രജിത്ത് കുമാറില്ല, ഒന്നാം സ്ഥാനം സഹോദരിമാർക്ക്, ഡോക്ടർ പോയപ്പോൾ കളി ആകെ മാറി‌

ഡോക്ടർ രജിത്ത് കുമാറിനെ കേന്ദ്രീകരിച്ചാണ് ബിഗ് ബോസ് ഗെയിം മുന്നോട്ട് പോകുന്നത് . ടാസ്ക്കുകളിൽ പലതിലും രജിത്ത് പിന്നിലാണെങ്കിലും എപ്പോഴും വീട്ടിൽ അദ്ദേഹം ചർച്ച വിഷയമാകാറുണ്ട്. വീട്ടിന് പുറത്തും ഡോക്ടർ രജിത് കുമാർ തന്നെയാണ് താരം. രജിത് കുമാർ ഇല്ലാത്ത ബിഗ് ബോസ് ഹൗസിലെ ആദ്യത്തെ ലക്ഷ്വറി ടസ്ക്കായിരുന്നു സ്കൂൾ. ടാസ്ക്കിനിടെ ചില അപ്രതീക്ഷിത സംഭവങ്ങൾ നടന്നത് മാറ്റി നിർത്തിയാൽ , മികച്ച പ്രകടനമാണ് മത്സരാർഥികൾ കാഴ്ചവെച്ചത്.

ബിഗ് ബോസ് ഹൗസിലെ പരീക്ഷയായിരുന്നു ടാസ്ക്കിലെ ഹൈലൈറ്റ്. പൊളിറ്റിക്സ്, ജീവിത പാഠം, മോറൽ സയൻസ് എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ നടന്നത്. സ്കൂളിലെ പ്രഥമ അധ്യാപികയായ ആര്യ, അധ്യാപകരായ ഫുക്രു, ദയ, സുജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷ നടന്നത്. വൈവയായിരുന്നു ബിഗ് ബോസ് മത്സരാർഥകൾക്കായി നിർദ്ദേശിച്ചത്.

  അമൃതയും അഭിരാമിയും

പരീക്ഷയ്ക്ക് ആദ്യം എത്തിയത് അമൃതയും അഭിരാമിയും ആയിരുന്നു. ഒരു നേതാവിന് ആവശ്യമായ ഗുണങ്ങൾ എന്തൊക്കെയാണെന്നായിരുന്നു ഇവരോടുള്ള ചോദ്യം. പൊളിറ്റിക്സ് ക്ലാസിൽ ഫുക്രു പഠിപ്പിച്ച കാര്യങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടായിരുന്നു ഇവർ മറുപടി പറഞ്ഞത്. ഒരു നേതാവിന് ഏറ്റവും വേണ്ടത് ഒരു നിലപാടാണെന്നും ആ നിലപാടിന് ഒരു നേര് വേണമെന്നും ഇവര്‍ പറഞ്ഞു. സത്യസന്ധനും അച്ചടക്കവുമുള്ള ആളാകണം നേതാവെന്ന് അമൃത പറഞ്ഞപ്പോള്‍ ചങ്കുറപ്പും നട്ടെല്ലും ഉണ്ടാകണമെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു. പിന്നീട് രഘു, രേഷ്മ, ഷാജി തുടങ്ങിയവരും വൈവയിൽ പങ്കെടുത്തിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 67 Review | FilmiBeat Malayalam
 രഘുവിന്റെ രസകരമായ മറുപടി

രഘുവിനോട് പൊളിറ്റിക്സ് ക്ലാസിൽ അധ്യാപകൻ ഉപയോഗിച്ച പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിനെ കുറിച്ചായിരുന്നു ചോദിച്ചത്. പാന്റ് പൊക്കിയിട്ട് ഇതിലൊരു പൊളിറ്റിക്സ് ഉണ്ടെന്നുളള ഫുക്രുവിന്റെ സ്ഥിരം ഡയലോഗായിരുന്നു രഘു പറഞ്ഞത്. വൈവയ്ക്കിടെ മാഷിനെ നൈസ്സായിട്ട് ട്രോളാനും ഫുക്രു മറന്നില്ല. രേഷ്മയോട് ചോദ്യം ചോദിച്ചത് ദയ ആയിരുന്നു. കണ്ണിന് അസുഖം വന്നാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചായിരുന്നു ചോദ്യം. ശരീരത്തിന് ചൂടുണ്ടാക്കുന്ന ചിക്കൻ പോലുളള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കണം. കൂടാതെ തൈര്, മാതളനാരങ്ങ, ജ്യൂസ്, കരിക്ക് തുടങ്ങിയവ കഴിക്കണമെന്നും രേഷ്മ പറഞ്ഞു.

  നാട്ടു ചികിത്സ

മഞ്ഞപിത്തം ബാധിച്ചാൽ നാട്ടു ചികിത്സയിലൂടെ എങ്ങനെ മാറ്റാമെന്നായിരുന്നു ഷാജിയ്ക്ക് ലഭിച്ച ചോദ്യം. കീഴാർ നെല്ലി അരച്ച് പച്ച പാലില്‌ ചേർത്ത് കുടിക്കുന്ന നാട്ടു വിദ്യയായിരുന്നു ഷാജി പറഞ്ഞത്. ഇതോട് കൂടി വൈവ അവസാനിക്കുകയായിരുന്നു.

 ഫലപ്രഖ്യാപനം


പരീക്ഷയ്ക്ക് ശേഷം ഫലവും പ്രഖ്യാപിച്ചു. ഏറ്റവും മുന്നിൽ അഭിരാമിയും - അമൃതയുമായിരുന്നു. 125 ൽ 112 മാർക്കാണ് ഇവർക്ക് ലഭിച്ചത്. തൊട്ട് പിന്നാലെ 107 മാർക്കുകളോടെ എലീനയും എത്തി.102 മാർക്കുമായി രേഷ്മയായിരുന്നു മൂന്നാം സ്ഥാനത്ത്. തോറ്റ് പഠിക്കുകയായിരുന്ന ഷാജിയായിരുന്നു നാലാം സ്ഥാനത്ത്. 97 മാർക്കായിരുന്നു ലഭിച്ചത്. 93 മാർക്കുമായി രഘു അഞ്ചാം സ്ഥാനത്തും 87 മാർക്കുമായി സാൻഡ്ര ആറാം സ്ഥാനത്തുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X