ഞങ്ങള്‍ അലക്കാത്തവരാണ്! ദയയോടുള്ള പ്രതിഷേധമാണ് ഇത്! മോഹന്‍ലാലിനോട് അമൃതയും അഭിരാമിയും!

മോശം പ്രകടനത്തെത്തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്നു അഭിരാമിയും അമൃതയും രഘുവും. ജയിലിലേക്കുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള നോമിനേഷനിടയില്‍ ദയയെ പരിഹസിച്ചും കൃത്യമായ മറുപടി നല്‍കിയുമാണ് ഇവര്‍ ജയിലിന് അകത്തേക്ക് പോയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അമൃതയും അഭിരാമിയും ബിഗ് ബോസിലേക്ക് എത്തിയത്. രജിത് കുമാറുമായി അടുത്ത സൗഹൃദത്തിലായിരുന്നു ഇവര്‍. രഘു, സുജോ,സാന്‍ഡ്ര ഈ ടീമിനൊപ്പം ചേരുകയായിരുന്നു ഇവര്‍. ആദ്യയാഴ്ചയില്‍ത്തന്നെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് പാട്ടുപാടിയും ഇവര്‍ എത്താറുണ്ട്.

തുടക്കത്തില്‍ എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ഇവര്‍ പിന്നീട് വഴക്കാളികളായി മാറുകയായിരുന്നു. തങ്ങളോട് ഇങ്ങോട്ട് വന്ന് ഏറ്റുമുട്ടുകയായിരുന്നു പലരുമെന്നും അഭിയും അമൃതയും പറഞ്ഞിരുന്നു. വീണ, ആര്യ, ഫുക്രു, എലീന, ദയ ഇവരൊക്കെ ഈ സഹോദരിമാരോട് വഴക്കിട്ടിരുന്നു. എലീനയെ കാണുമ്പോള്‍ നെഗറ്റീവ് വൈബ് ഫീല്‍ ചെയ്യുന്നതിനെക്കുറിച്ച് അമൃത പറഞ്ഞിരുന്നു. ഇവര്‍ ജയിലില്‍ കഴിയുന്നതിനിടയിലായിരുന്നു മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. അകത്തേക്കെത്തിയ താരം ആദ്യം ചെയ്തത് ഇവരെ മോചിപ്പിക്കലായിരുന്നു.

മോഹന്‍ലാലെത്തി

മോഹന്‍ലാലെത്തി

74ാമത്തെ എപ്പിസോഡിലാണ് മോഹന്‍ലാല്‍ എത്തിയത്. പരിപാടി നിര്‍ത്താന്‍ പോവുകയാണെന്നറിയിക്കാനായാണ് അദ്ദേഹം എത്തിയത്. ജയിലില്‍വാസികള്‍ക്ക് അരികിലിരുന്ന സുജോയായിരുന്നു ആദ്യം അദ്ദേഹത്തെ കണ്ടത്. ബിഗ് ബോസിന്റെ ഗാനം കേട്ടതോടെ ഹാളിലുള്ളവരും പുറത്തേക്ക് എത്തുകയായിരുന്നു. ഗംഭീര സ്വീകരണമായിരുന്നു എല്ലാവരും മോഹന്‍ലാലിന് നല്‍കിയത്. വളരെ സൗമ്യമായി വിശേഷങ്ങളൊക്കെ തിരക്കിയതിന് ശേഷമായാണ് അദ്ദേഹം തന്റെ വരവിനെക്കുറിച്ച് പറഞ്ഞത്.

ജയിലിലുള്ളവരെ മോചിപ്പിച്ചു

ജയിലിലുള്ളവരെ മോചിപ്പിച്ചു

ലാലേട്ടാ, എന്ന് വിളിച്ച് രഘുവും അമൃതയും അഭിരാമിയും അദ്ദേഹത്തെ കണ്ട സന്തോഷം പങ്കുവെച്ചിരുന്നു. ഇതിന് ശേഷമായാണ് ഞാന്‍ നിങ്ങളെ ജാമ്യത്തിലെടുക്കാനായി വന്നതാണെന്ന് അദ്ദേഹം പറഞ്ഞത്. ഫുക്രുവിനോട് താക്കോലെടുക്കാനും പറഞ്ഞിരുന്നു. ഇതോടെയാണ് ഇവര്‍ പുറത്തെത്തിയത്. ഞങ്ങളാണ് കിച്ചണ്‍ ഇന്‍ചാര്‍ജെന്നും ചായ എടുക്കട്ടേയെന്നുമായിരുന്നു അമൃത അദ്ദേഹത്തോട് ചോദിച്ചിരുന്നു. ചായ കുറച്ചുകഴിഞ്ഞ് മതിയെന്ന് പറഞ്ഞതോടെ തണ്ണിമത്തനുമായി എത്തുകയായിരുന്നു അമൃത. സാന്‍ഡ്രയായിരുന്നു അദ്ദേഹത്തിന് ചായയിട്ട് നല്‍കിയത്.

