ആര്യയെ പൊളിച്ചടുക്കി മോഹന്‍ലാല്‍! ആ വാദം തെറ്റ്! തെളിവ് പുറത്ത്! സുജോയോട് മാപ്പ് പറഞ്ഞ് താരം!

പതിവ് തെറ്റിച്ചുള്ള കാര്യങ്ങളാണ് ഇത്തവണത്തെ ബിഗ് ബോസില്‍ അരങ്ങേറുന്നത്. ഗെയിമിലെ നിയമങ്ങളും നിബന്ധനകളുമൊക്കെ കാറ്റില്‍ പറത്തുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ വാരത്തില്‍ നടന്നത്. മോഹന്‍ലാല്‍ വന്നാല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എലിമിനേഷന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലേക്കെത്തിയ മോഹന്‍ലാല്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു. കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ ഇനി ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. ബിഗ് ബോസ് മത്സരം വ്യക്തിഗതമാണെന്നും ടീമായല്ല പങ്കെടുക്കേണ്ടതെന്നും വീട്ടിനകത്തെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam:ആര്യയുടെ കള്ളങ്ങള്‍ പൊളിച്ചടുക്കി ലാലേട്ടന്‍ | FilmiBeat Malayalam

വീട്ടിനകത്ത് ശീതസമരം നടത്തുന്നവരെ അദ്ദേഹം ഒന്നിപ്പിച്ചിരുന്നു. സുജോ-ഫുക്രു പ്രശ്‌നം പരിഹരിക്കാനായി എന്താണ് ചെയ്യാനാവുകയെന്ന് രഘുവിനോടായിരുന്നു അദ്ദേഹം ചോദിച്ചത്. വീണ-അഭിരാമി വിഷയങ്ങളെക്കെുറിച്ച് പാഷാണം ഷാജിയോടായിരുന്നു ചോദിച്ചത്. രജിത്-ദയ വിഷയങ്ങളെക്കുറിച്ച് ചോദിച്ചത് ആര്യയോടായിരുന്നു. ഇതിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രംഗങ്ങള്‍ കാണിച്ചിരുന്നു. കോടതി ടാസ്‌ക്ക് നടക്കുന്നതിനിടയിലായിരുന്നു ആര്യ ബിഗ് ബോസിനെ വെല്ലുവിളിച്ചത്. ആ രംഗമുള്‍പ്പടെയായിരുന്നു മോഹന്‍ലാല്‍ വീണ്ടും കാണിച്ചത്. ഇതിന് പിന്നാലെയായാണ് ആര്യ സുജോയോട് മാപ്പ് പറഞ്ഞത്.

ആര്യയുടെ വെല്ലുവിളി

ആര്യയുടെ വെല്ലുവിളി

കോടതി ടാസ്‌ക്ക് നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആര്യ ബിഗ് ബോസിനെ വെല്ലുവിളിച്ചത്. ടാസ്‌ക്കിനിടയില്‍ താന്‍ സുജോയുടെ കാല് പിടിച്ചുവലിച്ചിട്ടില്ലെന്നും അത് തെളിയിക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. ഇതിന് ശേഷമായി നടന്ന ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പരാജയപ്പെട്ടപ്പോള്‍ ഇതുംകൂടി തെളിയിച്ചില്ലെങ്കില്‍ തന്റെ കുഞ്ഞാണേ, താന്‍ ഈ ഷോ ക്വിറ്റ് ചെയ്യുമെന്നും ആര്യ പറഞ്ഞിരുന്നു. ലാലേട്ടനോട് ഇതേക്കുറിച്ച് പറയാനുണ്ടെന്നും ഇത് തെളിയിക്കണമെന്ന് കൂടി താരം ആവശ്യപ്പെട്ടതോടെയാണ് വാരാന്ത്യത്തിലെ എപ്പിസോഡില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തത്.

കാല് പിടിച്ചുവലിച്ചിട്ടില്ല

കാല് പിടിച്ചുവലിച്ചിട്ടില്ല

താന്‍ കാലില്‍ പിടിക്കാനായി നിലത്ത് സുജോയ്ക്ക് അരികിലായി ഇരുന്നിരുന്നുവെന്നും പിടിച്ച് വലിച്ചിട്ടില്ലെന്നും ആവര്‍ത്തിക്കുകയായിരുന്നു ആര്യ. താന്‍ കാലില്‍ പിടിച്ച് വലിച്ചിരുന്നുവെങ്കില്‍ സുജോയ്ക്ക് അനങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും ആര്യ പറയുന്നുണ്ടായിരുന്നു. ഈ വാദത്തില്‍ താരം ഉറച്ചുനിന്നതോടെയാണ് ഇക്കാര്യം അനുകൂലിക്കുന്നവരെക്കുറിച്ചും സുജോയുടെ വാദത്തെ പിന്തുണക്കുന്നവരെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചത്. ദയയും വീണയും ആര്യയെ പിന്തുണയ്ക്കുകയായിരുന്നു.

