അമൃതയെ തളര്‍ത്താന്‍ വീണയും ആര്യയും പറഞ്ഞത്? മോഹൻലാലിന് മുന്നിൽ വെളിപ്പെടുത്തി സഹോദരിമാർ
ബിഗ് ബോസ് ഹൗസ് അതിന്റെ 56 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ച് ഹൗസിൽ നിന്ന് പോയവർ എല്ലാവരും മടങ്ങി എത്തിയിരിക്കുകയാണ്. രഘു, സാൻഡ്ര, സുജോ എന്നിവർ അമ്പതാം ദിവസവും, തൊട്ട് അടുത്ത ആഴ്ച ദയയും എലീനയും രേഷ്മയും തിരിച്ചെത്തി. പകുതി ദിനങ്ങൾ പിന്നിടുമ്പോൾ ഒരുപാട് മാറ്റമാണ് ഹൗസിന് സംഭവിച്ചിരിക്കുന്നത്. മോഹൻലാൽ പറയുന്നത് പോലെ കളിയും വേറെ ലെവൽ ആയിരിക്കുകയാണ്.
ബിഗ് ബോസ് ഹൗസിലെ പുതിയ അംഗങ്ങളാണ് ഗായികമാരായ അഭിരാമിയും അമൃത സുരേഷും . 50 ാം ദിനത്തിലായിരുന്നു ഇവർ വീട്ടിലെത്തിയത്. ഇവർ എത്തിയതോടെ ഗെയിം ആകെ മാറിയിരിക്കുകയാണ്. തങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ല പലരുമെന്ന് ആര്യയുടേയും പാഷണം ഷാജിയുടേയും പേര് എടുത്ത് പറഞ്ഞു കൊണ്ട് സഹോദരിമാർ പറഞ്ഞിരുന്നു. ഇപ്പോഴിത വീണയും ആര്യയും തങ്ങളെ കുറിച്ച് സംസാരിച്ച ഒരു അനുഭവം തുറന്നു പറയുകയാണ് ഇവർ. മോഹൻലാലിന് മുന്നിലായിരുന്നു ഇവരുടെ വെളിപ്പടുത്തൽ.

അഭിരാമിയും അമൃതയും ഹൗസിലെത്തിയിട്ട് ഓരാഴ്ച പിന്നിടുകയാണ്. വീട്ടിലെ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സഹോദരിമാരുടെ വെളിപ്പെടുത്തൽ. ഞങ്ങൾ വന്നപ്പോൾ എളുപ്പത്തിൽ അടുക്കുമെന്ന് കരുതിയവർ അങ്ങനെയല്ല വരവേറ്റതെന്നും ഇരുവരും പറഞ്ഞു. കൂടാതെ ആര്യയും വീണയും തങ്ങളെ തന്നെ കുറിച്ച് പറയുന്നത് താൻ തന്നെ കേട്ടുവെന്നും അമൃത പറഞ്ഞു. അത് തന്നെ വിഷമിപ്പിച്ചെന്നും അമൃത കൂട്ടിച്ചേർത്തു.

ജസ്ലയൊക്കെ ഇപ്പോഴാണ് ഞങ്ങളോട് സംസാരിച്ച് തുടങ്ങിയത്. വീട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കൺഫേർട്ടബിൾ ആക്കിയത് സുജോയും രജിത്തേട്ടനുമൊക്കെയാണെന്നും അഭിരാമിയും അമൃതയും പറഞ്ഞു. അതേസമയം ഇവർ എത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് തങ്ങളാണെന്ന് വീണ പറഞ്ഞു.

അവർ കേറി വന്നപ്പോൾ ഒരു എക്സപറ്റേഷൻ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുമായുളള സംസർഗം വളരെ കുറവായിരുന്നു. രജിത്തേട്ടന്‍റെ കഥകള്‍ കേള്‍ക്കാനായിരുന്നു കൂടുതല്‍ താല്‍പര്യമെന്ന് തോന്നിയെന്നും ആര്യ പറഞ്ഞു. പിന്നീട് രജിത്തിനോടായിരുന്നു മോഹൻലാലിന്റെ ചേദ്യം. ഇത് സ്റ്റാര്‍ സിംഗറല്ല, ദോശ കഴിക്കാന‍് വന്ന സ്ഥലമല്ല എന്നൊക്കെ ആരോ ആരോടോ പറഞ്ഞുവെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഞാൻ ആണ് ലാലേട്ട എന്ന് രജിത് പറയുകയും ചെയ്തു . പിന്നീട് അമൃത ഇതിന് പിന്നിലെ കാര്യം വിശദീകരിക്കികയായിരുന്നു.

രജിത്തിന്റെ വാക്കുകൾ എനിയ്ക്ക് വല്ലാതെ മേട്ടിവേഷനായിരുന്നു എന്ന് അമൃത പറഞ്ഞു. എനിക്ക് ഭയങ്കര വിഷമമുള്ള ഒരു ദിവസം അഭിരാമിയോട് നമുക്ക് ക്വിറ്റ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു.കാരണം ഞാന്‍ തന്നെ കേള്‍ക്കുകയായിരുന്നു എന്നെ കുറിച്ച് വീണയും ആര്യയും പറയുന്നത്. അപ്പോൾ രജിത്തേട്ടനോട് എനിയ്ക്ക് പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴാണ് രജിത്തേട്ടൻ അങ്ങനെ പറഞ്ഞത്. പുതിയതായി വരുന്ന കുട്ടികളെല്ലാം നിങ്ങളുടെ അടുത്തുവരുന്നതെന്താണെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചപ്പോൾ എന്റെ നന്മ തിരിച്ചറിഞ്ഞിട്ടാകുമെന്നായിരുന്നു രജിത്തിന്റെ മറുപടി.


Click it and Unblock the Notifications