രജിത്തിനെ ജയിപ്പിച്ച തീരുമാനം സാന്‍ഡ്രയുടേത്! സുജോയെ പിന്തുണച്ച താരത്തെ വിമര്‍ശിച്ച് ആര്യയും വീണയും!

വാശിയേറിയ പോരാട്ടമായിരുന്നു ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം നടന്നത്. പുതിയ ആഴ്ചയിലേക്കുള്ള ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനിടയിലായിരുന്നു കടുത്ത പോരാട്ടം നടന്നത്. രഘു ആദ്യം തന്നെ കീഴടങ്ങിയപ്പോള്‍ മത്സരത്തില്‍ അവശേഷിച്ചത് ആര്യയും രജിത്തുമായിരുന്നു. മത്സരാര്‍ത്ഥിയെ എടുത്ത് നില്‍ക്കുകയെന്ന വലിയ ചലഞ്ചായിരുന്നു ഇരുടീമുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്. ഫുക്രുവായിരുന്നു ആര്യയെ തോളിലെടുത്തത്. സുജോയായിരുന്നു രജിത്തിനെ തോളിലേറ്റിയത്. ആദ്യം ഫിനിഷിങ് പോയിന്റിലേക്കെത്തിയത് സുജോയും സംഘവുമായിരുന്നു. കാഴ്ചക്കാരായുള്ള രഘു, സാന്‍ഡ്ര, രേഷ്മ ഇവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ എന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. രഘുവായിരുന്നു ആദ്യം ഇതേക്കുറിച്ച് പറഞ്ഞത്.

രജിത്താണ് എത്തിയതെന്ന് രഘു പറഞ്ഞപ്പോള്‍ ആ തീരുമാനത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു ആര്യയും സംഘവും. തീരുമാനം അറിയിക്കുന്നത് വരെ ഫുക്രു ആര്യയെ നിലത്ത് നിര്‍ത്തിയിരുന്നില്ല. ബിഗ് ബോസിന്റെ നിര്‍ദേശം വായിച്ചതിന് പിന്നാലെയായി രജിത്ത് അത് തെറ്റിച്ചാണ് ജയിച്ചതെന്ന് ആര്യ ആരോപിച്ചിരുന്നു. ഫോട്ടോ ഫിനിഷ് ചാലഞ്ച് ചെയ്യുകയാണ് തങ്ങളെന്ന് ഇടയ്ക്ക് സുജോയും രജിത്തും പറയുകയും ചെയ്തിരുന്നു. രഘുവാണ് ബിഗ് ബോസ് തന്നെ തീരുമാനം പറയൂയെന്ന് പറഞ്ഞത്. രേഷ്മയോടും സാന്‍ഡ്രയോടും അഭിപ്രായം ചോദിച്ചതിന് ശേഷമായാണ് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചത്. രഘു ആദ്യം തന്നെ രജിത്താണ് ജയിച്ചതെന്ന് പറഞ്ഞിരുന്നു. രേഷ്മ പറഞ്ഞത് ആര്യയാണ് ജയിച്ചതെന്നായിരുന്നു. നിര്‍ണ്ണായകമായ ഉത്തരം സാന്‍ഡ്രയുടേതായിരുന്നു.

Recommended Video

Rajith kumar Wins The Captaincy Task
സാന്‍ഡ്രയുടെ അഭിപ്രായം

സാന്‍ഡ്രയുടെ അഭിപ്രായം

രഘുവും രേഷ്മയും തീരുമാനം പറഞ്ഞതിന് പിന്നാലെയായാണ് സാന്‍ഡ്രയോടും ബിഗ് ബോസ് അഭിപ്രായം ചോദിച്ചത്. ആദ്യമെത്തിയത് സുജോയാണ്. രജിത്തേട്ടനാണ് ജയിച്ചതെന്നായിരുന്നു സാന്‍ഡ്ര പറഞ്ഞത്. നിര്‍ണ്ണായകമായ തീരുമാനമായിരുന്നു സാന്‍ഡ്രയുടേത്. സാന്‍ഡ്ര പറയുന്ന മറുപടി എന്തായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. രജിത്ത്, രഘു, സുജോ, സംഘവുമായി അടുത്ത സൗഹൃദത്തിലാണ് സാന്‍ഡ്ര. അടുപ്പം നോക്കിയല്ല താന്‍ കണ്ടതാണ് പറഞ്ഞതെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു.

സുജോയ്ക്ക് പിന്തുണ

സുജോയ്ക്ക് പിന്തുണ

സുജോയുമായി വീണ്ടും ഒരുമിച്ചിരിക്കുകയാണ് സാന്‍ഡ്ര. ഇടയ്ക്ക് ഇരുവരും പിണങ്ങി നടന്നിരുന്നുവെങ്കിലും വീണ്ടും ഒരുമിച്ചിരിക്കുകയാണ് ഇപ്പോള്‍. മത്സരത്തെക്കുറിച്ചും മറ്റുള്ളവരുടെ പ്രകടനങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിച്ചിരുന്നു. മത്സരം കഴിഞ്ഞതിന് പിന്നാലെയായി സാന്‍ഡ്രയ്ക്ക് അരികിലേക്ക് സുജോ എത്തിയിരുന്നു. രജിത്തേട്ടന്‍ ക്യാപ്റ്റനായതിന്റെ സന്തോഷത്തിലായിരുന്നു സുജോ. അടുത്ത തവണ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി താന്‍ സുജോയെ നോമിനേറ്റ് ചെയ്യുമെന്ന് രജിത്ത് പറഞ്ഞിരുന്നു.

ആര്യയും വീണയും പറഞ്ഞത്

ആര്യയും വീണയും പറഞ്ഞത്

സുജോ പറ്റിച്ചുവെന്നും പ്രണയം നടിച്ച് വഞ്ചിച്ചുവെന്നും ഇനി അവനുമായി കൂട്ടുകൂടാതെ ഒറ്റയ്ക്ക് കളിച്ച് മുന്നേറുമെന്നൊക്കെയല്ലെ സാന്‍ഡ്ര നേരത്തെ പറഞ്ഞതെന്നായിരുന്നു വീണയും ആര്യയും ചോദിച്ചത്. ഇപ്പോള്‍ ബിഗ് ബോസ് ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞ പേര് സുജോയുടേതും. എന്തൊക്കെയായിരുന്നു നേരത്തെ പറഞ്ഞത്. പറഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഇപ്പോള്‍ സാന്‍ഡ്ര അവനൊപ്പം ചേര്‍ന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്.

തേച്ചൊട്ടിക്കാന്‍ വരും

തേച്ചൊട്ടിക്കാന്‍ വരും

താന്‍ സുജോയുടെ പേര് പറഞ്ഞതോടെ എല്ലാവരും കൂടി ഇതേക്കുറിച്ച് ചോദിക്കാന്‍ വരുമെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. അവര് തേച്ചൊട്ടിക്കാന്‍ വരുമെന്ന് രജിത്തും സാന്‍ഡ്രയോട് പറയുന്നുണ്ടായിരുന്നു. ഞാന്‍ കണ്ട കാര്യം പറഞ്ഞു, അത്രയേയുള്ളൂവെന്നായിരുന്നു സാന്‍ഡ്ര പറഞ്ഞത്. സാന്‍ഡ്രയുടെ നിലപാട് മാറ്റത്തെക്കുറിച്ച് ഫുക്രുവും സംസാരിക്കുന്നുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X