എടീ പോടീ വിളികളുമായി രോഷം കൊണ്ട പവനെതിരെ ആഞ്ഞടിച്ച് ആര്യയും സംഘവും!രജിത്തല്ല പവനാണ് ശത്രു!
കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് കുറച്ച് ദിവസം പവനെ ബിഗ് ബോസ് മാറ്റിനിര്‍ത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസം താരം ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു. മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും താന്‍ തനിച്ചായിരുന്നുവെന്നും പവന്‍ പറഞ്ഞിരുന്നു. തിരികയെത്തിയ പവനെ രജിത്ത് സന്തോഷത്തോടെയായിരുന്നു വരവേറ്റത്. അതുവരെ നടന്ന കാര്യങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ ഇവര്‍ ഇരുവരും സംസാരിച്ചിരുന്നു. ലക്ഷ്വറി ബജറ്റ് ടാസ്‌ക്കിന് ശേഷമുള്ള ഇവരുടെ സ്‌നേഹവും ഒരുമയും കാണേണ്ടത് തന്നെയായിരുന്നുവെന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്. നേരത്തെ രജിത്തായിരുന്നു മറ്റുള്ളവരുടെ എതിരാളിയെങ്കില്‍ ഇത്തവണ എല്ലാവരും പവനെതിരെ തിരിയുകയായിരുന്നു. ആദ്യദിനത്തില്‍ നാണയം ശേഖരിച്ച് കൂടുതല്‍ പോയിന്റ് നേടിയത് പവനായിരുന്നു.
മത്സരത്തിലെ നിലനില്‍പ്പിനേയും ക്യാപ്റ്റന്‍സി ടാസ്‌ക്കിലെ പങ്കാളിത്തവുമൊക്കെ തീരുമാനിക്കുന്ന ഗെയിമായതിനാല്‍ എല്ലാവരും ശ്രദ്ധയോടെയായിരുന്നു നീങ്ങിയത്. തങ്ങള്‍ക്ക് കിട്ടിയ നാണയങ്ങള്‍ സൂക്ഷിച്ച് വെക്കേണ്ടതായിരുന്നു അടുത്ത കടമ്പ. മോഷണം പോയേക്കാന്‍ സാധ്യതയുണ്ടെന്നും അവരവരുടെ പോയിന്റുകള്‍ എല്ലാവരും സൂക്ഷിക്കണമെന്നും ബിഗ് ബോസും ആവശ്യപ്പെട്ടിരുന്നു. നിധി കാക്കുന്ന ഭൂതത്തപ്പോലെ ശരീരത്തില്‍ കെട്ടിയിട്ടും ഉറങ്ങാതെ കാവലിരുന്നുമൊക്കെയായിരുന്നു ഓരോരുത്തരും തങ്ങളുടെ പോയിന്റുകള്‍ സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലേക്ക് പോവാനായി ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം അരങ്ങേറിയതെല്ലാം അനിഷ്ട സംഭവങ്ങളായിരുന്നു.
Recommended Video

പവന്റെ പെരുമാറ്റം
ബിഗ് ബോസ് നല്‍കിയ നിര്‍ദേശം അനുസരിച്ച് തങ്ങളുടെ കോയിനുകള്‍ എല്ലാവരും സൂക്ഷിക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ പോവുന്നതിനായി തയ്യാറെടുക്കുന്നതിനിടയില്‍ രജിത്തും പവനും തങ്ങളുടെ കെട്ടുകള്‍ കട്ടിലിലേക്ക് ഇട്ടിരുന്നു. ഇത് വീണയും സംഘവും മോഷ്ടിക്കുകയായിരുന്നു. രജിത്തിന്റെ മുഴുവന്‍ പോയിന്റുകളും പവന്റെ കുറിച്ച് പോയിന്റുമാണ്് നഷ്ടമായത്. ഇതേക്കുറിച്ച് മനസ്സിലായതോടെ പവന്‍ ചൂടാവുകയായിരുന്നു. സംസാരിക്കാന്‍ വരുന്നവരോടെല്ലാം താരം തട്ടിക്കയറുന്നുണ്ടായിരുന്നു. എടീ പോടീയെന്നുമൊക്കെ താരം വിളിക്കുന്നുണ്ടായിരുന്നു.

ജസ്ലയോട് പറഞ്ഞ വാക്കുകള്‍
തന്റെ കോയിനെടുത്തത് ജസ്ലയാണോയെന്ന് പവന് സംശയമുണ്ടായിരുന്നു. എടുത്തത് തിരിച്ച് വെക്കാനായിരുന്നു പവന്‍ ആവശ്യപ്പെട്ടത്. താന്‍ എടുക്കുന്നത് നീ കണ്ടോയെന്നായിരുന്നു ജസ്ല ചോദിച്ചത്. തിരിച്ചുവെക്കെടീ എന്ന് പവന്‍ പറഞ്ഞപ്പോള്‍ എടീ പോടീ പ്രയോഗമൊക്കെ വീട്ടില്‍ മതിയെന്നായിരുന്നു ജസ്ല പറഞ്ഞത്. ഈ കളി നീ വീട്ടില്‍ കളിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ജസ്ലയും ചൂടാവുന്നുണ്ടായിരുന്നു. പവന്റെ ഭാഷ മോശമാണെന്ന് ജസ്ലയുള്‍പ്പടെ എല്ലാവരും ഒരുപോലെ പറയുന്നുണ്ടായിരുന്നു.

