"മമ്മൂക്കയ്ക്ക് അറിയോ ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണ്"! ആ കഥ വിവരിച്ച് അമൃതയും അഭിരാമിയും

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ രണ്ട് പേരാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. പഴയ മല്‍സരാര്‍ത്ഥികളുടെ തിരിച്ചുവരവിനൊപ്പമാണ് ഇരുവരും അമ്പതാം എപ്പിസോഡില്‍ ഷോയിലേക്ക് വന്നത്. പാട്ട് പാടി കൊണ്ടുളള ഇരുവരുടെയും വരവ് അപ്രതീക്ഷിതമായിട്ടായിരുന്നു.

ബിഗ് ബോസ് വേദിയില്‍ ഗാനം ആലപിച്ച ഇരുവരും പിന്നീട് ഹൗസിനുളളില്‍ എത്തിയപ്പോഴും പാട്ട് പാടിയിരുന്നു. സുജോ, രഘു, അലക്‌സാന്‍ഡ്ര തുടങ്ങിയവരും ഇവര്‍ക്കൊപ്പം ബിഗ് ബോസ് ഹൗസിലേക്ക് വന്നു. ഹൗസില്‍ പ്രവേശിച്ച ശേഷം രജിത്ത് കുമാറിനോടായിരുന്നു അമൃതയും അഭിരാമിയും കൂടുതല്‍ സമയവും സംസാരിച്ചത്.

തങ്ങളുടെ പേഴ്‌സണല്‍

തങ്ങളുടെ പേഴ്‌സണല്‍ കാര്യങ്ങളെല്ലാം ഇരുവരും രജിത്തിനോട് പങ്കുവെച്ചിരുന്നു. മുന്‍പ് പല തവണ തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് ഇരുകുട്ടരും കഴിഞ്ഞ ദിവസം സംസാരിച്ചു. ഇതിനിടെ ഒരഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്ന് അഭിരാമി രജിത്തിനോട് പറഞ്ഞു. അഭിമുഖത്തില്‍ ഈ സിനിമയില്‍ ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ ഫ്രണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു.

പിന്നാലെ അതില്‍ നിന്ന്

പിന്നാലെ അതില്‍ നിന്ന് ഈ സിനിമ മാറ്റി താന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണെന്ന് അഭിരാമി, മമ്മൂട്ടിയറിഞ്ഞില്ലെന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇക്കാര്യം ഞങ്ങള്‍ മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു. മമ്മൂക്കയ്ക്കറിയോ ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണ് എന്ന് മമ്മൂക്കയോട് അഭിരാമി കേറി പറഞ്ഞുവെന്ന് അമൃത പറഞ്ഞു.

തുടര്‍ന്ന് സിനിമയില്‍

തുടര്‍ന്ന് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?, മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ എന്നു തുടങ്ങിയ കൗതുകം നിറച്ച ചോദ്യങ്ങളായിരുന്നു രജിത്തിന്റെ മറുപടി. താനും ഇത്തരത്തില്‍ പണി കിട്ടിയ ആളാണെന്ന് രജിത്ത് പറഞ്ഞു. പിന്നാലെ നമ്മുക്ക് പലയിടത്തും കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ടെന്നാണ് അമൃത രജിത്തിനോട് പറഞ്ഞത്.

Recommended Video

Bigg Boss Malayalam : അമൃത സുരേഷും അഭിരാമിയും ബിഗ് ബോസിൽ | FIlmiBeat Malayalam
എന്നെ കുറിച്ച് പുറത്തുനിന്ന്

എന്നെ കുറിച്ച് പുറത്തുനിന്ന് കേട്ട കാര്യങ്ങള്‍ മനസിലാക്കി, എതെങ്കിലും ചെറിയ ക്ലിപ്പ് കണ്ട് താന്‍ അങ്ങനെ എതിര്‍ക്കുന്ന ആളാണ്. എന്റെ ആശയം അതാണ് എന്ന് പറയുന്ന രീതിയുണ്ടെന്ന് രജിത്ത് പറഞ്ഞു. ഞങ്ങള്‍ക്കും അത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് അമൃതയും അഭിരാമിയും പറഞ്ഞു. എന്റെ ലുക്ക് കണ്ടായിരുന്നു പ്രധാന ജഡ്ജ്‌മെന്റ്.

മൂടി താഴ്ത്തിയിടുന്നതും

മൂടി താഴ്ത്തിയിടുന്നതും മഞ്ഞ ഗ്ലെയര്‍ ഗ്ലാസ് വെക്കുന്നതും, ലിപ്സ്റ്റിക്ക് ഇടുന്നതും എന്റെ സംസാരവുമെല്ലാം. ഭയങ്കര ജഡ്ജ്‌മെന്‌റ് മൂലം കൂടുതലും എനിക്ക് ഹേറ്റേഴ്‌സായിരുന്നു. മുഖത്തിന്റെ ഷേപ്പ് മൂലം സംസാരിക്കുന്നതിനെ മലയാളം അറിയാത്ത പോലെ ഇംഗ്ലീഷ് ആന്‍സന്റെ ചേര്‍ക്കുന്നതാണെന്നും അഭിരാമി വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X