എലീനയെ കുറ്റപ്പെടുത്തി ആര്യ! അവള്‍ ഓവറാണ്, അതെല്ലാവര്‍ക്കും അറിയാമെന്നും താരം!
ബിഗ് ബോസ് മലയാളം സീസണ്‍ 2നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. കഴിഞ്ഞ തവണത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇത്തവണ പരിപാടി മുന്നേറുന്നത്. ടിക് ടോക് താരങ്ങളും സോഷ്യല്‍ മീഡിയയിലെ താരങ്ങളുമൊക്കെ ഇത്തവണ ബിഗ് ബോസിലുണ്ട്. ടാസ്‌ക്കുകള്‍ക്കിടയിലും അല്ലാതെയുമൊക്കെയായി താരങ്ങള്‍ വഴക്കടിക്കുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഒപ്പമുള്ളവരെക്കുറിച്ച് പലരും രഹസ്യമായ ചര്‍ച്ചകളും നടത്തുന്നുണ്ട്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരായ ആര്യയും എലീനയും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്. എലീന അഭിനയിക്കുകയാണെന്നും മനസ്സിലെന്തൊക്കെയോ വെച്ചാണ് സംസാരിക്കുന്നതെന്നുമായിരുന്നു പലരും പറഞ്ഞത്. പല കാര്യങ്ങളെക്കുറിച്ചും താരം തുറന്നടിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം സിജോയും എലീനയും വഴക്കിട്ടിരുന്നു. എലീനയോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിച്ച് ആര്യ നേരത്തെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ചായിരുന്നു താരം സംസാരിച്ചത്. അലക്‌സാന്‍ഡ്രയ്‌ക്കൊപ്പമിരുന്ന് സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

സിജോയുമായുള്ള വഴക്ക്
മോഡലിംഗിലൂടെ ശ്രദ്ധ നേടിയ സിജോ മാത്യുവും ബിഗ് ബോസിലുണ്ട്. ഇത്തവണ മസിലളിയനായി വിശേഷിപ്പിക്കുന്നത് ഇദ്ദേഹത്തെയാണ്. വ്യായാമം ചെയ്യുന്നതിനെക്കുറിച്ച്ും പ്രോട്ടീന്‍ പൗഡര്‍ കിട്ടാതിരുന്നതിനെക്കുറിച്ചുമൊക്കെ സിജോ സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം സിജോയും എലീനയും വഴക്കിട്ടിരുന്നു. എല്ലാവരോടും പെരുമാറുന്നത് പോലെ തന്നോട് വേണ്ടെന്നും മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിച്ചിട്ട് സംസാരിച്ചാല്‍ മതിയെന്നുമൊക്കെയായിരുന്നു സിജോ എലീനയോട് പറഞ്ഞത്. തന്നെ അലവലാതി എന്ന് വിളിച്ചതായിരുന്നു സിജോയെ പ്രകോപിപ്പിച്ചത്.

ക്ഷമ പറഞ്ഞിരുന്നുവെങ്കില്‍
ആ പ്രശ്‌നം അപ്പോള്‍ത്തന്നെ തീരുമായിരുന്നുവെന്നും എലീനയാണ് അത് വഷളാക്കിയതെന്നുമായിരുന്നു ആര്യ പറഞ്ഞത്. സിജോ ചൂടായപ്പോള്‍ തിരിച്ച് അതേ പോലെ തന്നെ എലീനയും രോഷം കൊണ്ടിരുന്നു. ഒരു ക്ഷണ പറഞ്ഞിരുന്നുവെങ്കില്‍ തീരുന്ന പ്രശ്‌നേമയുണ്ടായിരുന്നുള്ളൂ. എലീന അത് പറയാതിരുന്നതിനാലാണ് സംഗതി വഷളായതെന്നും ആര്യ പറയുന്നു. ആര്യയുടെ കണ്ടെത്തലിനെ അലക്‌സാന്‍ഡ്രയും ശരിവെക്കുകയായിരുന്നു.

ഈഗോയാണ്
ഷി ഈസ് ടൂ മച്ച്. അത് എല്ലാവര്‍ക്കും അറിയാം. ഒരു സോറി അപ്പോഴേ പറഞ്ഞിരുന്നെങ്കില്‍ ഇതിന്റെ വല്ല കാര്യവുണ്ടായിരുന്നോ, ഇത് ഈഗോയല്ലാതെ മറ്റൊന്നുമല്ലെന്നും ആര്യ പറഞ്ഞിരുന്നു. നേരത്തെയും എലീനയോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിച്ച് ആര്യ എത്തിയിരുന്നു. തനിക്ക് എലീനയെ നേരത്തെ അറിയാമെന്നും താനെന്തോ വലിയ സംഭവമാണെന്നാണ് അവളുടെ ധാരണയെന്നും താരം പറഞ്ഞിരുന്നു. താനന്തോ വലിയ കാര്യമാണ് പറയുന്നതെന്ന തരത്തിലാണ് എലീന സംസാരിക്കാറുള്ളതെന്നും ആര്യ നേരത്തെ പറഞ്ഞിരുന്നു.
Recommended Video

നേരത്തെയും
ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ് എലീനയെന്ന് നേരത്തെ ആര്യ പറഞ്ഞിരുന്നു. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്. എലീനയെക്കുറിച്ച് ആര്യ പറയുമ്പോള്‍ മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു. പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് അവളെക്കുറിച്ച് ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നത്. അതുകൊണ്ടാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നും ആര്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications