ഇത് ഇവിടെ നടക്കില്ല! ബിഗ് ബോസ് ഹൗസിൽ പിടിച്ച് നിൽക്കണോ? വീണയ്ക്ക് ആര്യയുടെ രഹസ്യ ഉപദേശം
ബിഗ് ബോസ് ഹൗസില അടുത്ത സുഹൃത്തുക്കളാണ് വീണയും ആര്യയും . ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ ഇരവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ആഴ്ച മോഹൻലാൽ ഇവരുടെ സൗഹൃദത്തെ കുറിച്ച് പറയുകയും ചെയ്തിരുന്നു. അടുത്ത സുഹൃത്തുക്കളാണെങ്കിലും ബിഗ്ബോസ് ഹൗസിലെ മറ്റ് അംഗങ്ങളുമായി വളരെ മികച്ച സൗഹൃദമാണ് ഇവർ വെച്ചു പുലർത്തുന്നത്.
ബിഗ് ബേസ് ഹൗസിലെ ഒരു ഇമോഷണൽ മത്സരാർഥിയാണ് വീണ. ചെറിയ കാര്യങ്ങൾക്ക് പോലും വീണ ഇമോഷണലാകാറുണ്ട്. പലപ്പോഴും മറ്റുളളവർക്കിടയിൽ വീണയുടെ ഈ പെരുമാറ്റം ചർച്ചയാകാറുണ്ട്. അടുത്ത സുഹൃത്തായ ആര്യ പോലും വീണയുടെ ഈ സ്വഭാവത്തെ പല അവസരങ്ങളിലും വിമർശിക്കാറുണ്ട്. കളി മുറുകുമ്പോൾ വീണയ്ക്ക് ഉപദേശവുമായി ആര്യ. ബിഗ് ബോസ് ഹൗസിൽ തുടർന്നു പോണമെങ്കിൽ ചിലകാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും ആര്യ പറയുന്നു.

ബിഗ് ബോസ് ഹൗസിൽ വളരെ പെട്ടെന്ന് ഇമോഷണലാകുന്ന മത്സരാർഥിയാണ് വീണ. ചെറിയ കാര്യങ്ങൾക്ക് പോലും വീണ സങ്കടപ്പെടാറുണ്ട്. ഇത് പലപ്പോഴും മറ്റുള്ള മത്സരാർഥികൾക്കിടയിൽ വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. വീണയുടെ ഈ സ്വഭാവത്തെ തുടക്കം മുതൽ തന്നെ ആര്യ എതിർത്തിരുന്നു. വീണയോട് പലപ്പോഴും ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ആര്യ മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കാറുമുണ്ടായിരുന്നു. ഇപ്പോഴിത വീണ്ടും വീണയുടെ ഈ സ്വാഭവത്തെവിമർശിച്ച് ആര്യ.ഈ ശീലം ഉപേക്ഷിക്കണമെന്നും മത്സരത്തിൽ ഇതൊന്നും പാടില്ലെന്നും വീണയോട് ആര്യ പറയുന്നു.
Recommended Video

ദിനം പ്രതി നിരവധി നാടകീയ മുഹൂർത്തങ്ങൾക്കാളാണ് ബിഗ്ബേസ് ഹൗസ് വേദിയാകുന്നത്. കളി മുറുകുമ്പോൾ വീണയ്ക്ക് ഉപദേശവുമായി ആര്യ. വളരെ പെട്ടെന്ന് ഇമോഷണലാകുന്ന സ്വഭാവം ഉപേക്ഷിക്കണമെന്ന് വീണയോട് ആര്യ പറയുന്നു. തുടർന്നും വീട്ടിൽ പിടിച്ചു നിൽക്കണമെങ്കിൽ ഈ സ്വഭാവം ഉപേക്ഷിച്ചേ മതിയാവുകയുള്ളു. എല്ലാവരും കളിയ്ക്കാനാണ് ഈവിടെ എത്തിയിരിക്കുന്നത്. വളരെ സത്യസന്ധമായി കളിക്കുന്ന മത്സരാർഥിയാണ് താൻ . അതു കൊണ്ട് തന്നെ ഇങ്ങനെ ഇമോഷണലാകുന്നത് തനിയ്ക്ക് ഗുണം ചെയ്യില്ലെന്നും ആര്യ വീണയോട് പറയുന്നുണ്ട്. സത്യസന്ധമായ രീതിയി കളിയ്ക്കുക ഇതാണ് ചെയ്യേണ്ടതെനന്നും ആര്യ പറഞ്ഞു.

എല്ലാവരുമായും പെട്ടെന്ന് അടുക്കുന്ന പ്രകൃതക്കാരിയാണ് താൻ. ഈ സ്വഭാവം അറിയാവുന്ന കണ്ണേട്ടൻ, ആരുമായും അധികം അടുക്കരുതെന്നുളള ഉപദേശം നൽകിയിരുന്നു. ഇവിടെ ഒട്ടും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ തിരികെ മടങ്ങി വരാനും അദ്ദേഹം പറഞ്ഞിട്ടുണ്ട്. താൻ എങ്ങനെയാണ് ഇവിടെ നിൽക്കേണ്ടതെന്നും വീണ ആര്യയോട് ചോദിക്കുന്നുണ്ട്..

പുതിയ ഗ്രൂപ്പ് രൂപീകരണത്തിന്റെ പോരായ്മയെ കുറിച്ചും ഇരുവരുടെ ഇടയിൽ ചർച്ച നടന്നിരുന്നു. മടിയന്മാരെല്ലാവരും ഒരു ഗ്രൂപ്പിൽ എത്തിയെന്നായിരുന്നു ആര്യയുടെ അഭിപ്രായം. എല്ലാവരും ഉള്ള സമയത്ത് നന്നായി ഗോളടിക്കുന്നുണ്ടെന്ന് വീണ അഭപ്രായപ്പെട്ടു. ഹൗസ് ക്ലീനിങ്ങൊന്നും ഇവരെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ ആര്യയെ തിരുത്തി എല്ലാവരും ചെയ്യുമെന്നും വീണ പറയുന്നു. ചെയ്താൽ കുശാൽ എന്ന് പറഞ്ഞ് അവിടെ നിന്ന് പോകുകയായിരുന്നു ആര്യ.


Click it and Unblock the Notifications











