ഈ സീസണ്‍ പ്രേമം കൊണ്ട് പൂക്കുമെന്ന് ആര്യ! എല്ലാ റേഞ്ചിലും പ്രണയമുണ്ട്! അവിടേയും സ്പാര്‍ക്കുണ്ട്!

ബിഗ് ബോസ് സീസണ്‍ രണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലെങ്ങും സജീവമാണ്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പ്രമോ പുറത്തുവരുമ്പോള്‍ത്തന്നെ ചര്‍ച്ചകളും തുടങ്ങാറുണ്ട്. രസകരമായ ടാസ്‌ക്കുകളും സര്‍പ്രൈസുകളുമൊക്കെയാണ് ബിഗ് ബോസ് നല്‍കിക്കൊണ്ടിരിക്കുന്നത്. നാല് പേര്‍ പുറത്തേക്ക് പോയപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേരാണ് അകത്തേക്ക് എത്തിയത്. ഈ സീസണിലെ പ്രണയിതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.

ഉറക്കത്തിനിടയില്‍ രേഷ്മ പ്രദീപിനെ വിളിച്ചതും അവര്‍ കണ്ണും കണ്ണും നോക്കി സംസാരിച്ചതിനെക്കുറിച്ചുമായിരുന്നു മഞ്ജു സംസാരിച്ചത്. രഘു, ആര്യ, വീണ ഇവരെല്ലാം ഒരുമിച്ചായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. പ്രദീപും രേഷ്മയും രാത്രി നോക്കിക്കൊണ്ടിരിക്കുകയായിരുന്നോയെന്നായിരുന്നു വീണയുടെ ചോദ്യം. ഇച്ചിരി നേരം നോക്കിയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. തങ്ങളും ഇത്തരത്തിലുള്ള ആക്ഷനൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്. തമാശയായാണ് അവരങ്ങനെ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നുണ്ട്. രസകരമായ സംഭാഷണങ്ങളായിരുന്നു ഇവര്‍ നടത്തിയത്.

സ്പാര്‍ക്കുണ്ടെന്ന് ആര്യ

സ്പാര്‍ക്കുണ്ടെന്ന് ആര്യ

അവിടെന്തൊക്കെയോ സ്പാര്‍ക്ക് ഇല്ലാതില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു. സീരിയസായിട്ടൊന്നുമല്ല, ഇന്നലെ രാത്രി താന്‍ ഇതേക്കുറിച്ച് പ്രദീപിനോട് ചോദിച്ചിരുന്നുവെന്നായിരുന്നു വീണ പറഞ്ഞത്. തമാശയായാണ് അവരങ്ങനെ ചെയ്യുന്നത്. കാര്യമായിട്ടൊന്നും അവര്‍ക്കിടയില്‍ ഇല്ല. നേരത്തെ എലീനയെ വെച്ചായിരുന്നു പ്രദീപ് ചന്ദ്രന്‍റെ പേര് പറഞ്ഞത്. സുരേഷ് കൃഷ്ണയായിരുന്നു ഇവര്‍ക്കായി വിവാഹം ആലോചിച്ചത്.

പ്രേമം കൊണ്ട് പൂക്കും

പ്രേമം കൊണ്ട് പൂക്കും

ഈ സീസണ്‍ പ്രേമം കൊണ്ട് പൂക്കുമെന്നായിരുന്നു ആര്യ പറഞ്ഞത്. ഈ സീസണ്‍ അടിപൊളിയാണ് എല്ലാ ഏജിലും പ്രേമമുണ്ട്. എല്ലാ റേഞ്ചിലുമുണ്ടെന്നായിരുന്നു രഘുവിന്റെ കമന്‍റ്. സുജോ, പ്രദീപ് ചന്ദ്രന്‍, രേഷ്മ തുടങ്ങിയവരെക്കുറിച്ചായിരുന്നു ഇവരുടെ സംസാരം. കിടക്കുന്നതിന് മുന്‍പായി പ്രദീപേട്ടന്‍ രേഷ്മയോട് ഗുഡ്‌നൈറ്റ് പറഞ്ഞിരുന്നു. ഇവരുടെ നടുക്കാണല്ലോ താന്‍ കിടക്കുന്നത്. അവിടെ കിടന്നാലേ തനിക്ക് ഉറക്കം വരുള്ളൂവെന്നായിരുന്നു മഞ്ജു പറഞ്ഞത്. അവരുടെ ആക്ഷനെല്ലാം താന്‍ കൃത്യമായി കാണാറുണ്ട്.

മാറിക്കിടന്നൂടേ ചേച്ചി

മാറിക്കിടന്നൂടേ ചേച്ചി

അതിനിടയിലാണ് അവള്‍ ചേച്ചിക്ക് ഇവിടെ കിടക്കേണ്ട വല്ല കാര്യവുമുണ്ടോ മാറിക്കിടന്നാല്‍ പോരെയെന്ന് ചോദിച്ചത്. നിനക്ക് ഇവിടെ കിടക്കണോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു അവളുടെ മറുപടി. അത് സീരിയസാവാതെ നോക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. അവള്‍ സീരിയസൊന്നുമല്ല, താന്‍ അതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നു. അവളിങ്ങനെ പ്രദീപിന്റെ കൈയ്യില്‍ പിടിച്ച് നിന്നിരുന്നു. ചേച്ചി ഇപ്പോ എന്റെ കൈ പിടിച്ചില്ലേ, അത് പോലെയാണ് പ്രദീപ് കൈവെച്ചത്.

Recommended Video

Big Boss Malayalam | രജിത്തണ്ണനെ പ്രണയിക്കാന്‍ കിട്ടുവോ | Filmibeat Malayalam
തേച്ചൊട്ടിച്ച് രജിത്ത്

തേച്ചൊട്ടിച്ച് രജിത്ത്

ടാസ്‌ക്ക് കഴിഞ്ഞതിന് ശേഷമായിരുന്നു എല്ലാവരും ജസ്ലയോട് സംശയം ചോദിച്ചത്. പണി ഇല്ലാത്തവര്‍ക്ക് പണി കൊടുക്കാനുള്ള നിര്‍ദേശം വല്ലതും നിങ്ങള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നോയെന്നായിരുന്നു താരം ചോദിച്ചത്. ഇല്ലെന്നായിരുന്നു ജസ്ലയുടെ മറുപടി. അതിലെഴുതിയതല്ലാതെ വേറെ ടാസ്‌ക്കൊന്നും നല്‍കിയിട്ടില്ല. അതിലെഴുതിയത് മാത്രമേയുള്ളൂ. അതിനിടയിലാണ് താനും രജിക്കും അടിയാക്കിയത്. കുടുംബശ്രീ സംഘത്തിന് എട്ടിന്റെ പണിയായിരുന്നു രജിത്ത് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X