അമൃത-അഭിരാമി സഹോദരിമാരുടെ രഹസ്യ കോഡ് കണ്ടുപിടിച്ച് ബിഗ് ബോസ്! ഒടുവില്‍ എല്ലാവരെയും പഠിപ്പിച്ചു

ബിഗ് ബോസ് വീണ്ടുമൊരു പരീക്ഷണം നേരിടുകയാണ്. ഇനി കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനോട് കൂടി ആരംഭിച്ച ഷോ പാതി വഴിയില്‍ തന്നെ നിര്‍ത്തേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസ് തന്നെയാണ് മലയാളം ബിഗ് ബോസ് രണ്ടാം സീസണ്‍ നിര്‍ത്തി വെക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നിര്‍മാതാക്കള്‍ പുറത്ത് വിട്ടൊരു പോസ്റ്റിലൂടയൊണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. എല്ലാ ഷോ കളും നിര്‍ത്തി വെക്കുന്നതായി ഇനിയും പറഞ്ഞിട്ടില്ല എങ്കിലും സാധ്യതയുണ്ട്. അതേ സമയം സാധാരണ പോലെ വീട്ടില്‍ മത്സരാര്‍ഥികളെല്ലാം തന്നെ ആവേശത്തിലാണ്. ഇതിനിടെ മത്സരാര്‍ഥികള്‍ ചില രഹസ്യ കോഡുകള്‍ കണ്ടുപിടിച്ചിരിക്കുകയാണ്.

രഹസ്യ കോഡ്

ചുറ്റും അറുപതിന് മുകളില്‍ ക്യാമറകള്‍ക്ക് ഉള്ളിലാണ് മത്സരാര്‍ഥികള്‍ ജീവിക്കുന്നത്. എന്ത് ചെയ്താലും അത് ക്യാമറയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഒപ്പം നിരന്തരം മൈക്ക് കൊണ്ട് നടക്കേണ്ടതിനാല്‍ രഹസ്യം പറയാനും സാധിക്കില്ല. അതിനാല്‍ തന്നെ മറ്റൊരാളോട് രഹസ്യം പറയാനാണ് എല്ലാവരും കഷ്ടപ്പെടുന്നത്. രഹസ്യങ്ങള്‍ പറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നവരെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവും. മൈക്ക് മാറ്റി വെച്ചിട്ട് ചിലര്‍ സംസാരിക്കുന്നത് കണ്ടുപിടിച്ച് മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതോടെ അതും അവസാനിപ്പിച്ചു.

 രഹസ്യ കോഡ്

അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമിയും. മറ്റ് മത്സരാര്‍ഥികള്‍ക്ക് രഹസ്യ കോഡ് പറഞ്ഞ് കൊടുക്കാന്‍ മോണിംഗ് ടാസ്‌ക് ആയി ബിഗ് ബോസ് കൊടുത്തിരിക്കുകയാണ്. പി, സ, എന്നിങ്ങനെ രണ്ട് ലാങ്ക്വേജുകളാണ് ഇവര്‍ ഇവിടെ പഠിപ്പിച്ചത്. തങ്ങളും വീടിനുള്ളില്‍ ഈ കോഡിലൂടെയാണ് സംസാരിക്കാറുള്ളത്. ഇത് മനസിലാക്കിയാണ് ബിഗ് ബോസ് ഈ ദൗത്യം ഏല്‍പ്പിച്ചതെന്ന് സഹോദരിമാര്‍ പറയുന്നു. ആര്യ, എലീന തുടങ്ങിയവരെല്ലാം രഹസ്യ കോഡുകള്‍ പഠിപ്പിച്ചത് പോലെ സംസാരിച്ച് നോക്കുന്നുണ്ട്. ഇനി വീട്ടില്‍ ആരൊക്കൈ ഇങ്ങനെ സംസാരിക്കുമെന്ന് അറിയാം.

രഹസ്യ കോഡ്

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരം നടത്തുകയാണ് മത്സരാര്‍ഥികള്‍ ഇപ്പോള്‍. രജിത്ത് ഉള്ളപ്പോഴായിരുന്നു പെട്ടെന്നൊരു ഗ്യാങ് രൂപപ്പെട്ടത്. നേരത്തെ എതിര്‍ ടീമിലുള്ള മത്സരാര്‍ഥികളെ നോമിനേഷനില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി സഹോദരിമാരുടെ സംഘം ഇതുപോലെ രഹസ്യ കോഡ് ഉപയോഗിച്ചിരുന്നു. എല്ലാവരുടെയും പേരുകളുടെ ആദ്യ അക്ഷരം ഉപയോഗിച്ച് ആരൊക്കെ അവരെ നോമിനേറ്റ് ചെയ്യുമെന്നായിരുന്നു പ്ലാന്‍ ഇട്ടത്. എന്നാല്‍ ഇത് മനസിലാക്കിയ ബിഗ് ബോസ് ഇവരുടെ പ്ലാന്‍ പൊളിച്ച് നോമിനേഷന്‍ പ്രക്രിയ മറ്റൊരു രീതിയില്‍ നടത്തിയിരുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
 രഹസ്യ കോഡ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ അമൃത-അഭിരാമി സഹോദരിമാരുടെ വരവ് അത് വരെ ഉണ്ടായിരുന്ന എല്ലാ ഗെയിം പൊളിച്ചെഴുതി. അതുവരെ എല്ലാവരും ഒറ്റക്കെട്ടായി നിന്നെങ്കില്‍ ഇവര്‍ ഒരു ഗ്രൂപ്പീസം നടത്തി. ഇതോടെ ബാക്കിയുള്ളവരും ഗ്യാങ്ങായി. കഴിഞ്ഞ ദിവസം നടത്തിയ വീക്ക്‌ലി ടാസ്‌കില്‍ മറ്റ് ടീം ആയിരുന്നു വിജയിച്ചത്. രജിത് പോയതോടെ ഈ ടീമിന്റെ ജീവന്‍ തന്നെ ഇല്ലാതെയായത് പോലെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X