വീണയോട് വഴക്കിട്ട് അഭിരാമി! കണ്ണുരുട്ടി പേടിപ്പിക്കുന്ന ഭദ്രകാളിയോ? ഒടുവില്‍ ആ വിളിയും!

ബിഗ് ബോസില്‍ വഴക്കുകളും തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ടാസ്‌ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളായാലും അല്ലാത്ത വിഷയമായാലും പല കാര്യങ്ങളും ചെന്നവസാനിക്കുന്നത് മുട്ടന്‍ വഴക്കിലാണ്. പരസ്പരം പോരടിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല തങ്ങളെന്ന് താരങ്ങള്‍ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പുറംലോവുമായി ബന്ധമില്ലാതെ സദാസമയവും ബിഗ് ബോസില്‍ കഴിയുന്നതിനാല്‍ ഇമോഷണലി പ്രശ്‌നങ്ങളുണ്ടെന്ന് പലരും തുറന്നുപറഞ്ഞിരുന്നു. പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനുള്ള സാവകാശം പോലും പലരും കാണിക്കാറില്ല. അന്യോന്യമുള്ള വാക്ക് തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസവും നടന്നിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അമൃത-അഭിരാമി സഹോദരിമാര്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. പാട്ടുപാടിയുള്ള ഇവരുടെ വരവിനെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്തിരുന്നു. പലരേയും നേരത്തെ അറിയാമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. രണ്ട് വ്യക്തികളാണെങ്കിലും ഇവരെ ഒരാളായാണ് മത്സരത്തില്‍ പരിഗണിക്കുന്നതെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. ആദ്യയാഴ്ച തന്നെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ള യോഗ്യത ഇവര്‍ നേടിയിരുന്നു. എലിമിനേഷന്‍ നോമിനേഷനിലും ഇടംപിടിച്ചിരുന്നു ഇവര്‍. വീണയുമായി ഇരുവരും കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ വഴക്കിട്ടിരുന്നു.

വീണയുടെ വരവ്

വീണയുടെ വരവ്

സംഘര്‍ഷം നിറഞ്ഞ മുഹൂര്‍ത്തങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. കോടതി ടാസ്‌ക്ക് പുരോഗമിക്കുന്നതിനിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുട്ടന്‍വഴക്കിലായിരുന്നു ടാസ്‌ക്ക് അവസാനിച്ചത്. അടുത്ത പരാതി ബോധിപ്പിക്കാനായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലായിരുന്നു രജിത്ത് സ്വമ്മിംഗ് പൂളിലേക്ക് വീണത്. രജിത്തേട്ടന്റെ കൈയ്യില്‍ പിടിക്കല്ലേ വീണയെന്ന് അമൃത പറഞ്ഞിരുന്നു. പരിക്കിന് ശേഷം രജിത്തിന് അരികിലേക്ക് വീണ എത്തിയതിന് ശേഷമായിരുന്നു വഴക്ക് തുടങ്ങിയത്.

Recommended Video

Bigg Boss Malayalam : വീണക്ക് മുട്ടൻ പണി കൊടുത്ത് ബിഗ് ബോസ് | FilmiBeat Malayalam
അമൃത പറഞ്ഞത് തെറ്റാണെന്ന് വീണ

അമൃത പറഞ്ഞത് തെറ്റാണെന്ന് വീണ

കോടതി മുറിയില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ രജിത്തിനെ വീണ തടയുന്നത് താന്‍ കണ്ടിരുന്നുവെന്ന് അമൃത പറഞ്ഞിരുന്നു. അവിടെ നിന്ന് അങ്ങനെ ചെയ്തതിന് ശേഷം പിന്നീട് അദ്ദേഹത്തിന്റെ സുഖവിവരം തിരക്കുന്നതില്‍ കാര്യമില്ലെന്നും അമൃത പറഞ്ഞിരുന്നു. വയ്യാതിരിക്കുന്ന കൈയ്യില്‍ പിടിച്ചാണ് താന്‍ തടഞ്ഞതെന്ന വാദം ശരിയല്ലെന്നും അദ്ദേഹത്തിന്റെ ഉടുപ്പിലാണ് താന്‍ പിടിച്ചതെന്നുമായിരുന്നു വീണ പറഞ്ഞത്. രജിത്തിന് അരികിലേക്ക് പോവാന്‍ തനിക്ക് അമൃതയുടെയോ അഭിരാമിയുടെയോ സഹായം ആവശ്യമില്ലെന്നും വീണ പറഞ്ഞിരുന്നു.

 പേടിപ്പിക്കാന്‍ ഇവരാര്

പേടിപ്പിക്കാന്‍ ഇവരാര്

ചേച്ചിയെ കള്ളി എന്ന് വിളിച്ചത് കേട്ട് നില്‍ക്കാനാവില്ല, അത് താന്‍ നോക്കി നില്‍ക്കില്ലെന്ന് പറഞ്ഞായിരുന്നു അഭിരാമി എത്തിയത്. അമൃതയും അഭിരാമിയും ഒരുമിച്ച് പറയാന്‍ തുടങ്ങിയതോടെ എടീ, പോടീ വിളികളുമായി കത്തിക്കയറുകയായിരുന്നു വീണ. കണ്ണുരുട്ടി പേടിപ്പിക്കാന്‍ ഇവരാര് ഭദ്രകാളിയോ എന്നായിരുന്നു അഭിരാമി പാഷാണം ഷാജിയോട് ചോദിച്ചത്. വഴക്കിട്ടതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇങ്ങനെ പറഞ്ഞത്.

കണ്ണുരുട്ടിയാല്‍

കണ്ണുരുട്ടിയാല്‍

ഇവിടെ പലരേയും വീണ കണ്ണുരുട്ടി പേടിപ്പിച്ച് തന്റെ കൂടെ നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ അതൊന്നും തങ്ങളുടെ അടുത്ത് വിലപ്പോവില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. വീണയെ കാണുമ്പോള്‍ത്തന്നെ നെഗറ്റീവ് വൈബാണ് അനുഭവപ്പെടുന്നതെന്ന് അമൃത പറഞ്ഞിരുന്നു. അഭി കുഴപ്പമില്ല, എന്നാല്‍ അമൃതയെ കാണുമ്പോള്‍ അങ്ങനെയല്ലെന്നായിരുന്നു വീണ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ഇരുവരും വഴക്കിട്ടത്.

പോ തള്ളേ

പോ തള്ളേ

തങ്ങളെ എടീ, പോടീയെന്ന് വിളിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് അഭിരാമി വീണയോട് പോ തള്ളേയെന്ന് പറഞ്ഞത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു പദപ്രയോഗം താരത്തിന് നേരെ ഉയര്‍ന്നത്. എന്നാല്‍ ഇത് വീണ ചോദിച്ച് വാങ്ങിയത് തന്നെയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. മറ്റുള്ളവരെ ഇടിച്ചിട്ട് സ്വന്തമാക്കുന്ന ടൈറ്റിലോ മത്സരമോ ആണെങ്കില്‍ വീണ ജയിച്ചേനെയെന്നും ബിഗ് ബോസില്‍ മത്സരിക്കാന്‍ അവര്‍ക്ക് ഒരു യോഗ്യതയുമില്ലെന്നുമായിരുന്നു അമൃത പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X