കുതന്ത്രം പാളി, ആര്യയുടെയും വീണയുടെയും പ്ലാനിങ് പൊളിച്ച് മത്സരാര്‍ഥികള്‍! ഇരുവരും ജയിലിലേക്ക്

തുടക്കത്തില്‍ ആരാധകര്‍ കരുതിയിരുന്നത് പോലെയല്ല. ബിഗ് ബോസിലെ കളികള്‍ മാറി മറിഞ്ഞിരിക്കുകയാണ്. അടുത്തിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയ അമൃത-അഭിരാമി സഹോദരിമാര്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. അതുപോലെ കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്ക് പുറത്ത് പോയി തിരിച്ച് വന്ന സുജോ, രഘു എന്നിവരെല്ലാം പുതിയ തന്ത്രങ്ങള്‍ പയറ്റാനും തുടങ്ങി.

Recommended Video

Bigg Boss Malayalam : ആര്യയും വീണയും ജയിലില്‍ | FilmiBeat Malayalam

എല്ലാവരും നല്ല പ്രകടനം നടത്തുമ്പോള്‍ ഇതിനിടെ കുടുങ്ങിയ പോയ ചിലരുണ്ട്. ആദ്യം മുന്നിട്ട് നിന്ന വീണയും ആര്യയും ഇപ്പോള്‍ പിന്നിലേക്ക് മാറുന്നതാണ് കഴിഞ്ഞ എപ്പിസോഡിലെ കാഴ്ച. ഗ്രൂപ്പ് ആയി ഗെയിം കളിച്ചവരെ എങ്ങനെയും ജയിലില്‍ എത്തിക്കണമെന്ന് പ്ലാനിങ് നടത്തിയ ഇരുവരും ഇന്നലെ ജയിലിലേക്ക് പോയ കാഴ്ചയാണ് ബിഗ് ബോസില്‍ കാണാന്‍ കഴിഞ്ഞത്.

 ആര്യയും വീണയും ജയിലില്‍

ഇത്തവണ ജയില്‍ ശിക്ഷയ്ക്കായുള്ള മത്സരാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള നോമിനേഷനൊപ്പം മറ്റൊരു അറിയിപ്പ് കൂടി കൊടുത്തിരുന്നു. ഈ ആഴ്ച മുതല്‍ ക്യാപ്റ്റന്‍സി മത്സരാര്‍ഥികളെയും ജയിലില്‍ പോകാനുള്ളവരെയും തിരഞ്ഞെടുക്കുന്നത് വീക്ക്‌ലി ടാസ്‌കുകളില്‍ ലഭിച്ച പോയിന്റുകളെ മാത്രം അടിസ്ഥാനമാക്കിയല്ല. ഇതൊരു യുദ്ധമാണ്. യുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ ഏത് ചാണക്യനീതിയും പ്രയോഗിക്കാം. അത് കൊണ്ട് തങ്ങളുടെ മുന്നോട്ടുള്ള യാത്രയെയും നിലനില്‍പ്പിനെയും സുഗമമാക്കാന്‍കഴിയുന്നത് ആരെയൊക്കെ ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ ആക്കിയാലും ആരെയൊക്കെ ജയിലില്‍ അടച്ചാലുമാണെന്ന് ബുദ്ധിപൂര്‍വ്വം ആലോചിച്ച് തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്.

 ആര്യയും വീണയും ജയിലില്‍

ആര്യയ്ക്കും വീണയ്ക്കും പോയിന്റ് തീരെ കുറഞ്ഞതായിരുന്നു. അതിനാല്‍ ജയിലില്‍ പോവാതെ ഇരിക്കാനും അതിന് പകരം രജിത്തിനെ ജയിലിലാക്കാനും നേരത്തെ മുതല്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടി വീണയും ആര്യയുമായിരുന്നു ജയിലിലേക്ക് പോയത്. അഞ്ച് പേര്‍ ആര്യയെയും വീണയെയും നോമിനേറ്റ് ചെയ്തു. ഒപ്പം രണ്ട് പേര്‍ ആര്യ പേരും പറഞ്ഞിരുന്നു. അങ്ങനെ ഏറ്റവും കൂടുതല്‍ നോമിനേഷനും കുറഞ്ഞ മാര്‍ക്കും ഉള്ളതിനാല്‍ ഇരുവരും ജയിലിലേക്ക് പോയി. വീണയ്ക്ക് നേരത്തെ ലഭിച്ച ജയില്‍ ഫ്രീ കാര്‍ഡ് ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നെങ്കിലും ഇല്ലെന്നായിരുന്നു തീരുമാനം.

 ആര്യയും വീണയും ജയിലില്‍

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ലക്ഷ്വറി ബജറ്റ് ഗെയിമില്‍ എല്ലാവരും ഗംഭീര പ്രകടനം നടത്തിയെങ്കിലും ആര്യയ്ക്കും വീണയ്ക്കും മത്സരിക്കാന്‍ പോലും പറ്റിയിരുന്നില്ല. മറ്റുള്ളവര്‍ പ്രയോഗിച്ച തന്ത്രം ഇവര്‍ക്ക് പ്രയോഗികമായില്ല. ഇതോടെ മറ്റുള്ളവര്‍ ഗ്രൂപ്പ് ആയിട്ടാണ് കളിച്ചതെന്ന് ഇരുവരും ആരോപിച്ചു. രഘുവിനെയും രജിത്തിനെയും നോമിനേറ്റ് ചെയ്യാമെന്ന് നേരത്തെ ഉറപ്പിച്ചാണ് ഇരുന്നത്. ഗുണ്ടായിസം കാണിച്ച് കൊണ്ടാണ് ഇരുവരും സ്വര്‍ണ ഖനനം ചെയ്തതെന്നായിരുന്നു രജിത് ആരോപിച്ചത്. ഇതിനെക്കാള്‍ കടുത്ത ആരോപണം സാന്‍ഡ്രയും ഉയര്‍ത്തി.

ആര്യയും വീണയും ജയിലില്‍

ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ഇരുവരും അകത്തേക്ക് പോയി. എല്ലാവരും ചേര്‍ന്ന് മെനഞ്ഞ തന്ത്രമാണ് തങ്ങളെ ജയിലിലാക്കിയതെന്നും ഇത് പുറത്തറിയിക്കാന്‍ മനപൂര്‍വ്വം പല കാരണങ്ങള്‍ മെനയുകയായിരുന്നു എന്നും ജയിലിലെത്തിയതിന് ശേഷം ആര്യയും വീണയും തമ്മില്‍ പറയുന്നു. ഇത്തവണത്തെ ജയിലില്‍ പോക്ക് നല്‍കുന്നത് മറ്റൊരു സൂചനയാണ്. ആര്യയ്ക്കും വീണയ്ക്കും പിന്തുണ നല്‍കാന്‍ വീട്ടില്‍ ആരുമില്ലെന്നും മത്സര തന്ത്രങ്ങള്‍ മാറ്റാനുള്ള സമയം ആയെന്നും ഇത് വ്യക്തമാക്കുന്നു. അമൃത-അഭിരാമി സഹോദരിമാരുടെ വരവ് വലിയ മാറ്റാണ് ബിഗ് ബോസില്‍ ഉണ്ടാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X