപയോഗിച്ച് അപമാനിക്കുകയാണ്. മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും. ആരോപിച്ചിരുനനു ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്. അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക, ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

Recommended Video
സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് ബിഗ് ബോസ് 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോഡുകൾ പരിശോധിച്ച്, മനുഷ്യവകാശ ലംഘനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നുവെന്നായിരുന്നു ആലപ്പി അഷ്റഫ് കുറിച്ചത്.


Click it and Unblock the Notifications