ആര്യയ്ക്ക് സര്‍പ്രൈസ് നല്‍കി ബിഗ് ബോസ്! ആഗ്രഹിച്ച കാര്യം സഫലീകരിച്ച സന്തോഷത്തില്‍ താരം!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. ബിഗ് ബോസ് മലയാളത്തിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയാണ് താരം. ആര്യയുമായി എല്ലാവരും സൗഹൃദത്തിലാണ്. മികച്ച പിന്തുണയാണ് പ്രേക്ഷകരും താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായി ടാസ്‌ക്കില്‍ സജീവമായിരുന്നു താരം. മകളുടെ പിറന്നാളാണ് ഫെബ്രുവരി 18നെന്ന് താരം പറഞ്ഞിരുന്നു. താന്‍ ഒപ്പമില്ലാത്ത പിറന്നാള്‍ കൂടിയാണ് ഇത്തവണത്തേതെന്ന സങ്കടവും താരം പങ്കുവെച്ചിരുന്നു. ജയിലില്‍ കഴിയുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. താന്‍ ജയിലിലേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.

രജിത് അങ്കിളിന് കൈക്ക് വയ്യെന്നും അതിനാലാണ് അമ്മ ജയിലിലേക്ക് വന്നത്. വിചാരിക്കുന്നത് പോലെ അത്ര മോശമല്ല ജയില്‍ ജീവിതമെന്നും ആര്യ പറഞ്ഞിരുന്നു. തന്നെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ടെന്നും ആര്യ റോയയോട് പറയുന്നുണ്ടായിരുന്നു. മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ബിഗ് ബോസിലേക്കെത്തിയതിന് ശേഷം താന്‍ കൂടുതലും മിസ്സ് ചെയ്യുന്നത് മകളെയാണെന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് ബിഗ് ബോസ് ആര്യയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. നാളുകളായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന കാര്യം നടന്നതിന്റെ സന്തോഷത്തിലായിരുന്നു ആര്യ.

ആര്യയ്ക്ക് ലഭിച്ച സര്‍പ്രൈസ്

ആര്യയ്ക്ക് ലഭിച്ച സര്‍പ്രൈസ്

മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസുമായും ഇടയ്ക്ക് ബിഗ് ബോസ് എത്താറുണ്ട്. ഒന്നിന് പിന്നാലെ ഒന്നൊന്നായി സര്‍പ്രൈസുകള്‍ നല്‍കുമ്പോള്‍ തന്റെ ഊഴം എപ്പോഴാണെന്ന് അറിയാനായ കാത്തിരിക്കുകയായിരുന്നു ആര്യ. ആര്യയ്ക്ക് ഇതുവരെ സര്‍പ്രൈസൊന്നും ലഭിച്ചില്ലല്ലോയെന്ന് ഇടയ്ക്ക് മറ്റുള്ളവരും പറയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ആര്യയെ ഞെട്ടിച്ചത്. പിറന്നാളുകാരിയായ റോയയായിരുന്നു അമ്മയ്ക്ക് മുന്നിലേക്ക് എത്തിയത്.

Recommended Video

Bigg Boss Malayalam | Fukru kicks Rajith | Episode 45 Review | Filmibeat Malayalam
വീഡിയോ സഹിതം

വീഡിയോ സഹിതം

പതിവില്‍ നിന്നും വ്യത്യസ്തമായി വീഡിയോ സഹിതമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. അവള്‍ വലിയ കുട്ടിയായെന്നായിരുന്നു ആര്യ പറഞ്ഞത്. ഇല്ല മുടിക്ക് നീളം വെച്ചതാണെന്നായിരുന്നു വീണയുടെ കണ്ടെത്തല്‍. എന്റെ ബര്‍ത് ഡേയാണ് ഞങ്ങളിവിടെ ചെറുതായിട്ട് സെലിബ്രേറ്റ് ചെയ്തു, ചെറിയൊരു കേക്ക് മേടിച്ചു, ഉറപ്പായിട്ടും അത് അവന്‍ പഠിപ്പിച്ചതാണ്. അവന്‍ വളരെ പ്ലസന്റാക്കി പഠിപ്പിച്ച് വിട്ടിരിക്കുകയാണ്. വീണയോട് സംസാരിക്കുന്നതിനിടയിലായിരുന്നു ആര്യ സന്തോഷം പ്രകടിപ്പിച്ചത്.

മമ്മി ജയിച്ച് വന്നിട്ട്

മമ്മി ജയിച്ച് വന്നിട്ട്

മമ്മി ജയിച്ച് വന്നിട്ട് വലിയ കേക്ക് മുറിക്കാമെന്നൊക്കെ, പാവം എന്റെ കുഞ്ഞെന്നും ആര്യ പറഞ്ഞിരുന്നു. എന്റെ പൊന്നാണ്. സൂപ്പറെന്നായിരുന്നു വീണ പറഞ്ഞത്. ബിഗ് ബോസിലേക്ക് വരുന്നതിന് മുന്‍പ് തന്നെ സുഹൃത്തുക്കളാണ് ആ്‌ര്യയും വീണയും. ഇവരുടെ സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും തുറന്നുസംസാരിക്കാറുണ്ട്. അതിനിടയിലായിരുന്നു മകളെക്കണ്ട സന്തോഷവും പങ്കുവെച്ചത്.

ആ ഭാരം പോയി

ആ ഭാരം പോയി

പിറന്നാളായിട്ട് അവളുടെ ശബ്ദം പോലും കേള്‍ക്കാനായില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു താനെന്ന് ആര്യ പറഞ്ഞിരുന്നു. വീഡിയോ കണ്ടപ്പോള്‍ നിനക്ക് ലോട്ടറി അടിച്ച് സന്തോഷമായിരുന്നില്ലേ, അവള്‍ മെലിഞ്ഞു, ക്ഷീണിച്ചു, ഹൈറ്റ് വെക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ മെലിയുമെന്നായിരുന്നു വീണ പറഞ്ഞത്. പുതിയ ഉടുപ്പായിരിക്കും അത്. അവന്‍ വാങ്ങിച്ചുകൊടുത്തത്. ചേച്ചി വന്നിട്ട് വലിയ കേക്ക് കട്ട് ചെയ്യാമെന്നാണ് അവന്‍ പറഞ്ഞത്. വലിയൊരു ഭാരമാണ് ഇപ്പോള്‍ മാറിക്കിട്ടിയതെന്നും ആര്യ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X