ഇനി പറ്റില്ലെന്ന് അമൃത സുരേഷ്! കുശുമ്പും കുന്നായ്മയും മടുത്തു! മോളെ വല്ലാതെ മിസ്സ് ചെയ്യുന്നു!

അമൃത സുരേഷിന്റെ മകളായ പാപ്പുവിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മകളെക്കുറിച്ച് വാചാലയായി എത്താറുണ്ട് അമൃത. അമൃത മാത്രമല്ല സഹോദരി അഭിരാമിയും പാപ്പുവിനെക്കുറിച്ച് പറയാറുണ്ട്. ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളിലെല്ലാം പാപ്പുവിന്റെ വിശേഷങ്ങള്‍ ഉണ്ടാവാറുണ്ട്. ബിഗ് ബോസിലേക്ക് വരുമ്പോള്‍ താനേറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതും മകളെയാണെന്ന് അമൃത പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മകളുടെ ശബ്ദം കേട്ടപ്പോള്‍ അമൃതയ്ക്ക് സന്തോഷമായിരുന്നു. അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമായി മുന്നേറുന്ന ബിഗ് ബോസില്‍ വഴക്കും തര്‍ക്കങ്ങളും സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. എലീനയും അഭിരാമിയും അമൃത സുരേഷും ചേര്‍ന്നുള്ള വഴക്കിന്റെ തുടര്‍ച്ചയായുള്ള സംസാരത്തിലൂടെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് തുടങ്ങിയത്.

തന്നെ കള്ളി എന്ന് അമൃത സുരേഷ് വിശേഷിപ്പിച്ചതിന്റെ സങ്കടത്തിലായിരുന്നു എലീന. ഷോ വിജയിച്ചില്ലെങ്കിലും ചീത്തപ്പേരില്ലാതെ പോവണമെന്ന് പറഞ്ഞായിരുന്നു താരം കരഞ്ഞത്. ഏത് സന്ദര്‍ഭത്തിലാണ് താന്‍ എലീനയോട് അങ്ങനെ പറഞ്ഞതെന്നായിരുന്നു അമൃത ചോദിച്ചത്. ഓരോ പ്രാവശ്യവും വ്യത്യസ്തമായ കാര്യമാണ് എലീന പറയുന്നത്. അങ്ങനെ മൂന്ന് തവണയായി കള്ളം പറയുന്നുവെന്നും അമൃത പറഞ്ഞിരുന്നു. ഭക്ഷണത്തെച്ചൊല്ലിയുള്ള വഴക്കിന് പിന്നാലെയായാണ് എലീനയുമായുള്ള തര്‍ക്കവും നടന്നത്. ഇത്തരത്തിലുള്ള വഴക്കുകള്‍ തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുവെന്ന് അമൃത അഭിരാമിയോട് പറയുന്നുണ്ടായിരുന്നു.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
എന്നെക്കൊണ്ട് പറ്റില്ല

എന്നെക്കൊണ്ട് പറ്റില്ല

അഭീ, ഇതൊക്കെ കേട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ. എനിക്ക് പറ്റുന്നില്ല. നമിക്ക് ഇവിടെ നിന്ന് പോയാലോ എന്നും അമൃത ചോദിച്ചിരുന്നു. ചേച്ചിക്ക് അരികില്‍ തന്നെ നില്‍ക്കുകയായിരുന്ന അഭിരാമിയാവട്ടെ ഒന്നും പ്രതികരിച്ചിരുന്നില്ല. വഴക്കുകളും തര്‍ക്കങ്ങളും തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുവെന്നും അമൃത പറഞ്ഞിരുന്നു. രാത്രിയില്‍ കിടക്കുന്നതിനിടയിലും ഇതേക്കുറിച്ചായിരുന്നു അമൃത പറഞ്ഞത്. ഈ സങ്കടം പറച്ചിലില്‍ അമൃതയെ ആശ്വസിപ്പിക്കാനായി രഘുവും സുജോയുമുണ്ടായിരുന്നു. ചേച്ചിയെ പിടിച്ച് കിടത്താന്‍ അഭിരാമി ശ്രമിച്ചിരുന്നുവെങ്കിലും അമൃത സങ്കടം പറയുകയായിരുന്നു.

