ആര്യയും അമൃതയും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെ! ബിഗ് ബോസിലെ യഥാര്‍ഥ കളി കാണാന്‍ ഇരിക്കുന്നതേയുള്ളു
തുടക്കത്തില്‍ ഉണ്ടായിരുന്ന കൂട്ടുകെട്ടുകളെല്ലാം അവസാനിപ്പിച്ച് ബിഗ് ബോസ് മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് പലര്‍ക്കും കണ്ണിന് അസുഖം വന്നത് ഒരു തിരിച്ചടി ആയെങ്കിലും ചികിത്സയ്ക്ക് പോയവര്‍ ഓരോന്നായി തിരിച്ച് വരികയാണ്. സുജോ, അലക്‌സാന്‍ഡ്ര, രഘു എന്നിവരാണ് തിരിച്ച് വന്നത്. ഇനി എലീന, രേഷ്മ, ദയ അശ്വതി എന്നിവര്‍ കൂടി വരാനുണ്ട്.
ഇതിനൊപ്പം ശക്തരായ രണ്ട് മത്സരാര്‍ഥികളെ കൂടി വീട്ടിലെത്തിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷുമാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെത്തിയത്. വന്ന ആദ്യ ദിവസം മുതല്‍ നല്ല പ്രകടനമാണ് ഇരുവരും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. മത്സരാര്‍ഥികളില്‍ മുന്നിട്ട് നില്‍ക്കുന്ന ആര്യയുമായി സഹോദരിമാര്‍ക്ക് ചില സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ അമ്പത് ദിവസം പിന്നിട്ടിരിക്കുകയാണ്. അമ്പതാം എപ്പിസോഡിലാണ് ചേച്ചി അനിയത്തിമാരായ അമൃതയും അഭിരാമിയും എത്തിയത്. ഇരുവരും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് പങ്കെടുക്കുന്നത്. പുറത്ത് പോയാലും മത്സരങ്ങള്‍ നേരിടുന്നതുമെല്ലാം ഒന്നിച്ചായിരിക്കും. വരും ദിവസങ്ങളില്‍ മത്സരം മുറുകുന്നതോടെ പലര്‍ക്കും ഈ സഹോദരിമാര്‍ വലിയൊരു വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുക. അതിലൊന്ന് ആര്യയ്ക്ക് ഇരുവരും ഒരു എതിരാളി ആയിരിക്കുമോ എന്നതാണ്.
Recommended Video

വീട്ടിലെ സൈലന്റ് പ്ലേയര്‍ എന്ന് മറ്റ് മത്സരാര്‍ഥികള്‍ വിളിക്കുന്ന താരമാണ് ആര്യ. എല്ലാ കാര്യത്തിനും പിന്നിലൂടെ ചരട് വലിക്കുകയാണ് ആര്യ ചെയ്യുന്നതെന്ന് പലരും ആരോപിക്കാറുണ്ട്. വിജയ സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ആര്യ. എന്നാല്‍ അമൃത-അഭിരാമി സഹോദരിമാര്‍ ഇതിനെ മറികടക്കാന്‍ സാധ്യതയുണ്ട്. ആര്യയെ പോലെ തന്നെ ഏഷ്യാനെറ്റിലൂടെയാണ് ഇരുവരും പുറംലോകമറിയുന്നത്. പാട്ട് റിയാലിറ്റി ഷോ യിലൂടെ അമൃത ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സീരിയലില്‍ ബാലതാരമായി അഭിരാമിയും അഭിനയിച്ചു.

കുടുംബ ജീവിതത്തിലും ഇരുവര്‍ക്കും ചില സാമ്യങ്ങളുണ്ട്. പ്രണയ വിവാഹമായിരുന്നു ഇരുവര്‍ക്കും. ശേഷം ഭര്‍ത്താക്കന്മാരായി വേര്‍പിരിയുകയും സിംഗിള്‍ മദറായി ജീവിക്കുകയും ചെയ്യുന്നു. രണ്ട് പേര്‍ക്കും പെണ്‍മക്കളാണ് ഉള്ളത്. ആര്യ കുറച്ച് വികാരഭരിതയായി സംസാരിച്ചിരുന്നു. എങ്കില്‍ അമൃത കുറച്ച് ബോള്‍ഡ് ആയിട്ടാണ് പെരുമാറുന്നത്. പുറത്ത് നിന്നും എല്ലാവരുടെയും പ്രകടനം വിലയിരുത്തിട്ട് വരുന്നതിനാല്‍ ഗെയിം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാനും ഇവര്‍ക്ക് കഴിയും.

പുറത്ത് നിന്നും ലഭിക്കുന്ന പിന്തുണയാണ് ഓരോ എലിമിനേഷനിലും മത്സരാര്‍ഥികളെ പിടിച്ച് നിര്‍ത്തുന്നത്. രജിത്തിന് ബിഗ്‌ബോസിലെത്തിയതിന് ശേഷമായിരുന്നു ആരാധകരെ ലഭിച്ചത്. എന്നാല്‍ ഫുക്രു, ആര്യ എന്നിവര്‍ക്ക് ലക്ഷക്കണക്കിന് ഫാന്‍സ് അതിന് മുന്‍പ് തന്നെയുണ്ട്. സമാനമായ സ്ഥിതി തന്നെയാണ് അമൃതയ്ക്കും അഭിരാമിയ്ക്കും. അമൃതംഗമയ എന്ന മ്യൂസിക് ട്രൂപ്പ് നടത്തുന്നതിനാല്‍ ഇരുവര്‍ക്കും ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്. എലിമിനേഷനില്‍ വരുന്നതോടെ ഇവരെ പിന്തുണയ്ക്കാനും വലിയൊരു വിഭാഗം ആരാധകരുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications