ആഗ്രഹിച്ചത് സംഭവിച്ചെന്ന് അമൃത! ബിഗ് ബോസ് നിര്‍ത്തുകയാണെന്നറിഞ്ഞപ്പോഴുള്ള പ്രതികരണം ഇങ്ങനെ!

ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. കൊറൊണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനെതിരെയുള്ള പോരാട്ടത്തില്‍ ഭാഗമാവുന്നതിന് മുന്നോടിയായാണ് പരിപാടി അവസാനിപ്പിച്ചത്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയാണ് സംഭവവികാസങ്ങളെക്കുറിച്ച് വിവരിച്ചത്. 9 പേരേയും വിജയികളായാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചിരുന്നു. കേക്ക് മുറിച്ച് ആഘോഷമാക്കിയാണ് അദ്ദേഹം പോയത്.

അതുവരെയുള്ള വിരോധമെല്ലാം മാറ്റിവെച്ച് സ്‌നേഹത്തോടെയായിരുന്നു എല്ലാവരും പെരുമാറിയത്. ഇനി ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. പരസ്പരമുള്ള ശത്രുതകളെല്ലാം മാറ്റിവെച്ചാണ് ചിരിച്ചുകളിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്താണ് എല്ലാവരും മടങ്ങിയത്. ഇവരുടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പുറത്തേക്ക് പോവുന്നതില്‍ സങ്കടമില്ലെന്നും എന്നാല്‍ സ്ഥിതിഗതികളെക്കുറിച്ച് ആശങ്കയുണ്ടെന്നുമായിരുന്നു ഷാജി പറഞ്ഞത്.

ജീവന്‍ തന്നെ ഭീഷണിയായി നില്‍ക്കുന്ന സമയത്ത് മത്സരത്തില്‍ തുടരാന്‍ ആരും ആഗ്രഹിക്കില്ലല്ലോയെന്നായിരുന്നു രഘു പറഞ്ഞത്. വൈറസ് പടരുന്നത് തടയുന്നതിനായുള്ള ശ്രമത്തിലാണ് എല്ലാവരും. സിനിമാ-സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളുമെല്ലാം അടച്ചിട്ടിരിക്കുകയുമാണ്. ബിഗ് ബോസിലെ ചിത്രീകരണം ഇനി മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ല. പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടേയും നിങ്ങളുടേയും സുരക്ഷ പ്രധാനമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Abhirami

പരിപാടി നിര്‍ത്തുകയാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അമൃത സുരേഷ്. തങ്ങളെ പുറത്തേക്ക് വിടുമോയെന്ന് ബിഗ് ബോസിനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നതായി അമൃത ആര്യയോട് പറഞ്ഞിരുന്നു. മകളെ പിരിഞ്ഞുനില്‍ക്കേണ്ടി വന്നതിനെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെട്ടിരുന്ന അമൃതയെ ആയിരുന്നു ഇടയ്ക്ക് കണ്ടത്. ശരിക്കും പുറത്തേക്ക് പോവണമെന്നാഗ്രഹിച്ച സമയം കൂടിയാണിത്. ഞങ്ങളും ഇടയ്ക്ക് മത്സരത്തില്‍ നിന്ന് പുറത്തേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു ആര്യ പറഞ്ഞത്.

ഇവിടെന്തൊക്കെയാണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇവിടെ മൊത്തം കോള്‍ഡ് വാറാണെന്നായിരുന്നു അഭിരാമി പറഞ്ഞത്. അടുക്കളയിലെത്തിയ മോഹന്‍ലാല്‍ ഇവിടെ പൂരിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. ഗെയിമുകളെക്കുറിച്ച് മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചിരുന്നു.ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. അനുഭവം പങ്കുവെച്ച് താരങ്ങള്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X