രജിത്തും ആര്യയുമല്ല! ബിഗ് ബോസിലെ ശക്തനായ പ്രതിയോഗി ഈ താരം! മത്സരാര്‍ത്ഥികളുടെ ഉള്ളിലിരുപ്പ് പുറത്ത്!
ബിഗ് ബോസ് മലയാളം സീസണ്‍ 2 വിജയകരമായി മുന്നേറുകയാണ്. 16 പേരുമായി മുന്നേറുകയാണ് പരിപാടി. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നാണ് 5 പേരെ ബിഗ് ബോസ് മാറ്റിത്താമസിപ്പിച്ചത്. മത്സരം ശക്തി പ്രാപിച്ച് വരുന്നതിനിടയിലാണ് ഇവര്‍ പുറത്തേക്ക് പോയത്. അതിനാല്‍എലിമിനേഷനുമുണ്ടായിരുന്നില്ല. പുറത്ത് പോയവരെല്ലാം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അകത്തുള്ളവര്‍ മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എലിമിനേഷന്‍ എപ്പിസോഡിനിടയില്‍ രസകരമായൊരു ഗെയിമുമായാണ് മോഹന്‍ലാല്‍ എത്തിയത്.
തങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള വിലയിരുത്തലുകള്‍ എങ്ങനെയെന്നുള്ളത് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുത്തി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിപലരും പുതിയ പ്ലാനിംഗിലാണ്. തങ്ങളെക്കുറിച്ച് ഇങ്ങനെയാണോ വിലയിരുത്തലുകളെന്നുള്ളതിന്റെ ആശങ്കയിലായിരുന്നു മറ്റ് ചിലര്‍. അതേക്കുറിച്ച് പറഞ്ഞ് കരഞ്ഞവരുമുണ്ടായിരുന്നു. ഇതിനിടയിലാണ് മത്സരത്തിലെ പ്രതിയോഗിയേയും നിസ്സാരനേയും കുറിച്ച് പറയാനായി മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. പ്രതിയോഗിക്ക് പഴവും നിസ്സാരനായി കാണുന്നയാള്‍ക്ക് തൊലിയും നല്‍കാനായിരുന്നു അദ്ദേഹം പറഞ്ഞത്. മത്സരാര്‍ത്ഥികളുടെ മനസ്സിലിരുപ്പ് കൂടിയാണ് മോഹന്‍ലാല്‍ ഈ ഗെയിമിലൂടെ പുറത്തേക്ക് കൊണ്ടുവന്നത്.

പ്രതിയോഗിയും നിസ്സാരനും
ബിഗ് ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ക്കെല്ലാം കൃത്യമായ അഭിപ്രായങ്ങളുണ്ട്. പരസ്യമായും രഹസ്യമായുമൊക്കെ പലരും ഇത് വ്യക്തമാക്കുന്നുമുണ്ട്. ഇതിനിടയിലാണ് ബിഗ് ബോസ് ഇതൊരു ഗെയിമായി നല്‍കിയത്. താന്‍ പറഞ്ഞത് മനസ്സിലായോ എന്ന് മോഹന്‍ലാല്‍ എലീനയോടും ഫുക്രുവിനോടും ചോദിച്ചിരുന്നു. എല്ലാം പെട്ടെന്ന് മനസ്സിലാവുന്ന ആളെന്ന് പറഞ്ഞായിരുന്നു അദ്ദേഹം എലീനയെ വിളിച്ചത്. ഇതിന് പിന്നാലെയായാണ് തന്റെ പ്രതിയോഗിയെക്കുറിച്ച് എലീന പറഞ്ഞത്.
Recommended Video

എലീനയുടെ പ്രതിയോഗി
ആര്യ ചേച്ചിയെയാണ് താന്‍ പ്രതിയോഗിയായി കാണുന്നതെന്നായിരുന്നു എലീന പറഞ്ഞത്. ആര്യയ്ക്ക് എല്ലാത്തിനെക്കുറിച്ചും കൃത്യമായി ബോധ്യമുണ്ടെന്നും ബിഗ് ഹൗസിലെ എല്ലാ കാര്യങ്ങളിലും സജീവമാണെന്നുമായിരുന്നു എലീന പറഞ്ഞത്. ഇതിന് പിന്നാലെയായാണ് നിസ്സാരക്കാരിയായി കാണുന്നയാളെക്കുറിച്ച് ചോദിച്ചത്. ദയയ്ക്കായിരുന്നു എലീന പഴത്തൊലി നല്‍കിയത്. ദയ കുറച്ച് കൂടി ആക്ടീവാകണമെന്ന അഭിപ്രായമാണ് കൂടുതല്‍ പേരും പറഞ്ഞത്.

ദയയ്ക്കും രജിത്തിനും പുല്ലുവില
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി പലരും വിശേഷിപ്പിച്ചത് രജിത് കുമാറിനെയായിരുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം പലരും ഉള്‍ക്കൊണ്ടിട്ടില്ല. ജസ്ല, ആര്യ, ഫുക്രു ഇവരെല്ലാം രജിത്ത് കുമാറിന് പഴത്തൊലി നല്‍കിയിരുന്നു. രജിത്തിന് മാത്രമല്ല ദയയ്ക്കും കൂടുതല്‍ പഴത്തൊലി ലഭിച്ചിരുന്നു. നിലാവത്ത് അഴിച്ച് വിട്ട കോഴിയെപ്പോലെ കിളി പോയി നടക്കുകയാണ് ദയയെന്നായിരുന്നു കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടയില്‍ മോഹന്‍ലാല്‍ താരത്തെ വിലയിരുത്തിയത്.

ഫുക്രു മികച്ച പ്രതിയോഗി
ടിക് ടോക് താരമായ ഫുക്രുവിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പ്രായത്തില്‍ പിന്നിലാണെങ്കിലും ഗെയിം കളിക്കാനും സ്വന്തം നിലപാട് മാറ്റിമറിക്കാനും ഫുക്രുവിന് യഥേഷ്ടം കഴിയുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. മഞ്ജു, വീണ, ആര്യ ഇവരായിരുന്നു ഫുക്രുവിന് പഴം നല്‍കിയത്. ആര്യ, ഷാജി, രജിത്ത് കുമാര്‍ എന്നിവര്‍ രണ്ട് പഴം വീതം നേടിയിരുന്നു.

രജിത്തിനെക്കുറിച്ച് ഫുക്രു
രജിത്തിനെ നിസാരനായി കണ്ടില്ലെങ്കില്‍ തനിക്ക് മുന്നേറാനാവില്ലെന്നായിരുന്നു ഫുക്രു പറഞ്ഞത്. രജിത്ത് അദ്ദേഹത്തിന്റേതായ ലെവലില്‍ ഗെയിം കളിക്കാനായാണ് വന്നത്. വ്യക്തമായ ഗെയിം പ്ലാനോടെയാണ് അദ്ദേഹം വന്നതെങ്കിലും അദ്ദേഹത്തിന്റെ നിലപാട് ആളുകളെ വേദനിപ്പിക്കുന്നതും അപമാനിക്കുന്നതുമായി തരത്തിലാണെന്നായിരുന്നു ആര്യ പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും അതേക്കുറിച്ച് വിമര്‍ശിക്കുന്നവരുടെ തലയില്‍ കെട്ടിവെക്കാനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്താറുണ്ടെന്നുമായിരുന്നു ജസ്ല പറഞ്ഞത്.


Click it and Unblock the Notifications