അമൃത സുരേഷും അഭിരാമിയും ബിഗ് ബോസ് ഹൗസില്‍! വരവിന് പിന്നിലെ രഹസ്യം പരസ്യമാക്കി മോഹന്‍ലാല്‍!
റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായി മാറിയവര്‍ നിരവധിയാണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ ഗായികയാണ് അമൃത സുരേഷ്. ആല്‍ബങ്ങളിലൂടെയും അമൃതം ഗമയ എന്ന ബാന്‍ഡിലൂടെയുമൊക്കെയായി സംഗീത മേഖലയില്‍ സജീവാണ് അമൃത സുരേഷ്. അഭിനേത്രിയായാണ് അഭിരാമി സുരേഷ് തുടക്കം കുറിച്ചത്. ഹലോ കുട്ടിച്ചാത്തനെന്ന പരമ്പരയിലെ ബാലതാരം കൂടിയാണ് അഭിരാമി. അമൃത സുരേഷും അഭിരാമി സുരേഷും സോഷ്യല്‍ മീഡിയയിലും സജീവമാണ്. മത്സരിക്കാനായിട്ടല്ലെങ്കിലും ചേച്ചി പങ്കെടുത്ത റിയാലിറ്റി ഷോയിലേക്ക് അഭിരാമിയും എത്തിയിരുന്നു. അവതാരക, വ്‌ളോഗര്‍, മോഡലിംഗ് തുടങ്ങിയ മേഖലകളിലെല്ലാമായി കഴിവ് തെളിയിച്ചിട്ടുണ്ട് അഭിരാമി.
Recommended Video
ബിഗ് ബോസ് സീസണ്‍ രണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഉയര്‍ന്നുകേട്ടിരുന്ന പേരായിരുന്നു അഭിരാമി സുരേഷിന്റേത്. തന്നെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നുവെന്നും തിരക്ക് കാരണം പങ്കെടുക്കുന്നില്ലെന്നുമായിരുന്നു താരം നേരത്തെ പറഞ്ഞത്. അമൃത സുരേഷും ഈ അവസരം സ്വീകരിച്ചിട്ടില്ലെന്നും അഭിരാമി പറഞ്ഞിരുന്നു. ബിഗ് ബോസ് 50 ദിനം പിന്നിടുന്നതിനിടയില്‍ സര്‍പ്രൈസ് എന്‍ട്രിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഇവരെത്തിയത്. ഇവരുടെ വരവിലെ ട്വിസ്റ്റിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നിരവധി പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയത്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ പുറത്തേക്ക് പോയതോടെയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ എണ്ണം കൂടിയത്. ദയ അശ്വതി, ജസ്ല മാടശ്ശേരി, പവന്‍ ജിനോ തോമസ്, ആര്‍ ജെ സൂരജ് ഇവരെല്ലാം ബിഗ് ബോസിലേക്കെത്തിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സഹോദരിമാര്‍ കൂടി ബിഗ് ഹൗസിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അഭിരാമിയും അമൃതയും എത്തിയത്.

സര്‍പ്രൈസുകളുണ്ട്
50ാം ദിനത്തിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 2. ട്വിസ്റ്റുകളും ടാസ്‌ക്കുകളുമൊക്കെയായി മുന്നേരുന്നതിനിടയിലാണ് പരിപാടി 50 ദിനം പിന്നിട്ടത്. 50ാം ദിനത്തില്‍ ചില സര്‍പ്രൈസുകളുണ്ടെന്നും ചിലപ്പോള്‍ പാട്ടുകാരായിരിക്കും ബിഗ് ഹൗസിലേക്ക് എത്തുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് പാട്ടുമായി അമൃതയും അഭിരാമിയും എത്തിയത്. ഗിറ്റാറിസ്റ്റും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മുന്‍വാതിലിലൂടെയായിരുന്നു ഇവര്‍ അകത്തേക്ക് പ്രവേശിച്ചത്.

അഭിരാമിയും അമൃതയും
മത്സരാര്‍ത്ഥികള്‍ക്കെല്ലാം സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. എല്ലാവരും ഇവരെ പരിചയപ്പെടാനായി എത്തിയിരുന്നു. മികച്ച സ്വീകരണമായിരുന്നു ഇരുവര്‍ക്കും ലഭിച്ചത് ഹാളിലെ സോഫയില്‍ ഇരിക്കുന്നതിനിടയിലാണ് ഇവരും മത്സരാര്‍ത്ഥികളാണെന്ന് ബിഗ് ബോസ് അറിയിച്ചത്. എന്നാല്‍ അതിന് പിന്നിലൊരു പ്രത്യേകതയുണ്ടായിരുന്നു. അതേക്കുറിച്ചും ബിഗ് ബോസ് പറഞ്ഞിരുന്നു. ഇത് കൂടി കേട്ടതോടെ മത്സരാര്‍ത്ഥികളും ആകാംക്ഷയിലാണ്.

പുതിയ പ്രത്യേകത
പരിപാടികളില്‍ ചേച്ചിക്കൊപ്പം നേരത്തെയും പങ്കെടുത്തിട്ടുണ്ട് അഭിരാമി. ഇതാദ്യമായാണ് ഒരു റിയാലിറ്റി ഷോയില്‍ ഇരുവരും ഒരുമിച്ചെത്തിയത്. അഭിരാമിയും അമൃതയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌ക്കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ത്ഥി ആയിട്ടാണ് പരിഗണിക്കപ്പെടുന്നതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. പുതിയ ഒരു പ്രത്യേകതയുമായാണ് അഭിരാമിയും അമൃതയും എത്തിയിട്ടുള്ളതെന്നറിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്കും കൗതുകമായിരുന്നു.


Click it and Unblock the Notifications











