ഏറ്റവും കൂടുതൽ വോട്ടുമായി രജിത്തും ദയയും, നോമിനേറ്റ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി ആര്യ

ബിഗ് ബോസ് അതിന്റെ ആറാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ഗെയിമും മുറുകുകയാണ്. എവിക്ഷനോട് കൂടിയാണ് ഓരോ ആഴ്ചയും ആരംഭിക്കുന്നത്. ഇത്തവണയും പതുവ് പോലെ തന്നെ ബിഗ് ബോസിൽ എവിക്ഷൻ നടന്നു. എട്ട് പേരാണ് ഇക്കുറി എലിമിനേഷൻ ലിസ്റ്റിൽ എത്തിയിരിക്കുന്നത്. ക്യാപ്റ്റനായ പാഷാണം ഷാജി, ഫുക്രു,എലീന , ബിഗ് ബോസ് നൽകിയ ഫ്രീ കാർഡിലൂടെ ജസ്ലയും എലിമിനേഷനി നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

കൃത്യമായ കാരണത്തോട് കൂടി മാത്രമേ ആളെ നോമിനേറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. പേര് പറയുമ്പോൾ തന്നെ ബിഗ് ബോസ് കാരണവും ആരായാറുണ്ട്. ഇക്കുറി ആര്യ നോമിനേറ്റ് ചെയ്തത് ഡോക്ടർ രജിത് കുമാറിനേയും ദയ ആശ്വതിയേയും ആയിരുന്നു. ഇവരെ നോമിനേറ്റ് ചെയ്യാനുള കാരണം വ്യക്തമാക്കുകയാണ് ആര്യ

എട്ട് പേർ നോമിനേഷനിൽ

ഇക്കുറി എട്ട് പേരാണ് എലിമിനേഷനിൽ ഉൾപ്പെട്ടിട്ടുള്ളത്. രജിത് കുമാർ, ദയ അശ്വതി, മഞ്ജു പത്രോസ്, വീണ, ജസ്ല, പ്രദീപ്, ആര്യ, ആർ ജെ സൂരജ് എന്നിവർക്കാണ് നേമിനേഷനുകൾ ലഭിച്ചിരിക്കുന്നത്. ജസ്ല ഫ്രീ കാർഡിലൂടെ ഇക്കുറി രക്ഷപ്പെട്ടിട്ടുണ്ട് . ആര്യ ബിഗ് ബോസ് നൽകിയ ഫ്രീ കാർഡ് ഉപയോഗിച്ചിട്ടില്ല.

Recommended Video

Bigg Boss Malayalam Season 2 Episode 37 Review | FilmiBeat Malayalam
 രജിത്  കുമാർ-ദയ അശ്വതി

രജിത് കുമാറിനേയും ദയ അശ്വതിയേയുമാണ് ആര്യ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ആദ്യം ദയ നോമിനേറ്റ് ചെയ്യാനുള്ള കാരണമാണ് ആര്യ വ്യക്തമാക്കിയിരിക്കുന്നത്. തനിയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ആളാണ് ദയ ചേച്ചി. പുറത്ത് അവരെ കുറിച്ച് നിരവധി കഥകൾ കേട്ടിട്ടുണ്ട്. എന്നാൽ അവർ അതുപോലെ ഒന്നുമല്ല. പാവവും ശുദ്ധയുമാണ്. എന്നാൽ ബിഗ് ബോസ് ഹൗസിനെ കുറിച്ചും ഇവിടെ നിൽക്കേണ്ട രീതിയെ കുറിച്ചും ടാസ്ക്കിനെ കുറിച്ചും നോമിനേഷനെ കുറിച്ചും അവർക്ക് ഇപ്പോഴും ധാരണയില്ല എന്നാണ് താൻ മനസ്സിലാക്കുന്നത്. കൂടാതെ ഒരാളിലേയ്ക്ക് മാത്രമായി ചേച്ചി ഒതുങ്ങി പോകുന്നതായി തോന്നുന്നു. അത് ഡോക്ടർ രജിത് ആണ്. അദ്ദേഹത്തെ ഞാൻ കുറ്റം പറയില്ല. അദ്ദേഹം അതിനെ പിന്തുണക്കുന്നുണ്ട്. ബാക്കിയുള്ളവർ ചെയ്യുന്നതൊന്നും ചേച്ചി കാണുന്നതുമില്ല.

ഡോക്ടർ  രജിത് കുമാർ

രണ്ടാമതായിട്ടാണ് ഡോക്ടർ രജിത് കുമാറിന്റെ പേര് ആര്യ പറഞ്ഞത്. ബിഗ് ബോസ് ഗെയിം എന്താണെന്ന് വളരെ വ്യക്തമായി അരച്ച് കലക്കി കുടിച്ചതിന് ശേഷമാണ് അദ്ദേഹം വീട്ടിൽ എത്തിയിരിക്കുന്നത്. ആദ്യം മുതൽ ഇപ്പോൾ വരെ ഈ വീട്ടിൽ നിൽക്കുന്നത് സ്ഥിരമായ ഒരു രീതിയിലൂടെയാണ്. അതുകൊണ്ട് താൻ ഡോക്ടർ രജിത് കുമാറിനേയും നോമിനേറ്റ് ചെയ്യുന്നതായി ആര്യ പറഞ്ഞു.

 രജിത്തും ദയയ്ക്കുമെതിരെ

മോഹൻലാൽ എത്തിയ വാരാന്ത്യം എപ്പിസോഡിന് ശേഷം രജിത് കുമാറും ദയയും ബിഗ് ബോസ് ഹൗസിൽ വൻ ചർച്ച വിഷയമായിട്ടുണ്ട്. ഇനി അവരോട് രണ്ട് പേരോടും മിണ്ടരുതെന്നുള്ള തീരുമാനത്തിലാണ് ആര്യയും പാഷാണം ഷാജിയും. പ്രദീപുമായുള്ള ചർച്ചയിലാണ് ഇനി അവരെ അധികം മൈന്റ് ചെയ്യരുതെന്നുളള തീരുമാനം പാഷാണം ഷാജി പറയുന്നത്. അതിനെ ആര്യ അനുകൂലിക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X