ഫുക്രുവാണോ മെയിന്‍ ശത്രു? അമൃത സുരേഷും അഭിരാമിയും ലക്ഷ്യം വെച്ച് ഫുക്രുവിനിട്ട് പണി കൊടുക്കുന്നു
വലിയൊരു ഓഫറുമായിട്ടായിരുന്നു പുതിയ ലക്ഷ്വറി ബജറ്റ് ടാസ്‌ക് ബിഗ് ബോസ് കൊടുത്തത്. ലക്ഷ്വറി ബജറ്റ് സ്വന്തമാക്കുന്നു എന്നതിനൊപ്പം വ്യക്തിപരമായ നേട്ടങ്ങളും ലഭിക്കുന്നു എന്നതാണ് ഈ ടാസ്‌കിന്റെ പ്രത്യേകത. ഇത് മനസിലാക്കി ഓരോരുത്തരും വലിയ ആവേശത്തിലാണ്. ആക്ടിവിറ്റി ഏരിയയില്‍ ഒരു സ്വര്‍ണഖനി തയ്യാറാക്കിയിരിക്കുകയാണ്.
ആദ്യം ഓടി വാതിലില്‍ തൊടുന്ന രണ്ട് പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. അതിനായി പ്രത്യേകം വസ്ത്രവും നല്‍കിയിട്ടുണ്ട്. അതേ വസ്ത്രം ധരിച്ച് വാതിലില്‍ തൊടാന്‍ വന്ന് നിന്ന ഫുക്രുവിനെ അങ്ങനെ പാടില്ലെന്ന് സുജോ ഓര്‍മ്മപ്പെടുത്തി. ഇത് മാത്രമല്ല അമൃത-അഭിരാമി സഹോദരിമാര്‍ ഫുക്രുവിനെ മാത്രം ലക്ഷ്യം വെച്ച് മത്സരിക്കുകയാണെന്നാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ നിന്നും മനസിലാവുന്നത്.
Recommended Video

ബിഗ് ബോസ് നിയമമാണെന്ന് അമൃതയും ഓര്‍മപ്പെടുത്തി. 'മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്' എന്നാണ് ഇതിന് മറുപടിയായി ഫുക്രു പറഞ്ഞത്. ഗെയിമിന്റെ ഭാഗമായിരിക്കുമ്പോള്‍ ഇത് എന്റെ ബിസിനസ് കൂടിയാണെന്ന് അമൃത ഇംഗ്ലീഷിലും പറഞ്ഞു. കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ ഫുക്രു ടാസ്‌കിന്റെ ഭാഗമായി കിട്ടിയ വസ്ത്രം മാറി. സാധാരണ തര്‍ക്കിക്കാറുള്ള ഫുക്രു അമൃതയുടെ മുന്നില്‍ മിതത്വം പാലിക്കുകയായിരുന്നു.

ഇതിനിടെ മുന്‍പത്തെ എപ്പിസോഡില്‍ ഫിനാലെയില്‍ എത്താന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരാണെന്ന് അമൃതയും അഭിരാമിയും ചോദിച്ചതായി ജസ്‌ല മറ്റ് മത്സരാര്‍ഥികളോടായി പറഞ്ഞു. ഞാന്‍ പറഞ്ഞത് ഫുക്രുവിന്റെ പേരായിരുന്നു. അവന്‍ എല്ലാവരുടെയും അടുത്ത് ഓടി ചാടി നടക്കുന്നുണ്ടെന്നും ടാസ്‌കുകളിലെല്ലാം നന്നായി പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. അതൊക്കെയാണോ അതിന്റെ മാനദണ്ഡം എന്നായിരുന്നു ഇരുവരും മറുചോദ്യമായി ചോദിച്ചത്. ഇതെല്ലാം സഹോദരിമാര്‍ക്ക് ഫുക്രുവിനോടുള്ള അനിഷ്ടം സൂചിപ്പിക്കുന്നതായിരുന്നു.

ലക്ഷ്വറി ബജറ്റ് ടാസ്‌കിനിടെ വാതിലില്‍ തൊടാന്‍ മത്സരാര്‍ഥികളെല്ലാം ഓടിയെത്തി. ഫുക്രുവും സുജോയും സൂരജും അഭിരാമിയുമായിരുന്നു മുന്നിലെത്തിയത്. താനാണ് ആദ്യം തൊട്ടതെന്ന് സുജോയും സൂരജും തമ്മില്‍ തര്‍ക്കമായി. സുജോ ആണ് ആദ്യം തൊട്ടതെങ്കില്‍ താനാണ് രണ്ടാമതെന്നായിരുന്നു ഫുക്രുവിന്റെ വാദം. ഫുക്രു അങ്ങനെ പറയുകയാണെങ്കില്‍ അതിന് തൊട്ട് പിന്നാലെ താനുമുണ്ടായിരുന്നു എന്ന് അഭിരാമിയും അവകാശപ്പെട്ടു. എന്നാല്‍ ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞതെന്ന് ഫുക്രു പറയുന്നു. അപ്പോള്‍ നമുക്കും അങ്ങനെ പറയണമെന്നുണ്ട്. പിന്നെ അതിന് പിന്നാലെ ഓടാന്‍ വയ്യാത്തത് കൊണ്ടായിരുന്നു പറയാത്തതെന്ന് അഭിരാമിയും വാദിച്ചു. ഒടുവില്‍ ഫുക്രു വിട്ട് കൊടുക്കുകയും സൂരജിന് അവസരം ലഭിക്കുകയുമായിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ അമൃതയ്ക്കും അഭിരാമിയ്ക്കും ചില പ്രത്യേകതകളുണ്ട്. ഇരുവരും ഒരു മത്സരാര്‍ഥിയായിട്ടാണ് അവിടെ നില്‍ക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതും പുറത്ത് പോവേണ്ടി വന്നാല്‍ അതും ഒന്നിച്ചായിരിക്കും. ഇത് മറ്റുള്ള മത്സരാര്‍ഥികള്‍ക്ക് വലിയൊരു വെല്ലുവിളി ആവുകയാണ്. രണ്ട് പേര്‍ ഒന്നിച്ച് മത്സരിക്കുന്നതിനാല്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ 245 പോയിന്റും രണ്ടാമത് 306 പോയിന്റുമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.


Click it and Unblock the Notifications