പാഷണം ഷാജി അപമാനിച്ചു, ബിഗ് ബോസ് കോടതിയിൽ സഹോദരിമാർ, ഒടുവിൽ സംഭവിച്ചത്

നിരവധി സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്.ഫൈനലിലേയ്ക്ക് അടുക്കുമ്പോൾ കഠിനമായ ഗെയിമുകളാണ് മത്സരാർഥികൾക്കായി നൽകുന്നത്. ബുദ്ധിപരമായും മസിൽ പവർ കൊണ്ടും കളിക്കുന്ന ടാസ്ക്കുകളാണ് അധികവും. ഇത് വീട്ടിനുള്ളിൽ പലതരത്തിലുളള പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്.

Recommended Video

Bigg Boss Malayalam : മാപ്പ് പറഞ്ഞ് പാഷാണം ഷാജി | FilmiBeat Malayalam

ഈ ആഴ്ചയിൽ കോടതിയാണ് ബിഗ് ബോസ് മത്സരാർഥികൽക്കായി നൽകിയ ലക്ഷ്വറി ടാസ്ക്ക്. ലക്ഷ്വറി ബജറ്റ് കൂടാതെ ഈ ടാസ്ക്കിൽ വിജയിക്കുന്നതിലൂടെ വ്യക്തിഗത പോയിന്റും ഇവർക്ക് ലഭിക്കും. ബിഗ് ബോസ് ഹൗസിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ഏറ്റവും വിഷമകരമായ സംഭവമാണ് കോടതിയ്ക്ക് മുന്നിൽ പരാതിയായി നൽകേണ്ടത്. വാദി ഭാഗത്തിന് ജഡ്ജിനേയും പ്രതിഭാഗത്തിന് വക്കീലിനേയും തീരുമാനിക്കാം. കോടതി ടാസ്ക്കിൽ അഭിരാമിയും അമൃത സുരേഷും പാഷാണം ഷാജിയ്ക്കെതിരെയാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ടാസ്ക്കിനിടെ ഒരു പരാമർശം നടത്തി എന്നായിരുന്നു പരാതി.

ഫുക്രുവും  ആര്യയും

അമൃതയുടേയും അഭിരാമിയുടേയും കേസ് പരിഗണിച്ച ബിഗ് ബോസ് വാദിയോടും പ്രതിയോടും വക്കീലിനേയും ജഡ്ജിനേയും തീരുമാനിക്കാൻ പറയുകയായിരുന്നു. ഇതിന്റെ ഭാഗമായി വാദി ഭാഗത്ത് നിൽക്കുന്നവർ ആര്യയെ ജഡ്ജിയായി തീരുമാനിക്കുകയും പാഷാണം ഷാജി ഫുക്രുവിനെ വക്കീലായി നിർദേശിക്കുകയും ചെയ്തു. കോടതിയിൽ കേസ് വിളിച്ചപ്പോൾ അമൃതയും അഭിരാമിയും തങ്ങളുടെ പരാതി കോടതിയ്ക്ക് മുന്നിൽ ബോധിപ്പിക്കുകയായിരുന്നു. തങ്ങളുടെ മാത്രം പരാതിയല്ലെന്നും സ്‍ത്രീ സമൂഹത്തിന് വേണ്ടി കൂടിയാണ് എന്ന് അവര്‍ പറഞ്ഞു. എന്ത് ടാസ്ക്കിന്റെ പേരിലായാലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ശരിയാണോ എന്ന് സഹോദരിമാർ ചോദിച്ചു. പ്രതിയെ ശിക്ഷിക്കണമെന്ന് അല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത് അങ്ങനെ പറഞ്ഞത് ശരിയോ തെറ്റോ എന്ന് അറിയണം എന്നും ഇവർ പറഞ്ഞു.

