ടാസ്കിനിടെ ആര്യയ്ക്ക് പരിക്കേറ്റു! ഒടുവിൽ മത്സരം വിജയിച്ച് ദയ അശ്വതിയും ടീമും
ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പ് 72 ദിവസങ്ങളും കഴിഞ്ഞ് മുന്നേറുകയായിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന പ്രശ്‌നങ്ങളൊന്നും പുതിയ മത്സരങ്ങളില്‍ വരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. മത്സരാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം ഒരു ടാസ്‌ക് റദ്ദ് ചെയ്യേണ്ട അവസ്ഥ വരെ വന്നിരുന്നു. അത് മോഹന്‍ലാല്‍ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് മത്സരാര്‍ഥികള്‍ ടാസ്‌ക് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കാരണം.
കഴിഞ്ഞ ദിവസം നടത്തിയ വീക്ക്‌ലി ടാസ്‌കില്‍ ഇത് കാണാന്‍ കഴിയുമായിരുന്നു. തലയണ മന്ത്രം എന്ന ഗെയിമായിരുന്നു നല്‍കിയത്. തലയണ ഉണ്ടാക്കാനുള്ള പഞ്ഞിയും മറ്റ് സാമഗ്രികളും ബിഗ് ബോസ് നല്‍കിയിരുന്നു. ഇത് കൊണ്ട് കൂടുതല്‍ തലയണ ഉണ്ടാക്കുന്നവരാണ് വിജയിക്കുക. രണ്ട് ടീമുകളായിട്ടായിരുന്നു മത്സരം നടത്തിയത്. മത്സരത്തിനിടെ ബിഗ് ബോസ് നിർദ്ദേശിച്ച വരയ്ക്കുള്ളിൽ നിൽക്കണമെന്ന് ആര്യ എലീനയോട് നിർദ്ദേശിക്കുന്നത് കേൾക്കാമായിരുന്നു.

ടാസ്‌ക് തുടങ്ങിയപ്പോള്‍ തലയിണ നിര്‍മ്മിക്കാനുള്ള പഞ്ഞികളായിരുന്നു കണ്‍വെയര്‍ ബെല്‍റ്റിലൂടെ ലഭിച്ചത്. പിന്നീട് തലയിണ ഉണ്ടാക്കാന്‍ വേണ്ട മറ്റ് വസ്തുക്കളും ലഭിച്ചു. ഈ സമയം രണ്ട് ടീമിലുമുള്ളവര്‍ കണ്‍വെയര്‍ ബെല്‍റ്റിന്റെ രണ്ട് സൈഡില്‍ നിന്നും സാധാനങ്ങള്‍ വാരിക്കൂട്ടണം. ദയ അശ്വതി ക്യാപ്റ്റനായിട്ടുള്ള ടീമാണ് ആദ്യം വിജയിച്ചത്.
ഇതിനിടെ മത്സരാര്‍ഥിയായ ആര്യയുടെ കൈയില്‍ ചെറിയ പരിക്ക് പറ്റിയിരുന്നു. ടാസ്‌ക് കഴിയുന്നത് വരെ നിന്നിട്ട് അവസാനം കണ്‍ഫെഷന്‍ റൂമില്‍ പോയി ആര്യ മുറിവിന് മരുന്ന് വെച്ചു. കാര്യമായി പരിക്ക് പറ്റിയില്ലെന്ന് ആര്യ പറഞ്ഞെങ്കിലും ബിഗ് ബോസിനോട് പറഞ്ഞ് കൈ പോയി കാണിക്കാന്‍ ഫുക്രു അടക്കമുള്ളവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ടാസ്‌കിനിടെ കുഴപ്പം വരണ്ടെന്ന് കരുതി ആര്യ വേഗം പോയി മുറിവ് കെട്ടി.

ശേഷം ഇതേ ടീം തലയണകള്‍ നിര്‍മ്മിക്കുകയും വിജയിക്കുകയുമായിരുന്നു. ഒടുവില്‍ രണ്ട് ടീമുകളും ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചത്. ആര്യയുടെ ടീം ആയിരുന്നു വിജയിച്ചത്. ഒരു തലയണ നൂറ് ഗ്രാം എങ്കിലും വേണമെന്നായിരുന്നു നിര്‍ദ്ദേശമുണ്ടായിരുന്നു. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാരെയായിരുന്നു ക്വാളിറ്റി ഇന്‍സ്പെക്ടര്‍മാരായി നിയോഗിച്ചിരുന്നത്.
Recommended Video
തലയിണകളുടെ ഗുണനിലവാരവും ഭാരവും അടിസ്ഥാനമാക്കി ഇവര്‍ക്ക് അംഗീകാരം നല്‍കും. തലയണയുടെ ഭാരം കറക്ടാണോ, പഞ്ഞി പുറത്ത് കാണുന്നുണ്ടോ എന്നതാണ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. തൊട്ട് അടുത്ത ദിവസവും ഇതേ ടാസ്‌ക് തന്നെ തുടരുമെന്ന കാര്യം ബിഗ് ബോസ് അറിയിച്ചിരുന്നു. അതിനാല്‍ എതിര്‍ ടീം ശക്തമായ പ്രകടനമായിരിക്കും കാഴ്ച വെക്കുക.


Click it and Unblock the Notifications