വീണയോട് പറഞ്ഞത്
താന്‍ ആരേയും എബ്യൂസ് ചെയ്തിട്ടില്ല, നിന്നെ തൊട്ടോ, ദേഹത്ത് സ്പര്‍ശിച്ചിരുന്നോയെന്നൊക്കെ പവന്‍ ചോദിക്കുന്നുണ്ടായിരുന്നു ഇതിനിടയിലായിരുന്നു വീണയും സംസാരിക്കാനായി എത്തിയത്. തന്റെ ഭര്‍ത്താവിനെക്കുറിച്ച് ഇടയ്ക്ക് പവന്‍ പറഞ്ഞിരുന്നുവെന്നും വീണ പറഞ്ഞിരുന്നു. എന്റെ ഭര്‍ത്താവ് ജോലിക്ക് പോവുന്നുണ്ട്. അന്തസ്സായിട്ട് എന്നെ നോക്കുന്നുണ്ട്. അദ്ദേഹത്തിന്‍രെ മോഹം മാറ്റി വെച്ചാണ് അദ്ദേഹം ജോലിക്ക് പോവുന്നത്. നീ തരത്തില്‍ പോയി കളിയെടീയെന്നായിരുന്നു വീണയോട് പവന്‍ പറഞ്ഞത്.

വനിതകളെല്ലാം ഒറ്റക്കെട്ട്
പവന്റെ സംസാരം വളരെ മോശമാണെന്നും മസില് വെച്ച് എന്തും നേടാമെന്നാണ് ധാരണയെന്നുമായിരുന്നു ആര്യയും സംഘവും പറഞ്ഞത്. പവനല്ല രജിത്താണ് പവനെ കളിപ്പിക്കുന്നതെന്നും അങ്ങേരുടെ കൂടെ നിന്ന് മടുക്കുമ്പോള്‍ അവന്‍ ഇങ്ങോട്ടേക്ക് തന്നെ വരുമെന്നുമായിരുന്നു പ്രദീപ് പറഞ്ഞത്. പവനല്ല രജിത്ത് തന്നെയാണ് ഇതിന് പിന്നില്‍, അവന് ബുദ്ധിയൊന്നുമില്ലെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു. ആക്രമിക്കാനായി വരികയാണെങ്കില്‍ ഒന്നും ചെയ്യാതെ നെഞ്ച് വരിച്ച് നിന്നോളണമെന്നും ആര്യയും വീണയും പറയുന്നുണ്ട്.

വീട്ടുകാരുടെ അവസ്ഥ
ഇവന്റെ വീട്ടുകാരുടെ അവസ്ഥയെന്തായിരിക്കുമെന്നാണ് താന്‍ ആലോചിക്കുന്നതെന്ന് ആര്യ പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെയാണോ സ്ത്രീകളോട് പെരുമാറേണ്ടത്. ഇവിടെ കാണിക്കുന്നത് കാണുമ്പോള്‍ അവര്‍ വിഷമിക്കുന്നുണ്ടാവില്ലേ, വെറുതെയല്ല അച്ഛനും അമ്മയ്ക്കും അരികില്‍ നിന്നും മാറിത്താമസിക്കുന്നതെന്ന് വീണയുടെ കമന്റടിച്ചിരുന്നു. ഭാര്യയുടെ ചെലവില്‍ കഴിയുന്നയാളെന്ന കുറ്റപ്പെടുത്തലുകള്‍ ഇത്തവണയുമുണ്ടായിരുന്നു.

ഭാര്യയെ മോശം പറഞ്ഞോ?
എന്റെ ഭാര്യയെക്കുറിച്ച് മോശം പറഞ്ഞാല്‍ താന്‍ പ്രതികരിക്കുമെന്ന് പവന്‍ പലയാവര്‍ത്തി പറയുന്നുണ്ടായിരുന്നു. ആരാണ് മോശമായി പറഞ്ഞത്. അവള്‍ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളെന്നല്ലേ നമ്മള്‍ പറഞ്ഞിട്ടുള്ളത്. പിന്നെന്തിനാണ് അവന്‍ ഇങ്ങനെ പ്രകോപിതനാവുന്നത്. വീട്ടിലിരിക്കുന്നവരെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമെന്താണെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. പവന്‍രെ പെരുമാറ്റത്തെക്കുറിച്ച് ബിഗ് ബോസിന്റെയും മോഹന്‍ലാലിന്റേയും നിലപാട് അറിയുന്നതിനായി കാത്തിരിക്കുകയാണ് ഇവരെല്ലാം.

സുജോയോട് കാണിച്ചത്
സുജോയേയും പവനേയും താരതമ്യം ചെയ്ത് മഞ്ജു സംസാരിച്ചിരുന്നു. പവന് സിനിമയിലേക്കുള്ള അവസരം ലഭിക്കാനായി സുജോ സഹായിച്ചിരുന്നുവെന്ന് തന്നോട് പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷം പവന്‍ സുജോയോട് ചെയ്തത് എന്താണ്, വന്നതിന് ശേഷം മാറ്റി നിര്‍ത്തി നിന്നെക്കുറിച്ച് പുറംലോകം ഇങ്ങനെയാണ് പറയുന്നതെന്ന് പറഞ്ഞ് സുജോയെ വിഷമിപ്പിച്ചിരുന്നു. സുജോയെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും മഞ്ജു പറഞ്ഞിരുന്നു. ചേച്ചിമാരെന്ന നിലയില്‍ സുജോയ്ക്ക് തങ്ങളോട് ബഹുമാനമുണ്ടായിരുന്നു. ദേഷ്യപ്പെട്ടാലും പിന്നീട് വന്ന് സോറി പറയുമായിരുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.


Click it and Unblock the Notifications