എലീനയുടെ അമ്മ രഹസ്യ കോഡ് കൈമാറിയോ? രഘുവിന്റെ സംശയം! ഒട്ടും പോസിറ്റീവ് അല്ലെന്ന് സുജോയും അമൃതയും
ബിഗ് ബോസിലെ കളി വേറെ ലെവല്‍ ആയി കൊണ്ടിരിക്കുകയായിരുന്നു. അമൃത-അഭിരാമി സഹോദരിമാരുടെ വരവ് വലിയ വിപ്ലവമായിരുന്നു സൃഷ്ടിച്ചത്. അവര് തന്നെയൊരു ഗ്രൂപ്പ് തുടങ്ങി ചിലരെ മാത്രം കൂടെ കൂട്ടി ടാസ്‌കുകള്‍ വിജയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ബാക്കി ഉള്ളവരെയെല്ലാം പിന്നിലാക്കിയുള്ള ഈ ഗെയിം തന്ത്രം ഇടയ്ക്ക് പാളി പോവാറുണ്ട്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കാനും സഹോദരിമാര്‍ മടിക്കാറില്ല. മോഹന്‍ലാല്‍ വന്ന ദിവസം ഫുക്രുവും എലീനയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും അതിലൂടെ ഉണ്ടായ പ്രശ്‌നങ്ങളുമായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ തനിക്ക് എലീനയുമായി ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പറയുകയാണ് അമൃത. സുജോ, രഘു എന്നിവരുമായി സംസാരിക്കവേയായിരുന്നു അമൃത മനസ് തുറന്നത്.

എലീന അവളുടെ കാമുകന്റെ വണ്ടിയെ കുറിച്ച് രണ്ട് തവണ പറഞ്ഞിരുന്നു. ഇത്രയും കാര്യക്ഷമതയോടെ പറയണമെങ്കില്‍ മറ്റ് ചിലത് ഉള്ളത് കൊണ്ടാണെന്ന് രഘു പറയുന്നു. ഇതിനെ അനുകൂലിച്ച് കൊണ്ടായിരുന്നു അമൃതയും അഭിപ്രായം രേഖപ്പെടുത്തിയത്. എലീനയുടെ അമ്മ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അവിടെ ഒരു ട്വിസ്റ്റ് നടന്നിട്ടുണ്ടാവുമെന്ന് രഘു കണ്ടെത്തിയിരിക്കുകയാണ്. അത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ?
മോളേ ഇത്തിരി ബഹുമാനം കുറയുന്നുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. അതൊരു കോഡ് ആണോന്ന സംശയമാണ് രഘു ഉന്നയിക്കുന്നത്. അതൊരു കുറ്റമല്ല, ടെക്‌നിക്കാണ്. അതിനെ കുറ്റം പറയാന്‍ പറ്റില്ല. എലീനയുടെ കാര്യത്തില്‍ മറ്റ് ആരെങ്കിലും സ്ട്രാറ്റജി കളിക്കുന്നത് മോശവും അവള് കളിക്കുന്നത് നല്ലതുമാണെന്ന നിലപാട് ആണെന്ന് രഘു പറയുന്നു.

എന്താണെന്ന് അറിയില്ല, എനിക്ക് ആ കുട്ടിയുമായി ഒട്ടും സെറ്റ് ആകുന്നില്ലെന്ന് അമൃത പറയുന്നു. ഇന്നലെ കിടന്നപ്പോള്‍ എനിക്ക് ഭയങ്കര സങ്കടം തോന്നി. ഒട്ടും അടുക്കാന്‍ തോന്നുന്നില്ല. കാരണം ഉഡായിപ്പുകള്‍ പറയുന്നത് കൊണ്ടെന്നും അമൃത സൂചിപ്പിച്ചു. എനിക്കും അങ്ങനെ തന്നെയാണ്. ഒട്ടും പോസിറ്റീവ് എനര്‍ജി തോന്നുന്നില്ലോ എന്ന് സുജോയും തിരിച്ച് ചോദിക്കുകയാണ്.
Recommended Video
കഴിഞ്ഞ ദിവസം ഭക്ഷണത്തിന്റെ പേരില്‍ അമൃത അടക്കമുള്ളവരുടെ ഗ്രൂപ്പ് ഫുക്രുവിനോടും എലീനയോടും പ്രശ്‌നം ഉണ്ടാക്കിയിരുന്നു. എലീനയോട് മര്യാദയില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് ഫുക്രു ഭക്ഷണം ഒളിപ്പിച്ച് വെച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിന് തൊട്ടടുത്ത ദിവസം എലീനയെ അമൃത കള്ളിയെന്ന് വിളിച്ചെന്ന് പറഞ്ഞ് കരയുന്നതും കാണിച്ചിരുന്നു. ഇപ്പോള്‍ എലീനയെ ലക്ഷ്യം വെച്ചാണ് സഹോദരിമാര്‍ മത്സരം മുന്നോട്ട് കൊണ്ട് പോകുന്നത്.


Click it and Unblock the Notifications