മകളെ മിസ്സ് ചെയ്യുന്നു

മകളെ മിസ്സ് ചെയ്യുന്നു

റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തിയതിന് പിന്നാലെയായാണ് അമൃത സുരേഷിന്റെ ജീവിതത്തിലേക്ക് ബാല എത്തിയത്. പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു ഇരുവരും. ഇവരുടെ മകളാണ് പാപ്പുവെന്ന അവന്തിക. അടുത്തിടെയായിരുന്നു ബാലയും അമൃത സുരേഷും വിവാഹമോചിതരായത്. മകളെക്കുറിച്ച് വാചാലരായി എത്താറുണ്ട് ഇരുവരും. മകളെ താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അമൃത സങ്കടപ്പെട്ടത്. രാത്രിയില്‍ ഉറങ്ങുന്നതിനിടയിലായിരുന്നു താരം സങ്കടപ്പെട്ടത്. മോള്‍ക്കൊപ്പം നിന്നാല്‍ മതി തനിക്ക്, ഇവിടെ നില്‍ക്കേണ്ടെന്നും അമൃത പറഞ്ഞിരുന്നു.

അനുഭവിച്ചതാണ്

അനുഭവിച്ചതാണ്

ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചതാണ്. ഇനിയും അനുഭവിക്കാന്‍ വയ്യ. കുശുമ്പും കുന്നായ്മയുമൊക്കെ മടുത്തു. ഞാന്‍ തിരിച്ചുവരണമെന്നാണ് അവള്‍ പറഞ്ഞത്. അവളും തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടാവും. വെക്കേഷനൊക്കെ തുടങ്ങിയോണ്ട് വീട്ടില്‍ത്തന്നെയല്ലേ. അത് വൈറസ് കാരണമാണ് സ്‌കൂള്‍ അടച്ചതെന്നായിരുന്നു രഘു പറഞ്ഞത്. ഇനി കുറച്ച് ആഴ്ചകളല്ലേയുള്ളൂയെന്നും വൈകാതെ തന്നെ അവര്‍ക്കരികിലേക്ക് എത്താമെന്നുമായിരുന്നു സുജോ പറഞ്ഞത്.

അമ്മ പോവേണ്ടെന്നാണ് പറഞ്ഞത്

അമ്മ പോവേണ്ടെന്നാണ് പറഞ്ഞത്

താന്‍ ബിഗ് ബോസിലേക്ക് വരുന്നതിനോട് അവള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ പോവണ്ടെന്നാണ് പറഞ്ഞത്. നിങ്ങള്‍ എല്ലായിടത്തും പരിപാടികള്‍ക്ക് പോവാറുള്ളതല്ലേയെന്ന് രഘു ചോദിച്ചപ്പോള്‍ മറുപടി നല്‍കിയത് അഭിരാമിയായിരുന്നു. അവളേയും കൊണ്ടുപോവാറുണ്ട് മിക്കപ്പോഴും. താന്‍ വിദേശത്തൊക്കെ പോയാല്‍ 10 തവണയൊക്കെ അവള്‍ വീഡിയോ കോള്‍ വിളിക്കാറുണ്ടെന്നും അമൃത പറയുന്നുണ്ടായിരുന്നു. എന്റെ ഉടുപ്പൊക്കെ കെട്ടിപ്പിടിച്ചാണ് ആ സമയത്ത് അവള്‍ കിടക്കാറുള്ളത്. എന്നെ കിട്ടാത്ത അവസ്ഥയില്‍ മുടിയൊക്കെ മുറിച്ചുകൊണ്ടുപോവും. അങ്ങനെത്തെ ക്രേസുള്ള കുട്ടിയാണ്.

സന്തോഷത്തോടെയാണല്ലോ

സന്തോഷത്തോടെയാണല്ലോ

അവള്‍ സന്തോഷത്തോടെയാണല്ലോ സംസാരിച്ചത്. അമ്മ ഗെയിം കളിച്ച് ജയിച്ചുവാ എന്നല്ലേ പറഞ്ഞത്. ഞങ്ങള്‍ക്കൊക്കെ അത് കേട്ട് സന്തോഷമാണ് തോന്നിയത്. ഇനി അമ്മയ്ക്ക് വേറെ വല്ലതും തോന്നിയോ എന്നറിയില്ലെന്നും രഘു പറഞ്ഞരുന്നു. സന്തോഷത്തോടെയല്ലേ അവള്‍ സംസാരിച്ചതെന്ന് സുജോയും ചോദിച്ചിരുന്നു. എന്നാല്‍ പറഞ്ഞത് മാറിയതാണെന്നും അമ്മ തിരിച്ചുവാ എന്നാണ് അവള്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു അമൃതയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X