നിങ്ങളുടെ മുഖം മാറിയത് കണ്ടാല്‍ കാര്യം പിടികിട്ടും! ആര്യയ്‌ക്കെതിരെ തുറന്നടിച്ച് അമൃത

By Midhun Raj

ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ വേറെ ലെവല്‍ കളികളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. നിലനില്‍പ്പിന് വേണ്ടി ഗ്രൂപ്പ് തിരിഞ്ഞുളള ഗെയിമാണ് അധികപേരും നടത്തികൊണ്ടിരിക്കുന്നത്. രജിത്തിനെ പിന്തുണച്ച് കുറച്ചു പേരും ബാക്കിയുളളവര്‍ മറ്റു ടീമുകളായും ഷോയില്‍ കളിക്കുന്നു. അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയവരാണ് അമൃതയും അഭിരാമിയും.

തുടക്കം മുതല്‍ രജിത്ത് സാറിനൊപ്പം നിന്നുകൊണ്ടാണ് ഇവര്‍ ഗെയിം കളിക്കുന്നത്. ആര്യ, വീണ,ഫുക്രു എന്നിവരുള്‍പ്പെടുന്ന ടീമിനെ ഇവര്‍ കുറ്റം പറയാറുളളത് പതിവാണ്. പരിചയമുളള ആളുകള്‍ ആയിരുന്നിട്ടുകൂടി ആര്യ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് അടുത്തിടെ അമൃത തുറന്നുപറഞ്ഞിരുന്നു.

തുടക്കം മുതല്‍ ആര്യയും വീണയും

തുടക്കം മുതല്‍ ആര്യയും വീണയും ഞങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു. ടാസ്‌ക്കുകളുടെ സമയത്തും ഈ സംസാരം കേട്ടെന്നും ഒടുവില്‍ നോമിനേഷന്‍ വരെ ഇത് എത്തുകയും ചെയ്തുവെന്നും അമൃത പറഞ്ഞിരുന്നു. അമൃതയുമായി ഒരുതരത്തിലും അടുക്കാനാവുന്നില്ലെന്നും അഭി കുഴപ്പമില്ലെന്നുമാണ് അടുത്തിടെ വീണ പറഞ്ഞ്.. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു.

Recommended Video

Bigg Boss Malayalam Season2 Day 58 Review | FIlmiBeat Malayalam
അമൃത ഒരു നെഗറ്റീവ് വൈബാണെന്ന്

അമൃത ഒരു നെഗറ്റീവ് വൈബാണെന്ന് വീണ പറഞ്ഞപ്പോള്‍ നെഗറ്റീവായി തോന്നുന്ന ആളുകളോട് നെഗറ്റീവായി പെരുമാറ്റം പുറത്തേക്ക് വരുന്നതെന്നായിരുന്നു അമൃതയുടെ മറുപടി. പിന്നാലെ ഇതുസംബന്ധിച്ച് അമൃത ആര്യയുമായി സംസാരിച്ചിരുന്നു. ബിഗ് ബോസിന്റെതായി പുറത്തുവന്ന അണ്‍ കട്ടിലാണ് ഇത് കാണിച്ചത്.

ആര്യയുടെയും വീണയുടെയും

ആര്യയുടെയും വീണയുടെയും പെരുമാറ്റത്തെക്കുറിച്ചാണ് അമൃത തുറന്നടിച്ച് സംസാരിച്ചത്. ഓരോരുത്തരും എടുക്കുന്ന രീതിയാണ് കാര്യങ്ങളെന്ന് ആര്യ പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ഞാന്‍ നിങ്ങളുടെ അടുത്ത് പെരുമാറേണ്ടത് എന്നാണ് അമൃത ചോദിച്ചത്. അത് കുഴപ്പമില്ലെന്നും അത് ഓരോരുത്തരുടെ രീതിയാണെന്നുമാണ് ആര്യ പറഞ്ഞത്.

നിങ്ങള്‍ വന്നിട്ട് ഒരാഴ്ചയേ ആയിട്ടൂളളു

നിങ്ങള്‍ വന്നിട്ട് ഒരാഴ്ചയേ ആയിട്ടൂളളു. നിങ്ങളെ വിലയിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ എനിക്ക് വിഷമമായത് ജസ്ലയും സാന്‍ഡ്രയും പറഞ്ഞതാണെന്നും നിങ്ങള്‍ക്ക് എന്നെ അറിയില്ലല്ലോ എന്നും ആര്യ പറഞ്ഞു. ഇത് കേട്ട് ആര്യയ്ക്കറിയാമല്ലോ എനിക്കിനി വിഷമം എടുക്കാന്‍ വയ്യ, ഒരുപാട് അനുഭവങ്ങള്‍ കട്ട് ചെയ്തിട്ടാണ് നില്‍ക്കുന്നത് എന്ന് അമൃത പറഞ്ഞു.

പിന്നീട് തീരുമാനമെടുത്താണ്

പിന്നീട് തീരുമാനമെടുത്താണ് നിങ്ങളുടെ അടുത്ത് വന്ന് എന്തെങ്കിലും ഉണ്ടെങ്കില്‍ വന്ന് വിളിക്കണമെന്ന് പറഞ്ഞത്. നിങ്ങളുടെ മുഖം മാറുന്നതും ഒക്കെ മനസിലാകുന്നുണ്ട്. ഞങ്ങള്‍ മുഖം മാറിയാല്‍ നിങ്ങള്‍ക്ക് മനസിലാകുമല്ലോ അതുപോലെ പലപ്പോഴും മുഖം കണ്ടാല്‍
ഞങ്ങള്‍ക്കും കാര്യം മനസിലാകുമെന്ന് അമൃത പറഞ്ഞു. അത് അതത് സമയത്തുണ്ടാകുന്ന വികാര പ്രകടനമാണെന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ അത് മനസിലാകില്ലെന്നും ആര്യ പറഞ്ഞു.

ബിഗ് ബോസില്‍ അമൃതയേക്കാള്‍

ബിഗ് ബോസില്‍ അമൃതയേക്കാള്‍ അഭിരാമിയുമായാണ് കൂടുതല്‍ പേരും കമ്പനി ആയിരിക്കുന്നത്. അഭിയോട് എന്തു പറയാമെന്നും എന്നാല്‍ അമൃത അങ്ങനെയെല്ലെന്നും അടുത്തിടെ സാന്ദ്ര തുറന്നുപറഞ്ഞിരുന്നു. ഇതേ അഭിപ്രായമാണ് അടുത്തിടെ വീണ പറഞ്ഞത്. രണ്ട് പേരാണെങ്കിലും ഒറ്റ മല്‍സരാര്‍ത്ഥിയായിട്ടാണ് അമൃതയും അഭിരാമിയും ബിഗ് ബോസില്‍ മല്‍സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X