വീണ പുറത്തു പോകാൻ കാരണം ഞാൻ, ആ കേസാണ് പ്രശ്നമായത്, വീട്ടിനുളളിൽ ആര്യയുടെ കുമ്പസാരം
ബിഗ് ബോസ് ഹൗസിൽ എത്തുന്നതിന് മുൻപ് തന്നെ വീണയും ആര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. പുറത്തെ പോലെ തന്നെ അകത്തും ആദ്യം മുതൽ 60ാം ദിവസം വരെ ഒറ്റക്കെട്ടായിട്ടായിരുന്നു നിന്നത്. ആര്യ- വീണ സൗഹൃദം ബിഗ് ബോസ് ഹൗസിൽ ചർച്ചയായിരുന്നു. ടാസ്ക്കിൽ ഇരു ഗ്രൂപ്പുകളിൽ ആണെങ്കിൽ പോലും പരസ്പരം സഹായിക്കാറുണ്ട്. ഇത് പലപ്പോഴും വീട്ടിൽ ചർച്ചയായിരുന്നു.
വീണ പുറത്തു പോകുമ്പോൾ പൊട്ടിക്കരയുന്ന ആര്യയെയാണ് കണ്ടത്. വീണ ഇതിന് മുൻപും എലിമിനേഷനിൽ വന്നിട്ടുണ്ട്. എന്നാൽ അന്നൊന്നും കാണാത്ത ഒരു ടെൻഷൻ ആര്യയുടെ മുഖത്തുണ്ടായിരുന്നു. റിസൾട്ട് പ്രഖ്യാപിച്ചതിനു ശേഷം പൊട്ടിക്കരയുകയായിരുന്നു ആര്യ. കരച്ചിലിന്റെ ഇടയിലുംഞാൻ കാരണമാണ് നീ ഔട്ട് ആയതെന്ന് ആര്യ പറയുന്നുണ്ടായിരുന്നു.
Recommended Video

സാൻഡ്ര, സുജോ, അഭിരാമി, അമൃത എന്നിവരുടെ ഫലം ആദ്യം തന്നെ വെളിപ്പെടുത്തുകയായിരുന്നു. ആദ്യം സാൻഡ്ര, പിന്നീട് സുജോ, അഭിരാമി, അമൃത എന്നിങ്ങനെയുള്ള ഓഡറിലായിരുന്നു റിസൾട്ട് പ്രഖ്യാപിച്ചത്. പാഷണം ഷാജിയും വീണയുമായിരുന്നു അവസാനം. ശക്തരായ മത്സരാർഥികൾ എന്നതിലുപരി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എവിക്ഷനിൽ ഇവരേക്കാൾ ഏറെ ടെൻഷനടിച്ചത് ആര്യ ആയിരുന്നു. കാരണം ഇരുവരും ആര്യയുടെ അടുത്ത സുഹൃത്തുക്കളാണ്. ആര് പോയാലും ഒരുപോലെ വേദനയായിരിക്കും.

ബിഗ് ബോസ് ഹൗസിൽ അധികം കരയുന്ന ആര്യയെ ആരും കണ്ടിട്ടില്ല. ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് സങ്കടപ്പെട്ടിരിക്കുന്ന ആര്യയെ കണ്ടിട്ടുള്ളത്. എന്നാൽ വീണയുടെ വിടപറച്ചിൽ ആര്യയെ വളെരയധികം തളർത്തിയിട്ടുണ്ട്. പൊട്ടി കരയുകയായിരുന്നു. കരച്ചിൽ പിടിച്ചു വയ്ക്കാൻ വീണയും ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞതിനു ശേഷം ഏറ്റവും അവസാനമായിരുന്നു ആര്യയുടെ അടുത്ത് എത്തിയത്. ഡീ എന്ന് വിളിച്ചപ്പാടെ ഞാൻ കാരണമാണ് നീ ഇപ്പോൾ പോകുന്നതെന്ന് പറഞ്ഞ് ആര്യ കരയാൻ തുടങ്ങി. ഇതുതന്നെ വീണ പുറത്തു പോകുംവരെ ആവർത്തിച്ചു കൊണ്ടിരുന്നു.

എല്ലാവരുടേയും മുന്നിൽ വെച്ചായിരുന്നു ആര്യ ഇത് പറഞ്ഞത്. തുടർന്ന് ഇരുവരും പെട്ടി പാക്ക് ചെയ്യുന്നതിന് വേണ്ടി റൂമിലേയ്ക്ക് പോയി. പോകുമ്പോഴും ഇതേ കാര്യം തന്നെയാണ് ആര്യ ആവർത്തിക്കുന്നത്. ഞാൻ കാരണമാണ് നീ ഇപ്പോൾ പുറത്തു പോകുന്നത്. ഞാൻ സുജോയുടെ കാര്യത്തിൽ കേസ് കൊടുത്തത് കൊണ്ടാണ് പ്രേക്ഷകർ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് ആര്യ പറഞ്ഞു. എന്നാൽ അവശ്യമില്ലാത്ത ഒരു കാര്യവും പറയരുതെന്നായിരുന്നു വീണയുടെ മറുപടി. താനും ഉടനെ വരുമെന്ന് ആര്യയും പറയുന്നു.

ടാസ്ക്കിനിടെ ആര്യ സുജോയുടെ കാലിൽ പിടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ആര്യയെ ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. എന്നാൽ താൻ പിടിച്ചില്ലെന്ന് ഉറച്ചു നിൽക്കുകയായിരുന്നു ആര്യ. ഭൂരിഭാഗം പേരും സുജോയ്ക്ക് ഒപ്പമായിരുന്നു നിന്നിരുന്നത്. ഈ സംഭവം ബിഗ് ബോസ് കോടതിയിൽ എത്തി. അവിടേയും ജയം സുജോയ്ക്കായിരുന്നു. എന്നാൽ തന്റെ പക്ഷത്ത് ഉറച്ചു നിന്ന് ആര്യ ബിഗ് ബോസിനെ ചലഞ്ച് ചെയ്യുകയായിരുന്നു. മോഹൻലാൽ വന്നപ്പോൾ ആ വീഡിയോ കാണിക്കുകയും ആര്യയുടെ വാദം വ്യാജമാണെന്ന് തെളിയുകയും ചെയ്തു.


Click it and Unblock the Notifications











