ആര്യയും വീണയും പരാജയത്തിലേക്കോ? ജസ്‌ല കാണിച്ചത് പോക്രിത്തരമാണെന്ന് ആര്യ, ബിഗ് ബോസില്‍ കളി മാറി
മത്സരാര്‍ഥികളില്‍ ചിലരുടെ പദ്ധതികള്‍ പൊളിച്ചെഴുതിയ നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് കാണിച്ചത്. രജിത്തിനെ എങ്ങനെയും ജയിലിലെത്തിക്കണമെന്ന് ആഗ്രഹിച്ച് വീണയും ആര്യയും നടത്തിയ ശ്രമങ്ങളായിരുന്നു പാഴായി പോയത്. ഒടുവില്‍ സ്വയം ജയിലിലേക്ക് പോവേണ്ടിയും വന്നു. പുറത്ത് വന്നതിന് ശേഷം കഴിഞ്ഞ ദിവസം നടന്ന ലക്ഷ്വറി ബജറ്റ് ടാസ്‌കിനെ കുറിച്ച് ആര്യ ചര്‍ച്ച ചെയ്യുന്നതും കണ്ടിരുന്നു.
ബിഗ് ബോസിലേക്ക് പുതിയതായി വന്ന അമൃതയും അഭിരാമിയും രജിത്തിനെ ഉപയോഗിക്കുകയാണെന്നാണ് ആര്യ പറയുന്നത്. ജസ്‌ലയ്‌ക്കെതിരെ താന്‍ നാമനിര്‍ദ്ദേശം ചെയ്യുമെന്നും ആര്യ ഉറപ്പിച്ചു. എനിക്ക് കഷ്ടം തോന്നുകയാണ്. രജിത്തിനെ വെറും മണ്ടനാക്കുകയാണ്. പുള്ളി അതിന് നിന്ന് കൊടുക്കുന്നുമുണ്ട്. പക്ഷേ അതേ സമയം ടാസ്‌കില്‍ പുള്ളി മറ്റുള്ളവരെ ഉപയോഗിക്കുന്നുമുണ്ട്.

ജസ്‌ലയെ എവിക്ഷന്‍ ഘട്ടത്തില്‍ നാമനിര്‍ദ്ദേശം ചെയ്‌തേ പറ്റൂ, അമ്മാതിരി പോക്രിത്തരമാണ് അവള്‍ എന്റെ അടുത്ത് കാണിച്ചത്. ഞാന്‍ തല കറങ്ങി വീഴാന്‍ പോയപ്പോള്‍ അവളാണ് എനിക്ക് വെള്ളം കൊണ്ട് തന്നത്. എന്നിട്ടാണ് ആ ഡയലോഗ് അടിച്ചത്. ആര്യ ചേച്ചി എന്നെക്കാളും സ്‌ട്രോംഗ് ആണ്. ആര്യ ചേച്ചി ഗെയിമില്‍ കളിച്ചില്ല എന്നാണ് ജസ്‌ല തന്നോട് പറഞ്ഞതായി ആര്യ വീണയോട് പറഞ്ഞു.
നിലവില്‍ ആര്യയും വീണയും വീട്ടില്‍ ഒറ്റപ്പെട്ടത് പോലെ ഒരു അവസ്ഥയിലാണ്. മറ്റുള്ളവരെല്ലാം രജിത്തിനെ ചുറ്റിപറ്റി ശക്തമായ മത്സരം കളിക്കുകയാണ്. ഇവര്‍ക്ക് ഗ്രൂപ്പ് ആയി കളിക്കാന്‍ ആരുമില്ലെന്നുള്ളതാണ് ശ്രദ്ധേയം. പാഷണം ഷാജി ആയിരുന്നു ഏക ആശ്വാസമെങ്കിലും ഷാജിയെ താഴെയിടാനാണ് മറ്റുള്ളവരുടെ ശ്രമം.


Click it and Unblock the Notifications