പാഷാണം ഷാജിയോട് പാട്ടില്‍ പ്രതികാരവുമായി അമൃതയും അഭിരാമിയും...
പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെയാണ് വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് അവതാരകനായ മോഹൻലാൽ മത്സരാർഥികളെ കാണാനും വിശേഷങ്ങളറിയാനും എത്തുന്നത്. വീട്ടിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം അംഗങ്ങൾക്ക് രസകരമായ ടാസ്ക്കുകളും നൽകാറുണ്ട്. അമ്പതാം എപ്പിസോഡ് കഴിഞ്ഞുള്ള ആദ്യത്തെ വാരാന്ത്യം എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം.

ബിഗ് ബോസ് ഹൗസിലെ പുതിയ മത്സരാർഥികളാണ് അമൃത സുരേഷും അഭിരാമിയും. ഇവരോട് മോഹൻ ലാൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ചേരുന്ന പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു. എപ്പോഴും പാട്ട് പാടി കൊടുക്കുന്ന ഡോക്ടറിൽ നിന്ന് തന്നെ തുടങ്ങാമെന്ന് മോഹൻലാൽ ഇരുവരോടും പറഞ്ഞു. സൂര്യകിരീടം വീണുടഞ്ഞു എന്ന പാട്ടായിരുന്നു അമൃതയും അഭിരാമിയും പാടിയത്. ഫുക്രുവിന് കുക്കുരു കുക്കുരു കുറുക്കൻ എന്ന് ഗാനമായിരുന്നു പാടി കൊടുത്തത്.. കള്ളിപൂങ്കുയിലേ എന്ന പാട്ടായിരുന്നു ജസ്‍ലയെ നോക്കി പാടിയത്. കള്ളിപൂങ്കുയിലെ എന്ന വാക്കിനാണ് പ്രസക്തി എന്നും ഇവർ പറഞ്ഞു. എൻ കരളിൽ താമസിച്ചാൽ മാപ്പ് താരാം രാക്ഷസി എന്ന് പാട്ടായിരുന്നു ആര്യയ്ക്ക് വേണ്ടി പാടിയത്.
ഇഷ്ടമല്ലട എനിയ്ക്ക് ഇഷ്ടമല്ലടാ എന്ന ഗാനമായിരുന്നു പാഷണം ഷാജിയ്ക്ക് വേണ്ടി ആലപിച്ചത്. എന്നാല്‍ ഇത് മുഖത്ത് നോക്കി പാടാൻ പറ്റില്ല എന്നും അമൃത പറഞ്ഞിരുന്നു. പിന്നീട് ഇരുവരോടും മോഹൻലാലിന്റെ മുഖത്ത് നോക്കി ഒരു പാട്ട് പാടാൻ പറഞ്ഞു. സുന്ദരാ കണ്ണാലരുസേദ് എന്ന പാട്ടാണ് അമൃതയും അഭിരാമിയും പാടിയത്. സുന്ദരി നീയും സുന്ദരൻ ഞാനും ചേര്‍ന്നിരുന്നാൽ തിരുവേണം എന്ന ഗാനം മേഹൻലാലും ഇവർക്ക് വേണ്ടി പാടി.


Click it and Unblock the Notifications