ഞങ്ങളുടെ പ്രതിഷേധം

ഞങ്ങളുടെ പ്രതിഷേധം

ബിഗ് ബോസ് വീട്ടിലേക്കെത്തിയ മോഹന്‍ലാല്‍ എല്ലാ സ്ഥലവും നടന്നുകണ്ടിരുന്നു. ബെഡ് റൂമിലേക്ക് എത്തിയ അദ്ദേഹത്തോട് തങ്ങളുടെ പ്രതിഷേധത്തെക്കുറിച്ച് പറയുകയായിരുന്നു അഭിരാമിയും അമൃതയും. തങ്ങളുടെ ബെഡില്‍ വസ്ത്രങ്ങള്‍ വാരിവലിച്ച് ഇട്ടിരിക്കുന്നതിനെക്കുറിച്ചായിരുന്നു ഇവര്‍ പറഞ്ഞത്. ഞങ്ങള്‍ അലക്കാത്തത് ദയ ചേച്ചിക്ക് പരാതിയായത് കൊണ്ട് ചെയ്തതാണ്. അപ്പോള്‍ നിങ്ങള്‍ ഇവിടെയല്ലേ കിടക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അതെയെന്ന മറുപടിയായിരുന്നു ഇരുവരും നല്‍കിയത്.

പ്രാങ്ക് ടാസ്‌ക്ക് കുളമായി

പ്രാങ്ക് ടാസ്‌ക്ക് കുളമായി

പുറത്തേക്ക് പോവുകയാണെന്ന് കരുതിയ സുജോയോടായിരുന്നു അദ്ദേഹം പിന്നീട് ചോദിച്ചത്. പ്രാങ്കെന്ന് എഴുതിക്കാണിച്ച് ആ ടാസ്‌ക്ക് കുളമാവുകയായിരുന്നു അല്ലേയെന്നായിരുന്നു അദ്ദേഹത്തിന്‍രെ ചോദ്യം. മിഡ് വീക്ക് എവിക്ഷനിലൂടെ സുജോയെ പുറത്താക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. സുജോ ഒഴികെ മറ്റെല്ലാവര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു. താനാണ് പുറത്തേക്ക് പോവേണ്ടത് എന്നറിഞ്ഞതോടെ സുജോ രോഷാകുലനാവുകയായിരുന്നു.

ഈച്ച വിവാദത്തെക്കുറിച്ച്

ഈച്ച വിവാദത്തെക്കുറിച്ച്

ബിഗ് ബോസിലെ പ്രധാന വിവാദങ്ങളിലൊന്നായ ഈച്ച വിവാദത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നു. അടുക്കളയിലെത്തിയപ്പോഴാണ് ഇവിടെ ഈച്ചയുണ്ടല്ലോ എന്ന് ചോദിച്ചത്. ഈച്ചയെ തങ്ങള്‍ കൊല്ലാറില്ലെന്നും കൈയ്യും കാലുമൊക്കെ കളഞ്ഞ് ജീവനോടെ കുപ്പിക്കകത്ത് സൂക്ഷിക്കുമെന്നുമുള്ള മറുപടിയായിരുന്നു അമൃതയും സാന്‍ഡ്രയും നല്‍കിയത്. ഇതെല്ലാം കേട്ടിട്ടും മിണ്ടാതെ നില്‍ക്കുകയായിരുന്നു ഫുക്രു.

ദയയുടെ പരാതി

ദയയുടെ പരാതി

അമൃതയും അഭിരാമിയും തുണി അലക്കാറില്ല. നാറ്റം കാരണം അവിടെ കിടന്നുറങ്ങാനാവില്ല. പാട്ടൊന്നുമല്ല വൃത്തിയും വെടിപ്പുമാണ് വേണ്ടത്. നോമിനേഷനിടയില്‍ അമൃതയേയും അഭിരാമിയേയും കുറിച്ച് ദയ പറഞ്ഞത് ഇങ്ങനെയായിരുന്നു. കൈവയ്യാത്ത മാഷിനൊപ്പം സദാസമയവും നടക്കുന്നവരാണ് ഇരുവരും. ഒരിക്കലെങ്കിലും മാഷിന് അലക്കിക്കൊടുത്തൂടേ, താനായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്‌തേനെയെന്നും ദയ പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
പരിഹസിച്ച് അഭിരാമി

പരിഹസിച്ച് അഭിരാമി

ദയയുടെ പരാതിയെക്കുറിച്ച് ഇരുവരുംഅറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും ഇതിന് മറുപടി നല്‍കിയിരുന്നു.തങ്ങള്‍ അലക്കാത്തവരാണെന്ന് ഇരുവരും ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ എത്തിയപ്പോഴും ആ പരാതിയെക്കുറിച്ചും അതില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധത്തെയും കുറിച്ചാണ് ഇരുവരും പറഞ്ഞതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X