സഹോദരിമാരെ കുറിച്ചുള്ള ദയയുടെ പരാതി, ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം മറുപടി നൽകി അമൃത

ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് സീസൺ 2 ന് ലഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഈ സീസണിൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. അതിനാൽ തന്നെ ഷോയുടെ ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. വലിയ വഴക്കുകളെകാലും ഒരുപാട് ശീതയുദ്ധങ്ങൾ ബിഗ് ബോസ് ഹൗസിൽ നടന്നിരുന്നു. 75ാം ദിവസം വീട് വിട്ട് ഇറങ്ങുമ്പോൾ മുതൽ എല്ലാവരുടേയും മനസ്സുകളിൽ ഇത് ഉണ്ടായിരുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതോടെ അഭിപ്രായ ഭിന്നതകളും വഴക്കും അവസാനിച്ചിരിക്കുകയാണ്. ഹൗസിനുളളിലുണ്ടായിരുന്ന പല പ്രശ്നങ്ങളും പറഞ്ഞ് തീർക്കുകയായിരുന്നു. വൃത്തിയെ ചൊല്ലി ബിഗ് ബോസ് ഹൗസിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച സംഭവമായിരുന്നു അമൃതയും അഭിരാമിയും ദയയും തമ്മിലുള്ള വഴക്ക്. ഇപ്പോഴിത അതിന് മറുപടിയുമായി അമൃത രംഗത്തെത്തിയിരിക്കുകയാണ്.

 ദയയുടെ ആരോപണം

ഷോയുടെ അമ്പാതാം ദിവസമാണ് അഭിരാമിയും അമൃതയും ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവർ ഷോയുടെ ഭാഗമാകുകയും ചെയ്തു. ആദ്യം മുതൽ തന്നെ അമൃതയും അഭിരാമിയുമായി ദയയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു . ഇത് രഹസ്യമായും പിന്നീട് പ്രത്യക്ഷമായും ഇവർ ബിഗ് ബോസ് ഹൗസിൽ വെളിപ്പെടുത്തിയിരുന്നു. അമൃതയ്ക്കും അഭിരാമിക്കും വൃത്തിയില്ലെന്നും ബിഗ് ബോസ് വീട്ടില്‍ വന്ന ദിനം മുതല്‍ ധരിച്ച വസ്ത്രങ്ങള്‍ അമൃത കഴുകാതെ വച്ചിരിക്കുകയാണ് എന്നായിരുന്നു ദയയുടെ ആരോപണം. പാട്ടുപാടുന്നതൊന്നുമല്ല വലിയ കാര്യമെന്നും വൃത്തിയും വെടിപ്പും ആണ് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു.

     അമൃതയുടെ വിശദീകരണം

ഇപ്പോഴിത ദയയുടെ ആരോപണത്തിന് മറുപടിയുമായി അമൃത രംഗത്തെത്തിയിരിക്കുകയാണ്. ലൈവിൽ എത്തിയായിരുന്നു ഗായിക ഇക്കാര്യം പറഞ്ഞത്. ദയ ആ പറഞ്ഞത് ഗെയിമിന്റെ ഭാഗം ആയിരിക്കാം. നമ്മൾ അവിടെ കെട്ടിവച്ചിരിക്കുന്നത് കഴുകാത്ത തുണിയല്ല. ബെഡിന്റെ ഉൾവശത്തുള്ള ഡ്രോയറിൽ മുഴുവൻ വസ്ത്രങ്ങളും വയ്ക്കാനുള്ള സ്‌പെയ്‌സ് ഇല്ല, അപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും ഡ്രസ്സ് അതിനുള്ളിൽ ഒതുങ്ങില്ല. അതിനുള്ളിൽ വേറെ ബാഗോ പെട്ടികളോ, ഒന്നും തന്നെയുമില്ല. അപ്പോൾ അതിനുള്ളിൽ വക്കാൻ പറ്റാത്ത വസ്ത്രങ്ങൾ ആണ് ഒരു ബാഗിൽ കെട്ടി വച്ചത്. അല്ലാതെ കഴുകാത്ത തുണി അല്ല", എന്നാണ് അമൃത നൽകിയ വിശദീകരണം.

  ആര്യയുമായുളള   ബന്ധം

ആര്യയും താനുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും ആര്യ തന്റെ നല്ല സുഹൃത്താണെന്നും അമൃത ലൈവിലൂടെ വെളിപ്പെടുത്തി. കൂടാതെ ഫുക്രുവിനെ ഇഷ്ടമാണെന്നും അമൃത പറയുന്നു. ഹൗസിൽ ഇരു ചേരികളിലായിരുന്നു ഇവർ. പലപ്പോഴും ഫുക്രുവുമായി സഹോദരിമാർ ഏറ്റുമുട്ടിയിട്ടുമുണ്ട് . ജയിക്കാൻ വേണ്ടി എന്ത് വഴി സ്വീകരിക്കാനും ഫുക്രുവിന് മടിയില്ലെന്ന് അമൃത പല അവസരങ്ങളിലും പറഞ്ഞിരുന്നു.

 പ്രതിഷേധം


വസ്ത്രം കഴുകില്ലെന്നുള്ള ദയയുടെ പാരാതിയിൽ സഹോദരിമാർ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി കെട്ടി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ കിടക്കയിൽ വാരി വിതറിയിരുന്നു . ഇത് ദയയോടുള്ള പ്രതിഷേധമാണെന്നും സഹോദരിമാർ പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോയുടെ അവസാനദിനമായ 75ാം ദിവസം മോഹൻലാൽ വീട്ടിലെത്തിയപ്പോഴായിരുന്നു സഹോദരിമാരുടെ പ്രതിഷേധം നടന്നത് . കിടക്കയിൽ കണ്ട വസ്ത്രങ്ങളെ കുറിച്ച് മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. ഇത് ദയയോടുള്ള പ്രതിഷേധമാണെന്നും സഹോദരിമാർ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X