കാലില്‍ പിടിച്ചുവെന്ന് സുജോ

കാലില്‍ പിടിച്ചുവെന്ന് സുജോ

ആര്യ തന്റെ കാലില്‍ പിടിച്ചിരുന്നുവെന്ന് സുജോ മാത്യു പറഞ്ഞിരുന്നു. ആര്യ കാലില്‍ പിടിക്കാന്‍ സാധ്യതയുണ്ടെന്ന് രഘു മുന്‍പ് വിവരം തന്നിരുന്നു. അതിനാല്‍ത്തന്നെ താന്‍ കരുതിയാണ് മുന്നോട്ട് നീങ്ങിയത്. തന്റെ കാലില്‍ ആര്യ പിടിക്കുന്നത് കൃത്യമായി അറിഞ്ഞിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ആര്യ നിലത്തിരിക്കുന്നത് മാത്രമാണ് താന്‍ കണ്ടതെന്നും കാലില്‍ പിടിച്ചോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.

നുണ പറഞ്ഞതിന് കാരണം

നുണ പറഞ്ഞതിന് കാരണം

ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കരികിലേക്ക് എത്തിയ സുജോ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ആര്യ പറഞ്ഞിരുന്നു. താന്‍ കാലില്‍ പിടിച്ചില്ലെന്നായിരുന്നു അന്ന് സുജോ പറഞ്ഞത്. ഇപ്പോ സുജോ കള്ളം പറയുകയാണ്, ഇതില്‍ തനിക്ക് സങ്കടമുണ്ടെന്നും താരം പറഞ്ഞതോടെയാണ് അരികിലിരിക്കുന്ന സുജോയോട് മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചത്. ആര്യ കാലില്‍ പിടിച്ചിരുന്നുവെന്നും ബിഗ് ബോസ് വീട്ടില്‍ തനിക്കേറെ അടുപ്പമുള്ളയാളായതിനാല്‍ ഇതേക്കുറിച്ച് മുഖത്ത് നോക്കി പറയാനാവാത്തതിനാല്‍ താന്‍ കള്ളം പറയുകയായിരുന്നുവെന്ന് സുജോയും സമ്മതിക്കുകയായിരുന്നു.

രംഗങ്ങള്‍ കാണിച്ചു

രംഗങ്ങള്‍ കാണിച്ചു

രണ്ട് കാര്യങ്ങളെക്കുറിച്ചായിരുന്നു ആര്യ പറഞ്ഞത്. ടാസ്‌ക്കിനിടയില്‍ സുജോയുടെ കാല് പിടിച്ചിട്ടില്ലെന്നതായിരുന്നു ഒന്നാമത്തെ കാര്യം. ജയിലില്‍ കിടന്നപ്പോള്‍ സുജോ വന്ന് കാലില്‍ പിടിച്ചില്ലെന്ന് പറഞ്ഞതായിരുന്നു രണ്ടാമത്തെ കാര്യം. ഇവയിലേതാണ് തെളിയിക്കേണ്ടതെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. താന്‍ കാലില്‍ പിടിച്ചുവെന്ന് പറയുന്ന രംഗം കാണിക്കാനായാണ് ആര്യ ആവശ്യപ്പെട്ടത്. രണ്ടാമത്തെ റൗണ്ടില്‍ മുന്നോട്ട് കുതിക്കുന്ന സുജോയുടെ കാലില്‍ പിടിക്കുന്ന ദൃശ്യമായിരുന്നു മോഹന്‍ലാല്‍ കാണിച്ചത്.

ആര്യ മാപ്പ് പറഞ്ഞു

ആര്യ മാപ്പ് പറഞ്ഞു

അതുവരെ ആത്മവിശ്വാസത്തോടെ നിന്നിരുന്ന ആര്യയുടെ മുഖം പെട്ടെന്ന് മ്ലാനമാവുകയായിരുന്നു. അരികിലിരുന്ന സുജോയോട് സോറി ഡാ എന്ന് പറഞ്ഞ് ക്ഷമ ചോദിക്കുകയായിരുന്നു താരം. ആര്യ കാലില്‍ പിടിച്ചുവെന്ന് വ്യക്തമാക്കുന്ന രംഗങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ബിഗ് ബോസിനെ വെല്ലുവിളിച്ചതിന് പിന്നാലെയായാണ് ഈ രംഗങ്ങള്‍ വൈറലായി മാറിയത്. ഇത്തരം രംഗങ്ങള്‍ എപ്പോഴും കാണിക്കാനാവില്ലെന്നായിരുന്നു മോഹന്‍ലാല്‍ പിന്നീട് പറഞ്ഞത്.

ചോദിച്ച് വാങ്ങിയ പണി

ചോദിച്ച് വാങ്ങിയ പണി

ആര്യ ശരിക്കും പണി ചോദിച്ച് വാങ്ങുകയായിരുന്നുവെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ടാസ്‌ക്കിന് പിന്നാലെയായി താരം വെല്ലുവിളി നടത്തിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. താന്‍ നുണ പറഞ്ഞതായി സുജോ സമ്മതിച്ചപ്പോള്‍ താന്‍ രക്ഷപ്പെട്ടുവെന്നായിരുന്നു ആര്യ കരുതിയത്. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയില്‍ പതറി നില്‍ക്കുകയായിരുന്നു താരം. വെല്ലുവിളിയില്‍ പരാജയപ്പെട്ടതിന് പിന്നാലെയായാണ് താരം സുജോയോട് ക്ഷമ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X