ആര്യയെയും വീണയെയും ഒരു സൈഡിലാക്കി പുതിയ മത്സരാര്‍ഥികള്‍! ബിഗ് ബോസിലെ കളി വേറെ ലെവല്‍
ബിഗ് ബോസിലെ കളികള്‍ മാറി മറിയുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കണ്ട് വരുന്നത്. അതുവരെ ഉണ്ടായിരുന്ന ഗെയിം സ്ടാറ്റജി മാറ്റി പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് പലരും. മറ്റ് ചിലര്‍ അവര്‍ ഗ്രൂപ്പ് കളിക്കുകയാണെന്ന് പറഞ്ഞ് പിന്നില്‍ നിന്നും പണിയുന്നതും കാണാം. കഴിഞ്ഞ ദിവസത്തെ ടാസ്‌കിനെ കുറിച്ച് വീണയും ആര്യയും തമ്മില്‍ സംസാരിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
ഈ ടാസ്‌ക് ഓരോരുത്തരും വ്യക്തിപരമായി കളിക്കേണ്ട ടാസ്‌ക് ആണ്. അവര്‍ കൂടുതല്‍ പോയിന്റ് കളക്ട് ചെയ്‌തെങ്കിലും അവര്‍ ടീമായിട്ടാണ് കളിച്ചത്. അതൊരു വ്യക്തിപരമായ ഗെയിമായിട്ടല്ല സുജോ ഒഴികെയുള്ളവര്‍ കളിച്ചത്. ഒരു പണിയുമെടുക്കാതെ പോയിന്റ് കളക്ട് ചെയ്യുകയായിരുന്നു അവര്‍ എന്നും വീണയോട് ആര്യ പറയുന്നു. ആരൊക്കെയാണ് നോമിനേറ്റ് ചെയ്യേണ്ടതെന്നും ജയിലിലേക്ക് അയക്കേണ്ടതെന്നും നല്ല ബോധ്യമുണ്ടെന്നാണ് ആര്യയുടെ അഭിപ്രായം. അതേ നിലപാട് തന്നെയായിരുന്നു വീണയ്ക്കും.
Recommended Video

ഇതിനിടെ ആര്യയും വീണയും ഗ്രൂപ്പ് ആയി ഇന്നലെ കളിച്ചിരുന്നു. എല്ലാവരും കേറി. നമുക്ക് ഡോറിന് അടുത്ത് പോലും എത്താന്‍ പറ്റുന്നില്ല. അപ്പോഴാണ് നമുക്ക് എല്ലാവര്‍ക്കും കൂടി കളിച്ചാലോ എന്ന ചോദ്യം ഉയര്‍ന്നത്. ഞാന്‍ വീണയും അവര്‍ രണ്ട് പേരും ചേര്‍ന്ന് കളിക്കാമെന്നും സുജോയെ ഞങ്ങള് ബ്ലോക്ക് ചെയ്യാമെന്നും വീണയും നിങ്ങള്‍ രണ്ട് പേരും ഡോറില്‍ തൊടണമെന്നുമായിരുന്നു പ്ലാന്‍.
സുജോയെ മാത്രം ബ്ലോക്ക് ചെയ്യനായിരുന്നു പദ്ധതി. ആര് കേറി എടുത്താലും ചെറിയ ഷെയര്‍ എല്ലാവര്‍ക്കും എടുക്കാമെന്നും തീരുമാനിച്ചു. അത് കൊണ്ടാണ് ഷാജി പ റഞ്ഞിട്ടും അവരെ ബ്ലോക്ക് ചെയ്യാതെ ഞാന്‍ സുജോയെ ബ്ലോക്ക് ചെയ്തത്. ഇവര് അകത്ത് കയറി പുറത്തിറങ്ങിയിട്ട് മുഖത്ത് പോലും നോക്കുന്നില്ലെന്നും ആര്യ പറയുന്നു. ഇങ്ങനെയൊക്കെ ചെയ്തതിന് ശേഷമാണ് മറ്റുള്ളവര്‍ ഗ്രൂപ്പ് കളിക്കുകയാണെന്ന കാര്യം ആര്യ പറയുന്നത്.


Click it and Unblock the Notifications