 പാഷാണത്തിന്റ മറുപടി

കഥാപാത്രത്തിന്റെ ഭാഗമായിട്ടാണ് താൻ അങ്ങനെ ചെയ്തത്. ലഭിച്ച ക്യാരക്ടർ ഭംഗിയാക്കുക എന്നു മാത്രമേ വിചാരിച്ചുള്ളൂ എന്നും ഷാജി പറഞ്ഞു. എന്നാൽ ഇതിന് മുൻപും ശേഷവും അമൃതയോടും അഭിരാമിയോടും ഒരു രീതിയിലും മോശമായി പെരുമാറിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി. മോശമായി പെരുമാറി എന്ന് അമൃതയ്‍ക്കും അഭിരാമിക്കും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ കഥാപാത്രങ്ങളായി മാറിയിട്ടില്ലെന്നും പാഷാണം ഷാജി വ്യക്തമാക്കി.

 ഷോ കണുന്നത് ഒരുപാട്  പേർ

അതേസമയം ഇത് സിനിമയോ നാടകമോ അല്ല ഇതൊരു റിയാലിറ്റി ഷോയാണെന്നും ഇതിലൂടെ പാഷാണം ഷാജിയ്ക്കൊപ്പം കിടപ്പറ പങ്കിടാൻ മത്സരിക്കുന്ന സ്ത്രീകളായിട്ടാണ് ഞങ്ങളെ ചിത്രീകരിച്ചതെന്നും അമൃത കോടതിയിൽ പറഞ്ഞു. ബിഗ് ബോസ് സമൂഹത്തിന്റെ പരിശ്ചേദമാണ് അതിനാല്‍ അങ്ങനെ പറയുന്നത് ശരിയല്ല, ഈ ഷോ തങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പലരും കണുന്നതാണെന്നും അഭിരാമി പറഞ്ഞു. എന്നാൽ വാദികളുടെ ആരോപണത്തിനെതിരെ പാഷാണം ഷാജിയുടെ വക്കീലായ ഫുക്രു രംഗത്തെത്തിയിരുന്നു.

  സഹോദരിമാർക്ക്  അറിയേണ്ടത് ഇത്രമാത്രം

ഒരിക്കലും സ്ത്രീകളെ മോശമായി കാണുന്ന ആളല്ല പാഷാണം ഷാജി എന്ന് ഫുക്രു കോടതിയിൽ ധരിപ്പിച്ചു. സ്ത്രീകൾ സിഗരറ്റ് വലിക്കുന്നത് കണ്ടാൽ ആ ഭാഗത്തേയ്ക്ക് പേലും വരാത്ത ആളാണ്. അതേസമയം പാഷാണം ഷാജി ഒരിക്കൽ പോലും തങ്ങളോട് മോശമായി പെരുമാറിയിട്ടില്ലെന്നും അന്ന് പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് മാത്രമാണ് അറിയേണ്ടതെന്നും അമൃത ആവർത്തിച്ചു. അന്നത്തെ സംഭവത്തില്‍ ആരും പിന്തുണയ്‍ക്കാൻ ഉണ്ടാവാതിരുന്നത് വിഷമം ആയെന്നും അമൃത പറഞ്ഞു. ഇതേ സംഭവം അമൃത ബിഗ് ബോസിനോട് പറഞ്ഞതായും പാഷണം ഷാജിയ്ക്ക് അസുഖമായതിനാല്‍ ആണ് നേരിട്ട് പറയാൻ പറ്റാതിരുന്നത് എന്നും കൂട്ടിച്ചേർത്തു.

 ആര്യയുടെ വിധി പ്രസ്താവം

ഒരു സ്ത്രീ എന്ന നിലയിൽ ഏറെ ന്യായമായ പരാതിയായിട്ടാണ് തനിയ്ക്ക് ഇത് തോന്നുന്നതെന്നും ആര്യ പറഞ്ഞു. അവസാന വിധി പറയാൻ ആര്യ ബിഗ് ബോസിനോട് ആരാഞ്ഞു. തുടർന്ന് പരാതി ന്യായം ആണോ എന്ന് ചോദിക്കാൻ ബിഗ് ബോസ് ജഡ്‍ജിയോട് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ജഡ്‍ജി കാഴ്‍ചക്കാരോട് ചേദിച്ചു. ഒടുവില്‍ ഭൂരിപക്ഷാഭിപ്രായം പരാതി ന്യായം എന്നായിരുന്നു. അങ്ങനെ അമൃതയ്‍ക്കും അഭിരാമിക്കും 100 പോയന്റ് ലഭിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X