വീണയുടെ സംശയത്തിന് മറുപടിയുമായി ആര്യ! മത്സരം മുറുകുന്നതിനിടയില്‍ പയറ്റാന്‍ പുതിയ തന്ത്രങ്ങള്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ രണ്ട് താരങ്ങളാണ് ആര്യയും വീണയും. ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും നേരത്തെ അറിയുന്നവരാണെന്നും ഇരുവരും പറഞ്ഞിരുന്നു. 16 പേരുമായി തുടങ്ങിയ പരിപാടിയില്‍ നിന്നും കുറച്ചധികം പേരാണ് ഇതുവരെയായി പുറത്തേക്ക് പോയത്. എലിമിനേഷനിലൂടെയല്ലാതെയും ചിലരൊക്കെ ഇത്തവണ പുറത്തേക്ക് പോയിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ഇവര്‍ പോയത്. ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാണ് ഇവരെത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ആരാധകര്‍ മാത്രമല്ല ബിഗ് ഹൗസിലുള്ളവരും കാത്തിരിക്കുകയാണ് ഇവരുടെ തിരിച്ചുവരവ്.

മത്സരത്തിന്റെ ലെവല്‍ മാറുന്തോറും അനിഷ്ട സംഭവങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വാക്ക് തര്‍ക്കങ്ങളും കൈയ്യാങ്കളിയുമൊക്കെ പതിവ് സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നല്‍കി ഇടയ്ക്ക് ബിഗ് ബോസും പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളായവരും ഇടയ്ക്ക് വഴക്കിടുന്നുണ്ട്. ആര്യയെ നോമിനേറ്റ് ചെയ്യേണ്ടി വന്നതിലെ സങ്കടത്തെക്കുറിച്ച് തുറന്നുപറഞ്ഞും വീണ എത്തിയിരുന്നു. മത്സരത്തെ അതിന്റേതായ സ്പിരിറ്റില്‍ എടുത്ത് മുന്നേറുകയാണ് ആര്യ. എന്നാല്‍ വീണയാവട്ടെ ഇടയ്ക്ക് അത് മറന്നുപോവാറുമുണ്ട്. മത്സരത്തില്‍ എങ്ങനെ നില്‍ക്കണമെന്ന് ചോദിച്ചായിരുന്നു കഴിഞ്ഞ ദിവസം ആര്യയ്ക്കരികിലേക്ക് വീണ എത്തിയത്.

ഫേക്കാണോയെന്ന് കരുതില്ലേ?

ഫേക്കാണോയെന്ന് കരുതില്ലേ?

മത്സരാര്‍ത്ഥികളെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. ജനുവിനല്ല പലരുമെന്നും ഫേക്കായാണ് പെരുമാറുന്നതെന്നും മത്സരാര്‍ത്ഥികള്‍ തന്നെ പറഞ്ഞിരുന്നു. യഥാര്‍ത്ഥ വ്യക്തിത്വത്തെ ഇത്രയും ദിവസമൊന്നും ആര്‍ക്കും മറച്ചുവെക്കാനാവില്ലെന്നും വൈകാതെ തന്നെ അത് പുറത്തുവരുമെന്നും പലരും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വീണയും ഇതേ സംശയമായിരുന്നു ആര്യയോട് ചോദിച്ചത്. നമ്മള്‍ ഫേക്കാണെന്ന് അവര്‍ കരുതില്ലേയെന്നായിരുന്നു വീണയുടെ സംശയം. അതേക്കുറിച്ചോര്‍ത്താണ് തനിക്ക് പേടിയെന്നും വീണ പറയുന്നുണ്ടായിരുന്നു.

നീയായിട്ട് നില്‍ക്കുക

നീയായിട്ട് നില്‍ക്കുക

അതേക്കുറിച്ചോര്‍ത്ത് പേടിക്കേണ്ട കാര്യമില്ലെന്ന മറുപടിയായിരുന്നു ആര്യ നല്‍കിയത്. എന്തിനാണ് അതൊക്കെ ചിന്തിച്ച് പേടിക്കുന്നത്. നീയെന്താണോ, എങ്ങനെയാണോ, അതേ പോലെ തന്നെ നിലനില്‍ക്കുക. അങ്ങനെയാണ് ചെയ്യേണ്ടതെന്ന മറുപടിയായിരുന്നു ആര്യ നല്‍കിയത്. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു, എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ചൊന്നും ബോദര്‍ ചെയ്യേണ്ട കാര്യമില്ലെന്നും ആര്യ പറഞ്ഞിരുന്നു.

പോസിറ്റീവും നെഗറ്റീവും

പോസിറ്റീവും നെഗറ്റീവും

നമ്മളെ പോസിറ്റീവായിട്ടും നെഗറ്റീവായിട്ടുമൊക്കെ കാണുന്നവര്‍ പുറത്തുണ്ട്. ഫേക്കാണെന്ന് വിചാരിക്കുന്നവര്‍ അങ്ങനെ കരുതട്ടെ. പുറത്തുള്ളവരായാലും അകത്തുള്ളവരായാലും ഓരോരുത്തരേയും പിടിച്ചിരുത്തി നമ്മള്‍ ഇങ്ങനെയാണെന്ന് പറയാനൊന്നും നമുക്ക് കഴിയില്ല. ഈ ഗെയിമിന് പുറത്തായാലും നമ്മലെ പോസിറ്റീവായും നെഗറ്റീവായും കാണുന്നവരുണ്ട്. വലിയൊരു വൈഡ് ഫ്രേമില്‍ കാണുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും ആര്യ പറയുന്നു.

 എന്താണ് കാണിക്കുന്നതെന്നറിയില്ല

എന്താണ് കാണിക്കുന്നതെന്നറിയില്ല

നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് നമുക്കറിയില്ല. പരിപാടിയില്‍ എന്തൊക്കെയാണ് കാണിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ചും നമുക്കറിയില്ല. ഒന്നും അറിയില്ല. ഈ കാണുന്നത് മാത്രമേയുള്ളൂ. ആ കാണിക്കുന്നതെന്താണെന്ന് ചിന്തിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ആര്യ പറയുന്നു. മത്സരത്തില്‍ സൗഹൃദത്തിന് സ്ഥാനമില്ലെന്നും വേണ്ടി വന്നാല്‍ നീ എന്നേയും ഞാന്‍ നിന്നേയുമൊക്കെ നോമിനേറ്റ് ചെയ്യേണ്ടി വരുമെന്നും ആര്യ നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X