വീട്ടിലെ എല്ലാ ചരട് വലിയ്ക്കും പിന്നില്‍ ആര്യയാണ്! വീട്ടിലെ സൈലന്റ് പ്ലേയറും ആര്യയാണെന്ന് രഘു
ആര്യയാണ് വീട്ടിലെ സൈലന്റ് പ്ലേയര്‍. മാത്രമല്ല മികച്ച കളിയും പുറത്തെടുക്കുന്നുണ്ട്. വീട്ടിലെ എല്ലാ ചരട് വലിയ്ക്കും പിന്നില്‍ ആര്യ ഉണ്ട്. എന്നാല്‍ ആര്യയെ ആരും ശ്രദ്ധിക്കുന്നില്ലെന്നേയുള്ളുവെന്ന് രഘു പറയുന്നു. രേഷ്മയോടും മഞ്ജുവിനോടുമായിട്ടായിരുന്നു രഘുവിന്റെ തുറന്ന് പറച്ചില്‍. ബെഡ് റൂമില്‍ ഇരിക്കുമ്പോള്‍ അവിടെ ചെളിയുണ്ട്. ഇവിടെ ചെളിയുണ്ടെന്നൊക്കെ പറഞ്ഞ് നമ്പര്‍ ഇറക്കി ആര്യ എത്താറുണ്ട്.
സുജോ, അലക്‌സാന്‍ഡ്ര, മഞ്ജു, സുരേഷ്, രേഷ്മ എന്നീ അഞ്ച പേരെയെ വിശ്വസിക്കാന്‍ പറ്റു. ഫുക്രു അടക്കമുള്ളവരെ വിശ്വസിക്കാന്‍ പറ്റില്ല. ഗെയിമില്‍ കാണിച്ച പോലെയുള്ള സ്വഭാവമാണ് ഫുക്രു കാണിക്കുന്നത്. കുട്ടിയാണെന്നുള്ള ഇമേജിലാണ് അവന്‍ നടക്കുന്നത്. സ്ത്രീകളുടെ അടുത്തുള്ള പ്രതികരണവും അങ്ങനെയാണ്. ഒരു ചെറിയ വാക്കിന്റെ പുറത്താണ് ഫുക്രുവും പരീക്കുട്ടിയും വഴക്കുണ്ടാക്കിയതെന്ന് മഞ്ജു പറയുന്നു. ഫുക്രുവിന് പ്രായത്തെക്കാള്‍ കൂടുതല്‍ പക്വതയുണ്ടെന്ന് ഇവിടെ എല്ലാവരും പറയുന്നുണ്ട്.

ഇവിടെ ആരും പ്രശ്‌നക്കാര്‍ അല്ല. സാഹചര്യത്തിന് അനുസരിച്ചാണ് ഓരോരുത്തരും പ്രവര്‍ത്തിക്കുന്നതെന്ന് ആര്യ പരീക്കുട്ടിയോട് പറയുന്നു. ആളെ മനസിലാക്കാതെ പെരുമാറിയാല്‍ എല്ലാം തെറ്റി പോവുമെന്നുള്ള ഉപദേശവും ആര്യ പരീക്കുട്ടിയ്ക്ക് ആയി കൊടുത്തു. മാത്രമല്ല ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോവണമെന്ന് പറഞ്ഞ് നടക്കുന്നത് എന്തിനാണെന്നും ആര്യ ചോദിച്ചിരുന്നു.
എന്നെയും സുജോയെയും തെറ്റിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നുണ്ട്. ഈ റിലേഷന്‍ കാണിക്കുന്നത് കൊണ്ടാണ് ഞാനിപ്പോഴും ഹൗസില്‍ നിലനില്‍ക്കുന്നതെന്നാണ് സാന്ദ്ര പറയുന്നത്. ഈ ആഴ്ച ഞാന്‍ പുറത്ത് പോയില്ലെങ്കില്‍ അടുത്ത ആഴ്ചയോടെ ഇത് സംഭവിക്കുമെന്നും സാന്ദ്ര പറഞ്ഞു.


Click it and Unblock the Notifications